wenewser-user

സ്വയംസഹായ സംഘങ്ങളുടെ പണം തട്ടിപ്പ്: എൽ.ഡി.എഫ് ധർണ്ണ നടത്തി

കേണിച്ചിറ: സ്വാശ്രയ സംഘങ്ങളുടെ 1.75 കോടി രൂപ തട്ടിയെടുത്ത കേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സിബി സാബു സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണയിൽ റ്റി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിശ്വാസ്യത ചൂഷണം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ജനപ്രതിനിധിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് നേതാക്കൾ…

Read More

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 14ന് ബസുടമകളും കുടുംബങ്ങളും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.   പ്രിയദര്‍ശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. ടൈമിംഗ് കോണ്‍ഫറന്‍സുകള്‍ ഓണ്‍ലൈനായി മാത്രം നടത്തണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍…

Read More

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം ആചരിച്ചു.

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം ആചരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി.ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, പി വിശ്വനാഥൻ ലോക്കൽ സെക്രട്ടറിമാരായ പി കെ ബാബുരാജ്, പി എം ഷംസുദ്ധീൻ, ബ്രാഞ്ച് സെക്രട്ടറി മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.

Read More

കർഷകസംഗമവും സെമിനാറും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിൽ സംഘടിപ്പിച്ച കർഷകസംഗമവും സെമിനാറും മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന ശശീന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ കോഫി ബോർഡ് ജോയിൻ ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ എം ജി ഇന്ദ്രജിത്ത്, വികസനകാര്യസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സംഷാദ് മുൻ കോഫി ബോർഡ് മെമ്പർമാരായ അരിമുണ്ട സുരേഷ്, കെ കെ മനോജ് കുമാർ,…

Read More

എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം

എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില വർധന ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട എന്നിവ…

Read More

യുവ ഡോക്ടറെ ആദരിച്ചു

യുവ ഡോക്ടറെ ആദരിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ മാങ്ങോട് പ്രദേശത്തു നിന്നും എം ബി ബി എസ് ൽ ഉയർന്ന വിജയം നേടിയ സെയ്ദ് അബ്ദുറഹ്മാന്റെയും റസിയയുടെയും മകളായ റാനിയ ഫാത്തിമയെ മാങ്ങോട്ട് വനിതാ കൂട്ടായ്മ ആദരിച്ചു. സിഡിഎസ് ചെയർപേഴ്സൺ സക്കീന എം നേതൃത്വം നൽകി.

Read More

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം: യങ് ഡെമോക്രാറ്റ്സ് പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ്.ഐ.ആർ റദ്ദാക്കുക, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.   പ്രതിഷേധം എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എസ്. മുനീർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കണമെന്നും ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   എസ്.ഐ.ആർ ഉൾപ്പെടെയുള്ള വോട്ടർപട്ടിക…

Read More

സമസ്ത നേതാക്കൾക്കുളള സ്വീകരണ സമ്മേളനം വിജയിപ്പിക്കുക : ജംഇയുത്തുൽ മുഅല്ലിമീൻ

കൽപ്പറ്റ : ഒക്ടോ 5 ന് ഉള്ളിശ്ശേരിയിൽ നടക്കുന്ന സമസ്ത നേതാക്കൾക്കുള്ള സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് മുഴുവൻ മുഅല്ലിംകളും രംഗത്തിറങ്ങണമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ഭാരവാഹികളുടെ യോഗം അഭ്യർഥിച്ചു. കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. ജില്ലയിലെ 17 റെയ്ഞ്ചുകളിലും ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി മുഴുവൻ മഹല്ലുകളിലും സന്ദേശമെത്തിക്കും . യോഗത്തിൽ ഹാരിസ് ബാഖവി കമ്പളക്കാട് , സൈനുൽ ആബിദ് ദാരിമി, അശ്‌റഫ് ഫൈസി പനമരം, അബ്ദുള്ളക്കുട്ടി ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, അബ്‌ദുർറസാഖ് ദാരിമി സംബന്ധിച്ചു….

Read More

വരൾച്ചയ്ക്കെതിരെ അടിയന്തിര നടപടി വേണം: എൻജിഒ സെമിനാറിൽ ആവശ്യം; ‘വയനാട് റൂറൽ ട്രാൻസ്ഫർമേഷൻ അലയൻസ്’ രൂപീകരിച്ചു

കല്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ജില്ലയിലുണ്ടാകുന്ന വരൾച്ചയെ പ്രതിരോധിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എൻജിഒകളുടെ സംയുക്ത പ്ലാറ്റ്ഫോം ആവശ്യപ്പെട്ടു. നബാർഡിന്റെ (NABARD) സഹകരണത്തോടെ സ്റ്റെർക്ക് (STERC) സംഘടിപ്പിച്ച ഏകദിന സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുപ്പതോളം സന്നദ്ധ സംഘടനകളെ (NGO) കോർത്തിണക്കിക്കൊണ്ട് ‘വയനാട് റൂറൽ ട്രാൻസ്ഫർമേഷൻ അലയൻസ്’ എന്ന പൊതുവേദിക്ക് തുടക്കം കുറിച്ചു.   രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റെർക്ക് വൈസ് ചെയർപേഴ്സൺ പി.ആർ. മധുസൂദനൻ സ്വാഗതം ആശംസിച്ചു. സ്റ്റെർക്ക് ചെയർപേഴ്സൺ…

Read More

കേശ സമർപ്പണവും ദേശീയ സന്നദ്ധ രക്തദാന ദിനാചരണവും നാള ചീയമ്പം പള്ളിയിൽ

പുൽപ്പള്ളി: കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായുള്ള കേശ സമർപ്പണവും ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇന്ന് ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ കേശ സമർപ്പണവും കേശദാന ക്യാംപും നടക്കും. കേശദാന സമർപ്പണം മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ…

Read More