wenewser-user

    ദേശീയപാതയോരം ശുചീകരിച്ചു

    ബത്തേരി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി. ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി. ചില്ല്, പ്ലാസ്റ്റിക്ക്, റബ്ബർ, തുണി, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ ശേഖരിച്ചു. 15 ചാക്കുകളോളം മാലിന്യമാണ് ശേഖരിച്ചത്. ലയൺസ് ക്ലബ് ഓഫീസർ ഡോ.റോയ്, പ്രോഗ്രാം ഓഫീസർ മുബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജ്മോഹൻ എന്നിവർ സംസാരിച്ചു.

    Read More

      വൈത്തിരി ഉപജില്ലാ ശാസ്ത്രമേള 6, 7, 8 തീയതികളില്‍ കണിയാമ്പറ്റയില്‍

      കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിവ ആറ്, ഏഴ്, എട്ട് തീയതികളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിഎഡ് സെന്റര്‍, വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ നടക്കും. മേളകളില്‍ 170 ഇനങ്ങളില്‍ 3,500ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് എഇഒ ടി. ബാബു, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസി ലസ്‌ലി, സംഘാടക സമിതി കണ്‍വീനര്‍ കെ. സഹല്‍, ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ്, എ.പി. സാലിഹ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു….

      Read More

        സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു

        മാനന്തവാടി: കാർഷിക മേഖലയിൽ മഴക്കെടുതിയിലുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിതരണം വൈകരുതെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വിള ഇൻഷ്വർ ചെയ്ത കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുക, നെല്ല് സംഭരണവില കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രസിഡന്റ് മായൻ മുതിര യുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.ഈ മാസം പതിനാലിനു കർഷക സംഘം നടത്തുന്ന കളക്ടറെറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്…

        Read More

          വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾക്ക് തുടക്കമായി*

          വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന് ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഫൗണ്ടേഷൻ കോഴ്‌സ് നൽകും.   വിദ്യാർത്ഥികളെ മെഡിക്കൽ പാഠ്യപദ്ധതിയെയും ആരോഗ്യ പരിപാലന സംവിധാനത്തെയും കുറിച്ച് ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ആരംഭിച്ച ഫൗണ്ടേഷൻ കോഴ്സ്. ഫൗണ്ടേഷൻ കോഴ്‌സിന് ശേഷം തിയറി, പ്രാക്ടിക്കൽ…

          Read More

            പോഷണ മാസാചരണം നടത്തി

              വനിതശിശുവികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ടിൽ പോഷണ മാസാചരണത്തോടനുബന്ധിച്ച് 4/10/25 ന് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടി വർക്കർമാർക്കും സെന്റ് ജോസഫ് മിഷ്യൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു. മുള്ളൻകൊല്ലിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ P k വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 15ാം വാർഡ് മെമ്പർ ശ്രീ ചന്ദ്രബാബു അദ്ധ്യക്ഷനായ്. വനിത ശിശു വികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ട് ഓഫീസർ ലീഷ്മ മേഡം ഹോസ്പിറ്റൽ പി…

            Read More

              കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

              പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. 05.10.2025 വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മൻസൂറിൽ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യിൽ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

              Read More

                പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ

                പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ   തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 04.10.2025 തീയതി ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരൻ നമ്പർപ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പർപ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു….

                Read More

                  ഡി എ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

                  കോട്ടത്തറ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇരുപത് ശതമാനം ഡി എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ചട്ടപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.പി.ജെ ആൻ്റണി അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടി ഇൻചാർജ് കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ…

                  Read More

                    മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

                    ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്.   ഇരുളം ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള അമരക്കുനിയിലെ ഒരു സ്വകാര്യ തോട്ടത്തിൽ വെച്ചാണ് ഇവർ എയർ ഗൺ ഉപയോഗിച്ച് മലയണ്ണാനെ വേട്ടയാടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് വേട്ടയാടാനുപയോഗിച്ച എയർ ഗണ്ണും കണ്ടെടുത്തു.

                    Read More

                      യുദ്ധ ഭീകരതക്കെതിരെ എൻഎസ്എസ് വിദ്യാർത്ഥികൾ

                      മുട്ടിൽ: മുട്ടിൽ WOVHSS, NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധ ഭീകരതക്കെതിരെ കൈമുദ്ര ചാർത്തി പ്രതിഷേധം അടയാളപ്പെടുത്തി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധ ഭീകരതക്ക് ഇരകളാകുന്ന നിരപരാധികളോട് ഐക്യപ്പെട്ട് കൊണ്ടാണ് NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സർഗാത്മക പ്രതിരോധം ഒരുക്കിയത്. പ്രിൻസിപ്പൾ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, വളണ്ടിയർ മർയം സബ എന്നിവർ നേതൃത്വം നൽകി.

                      Read More