നവംബർ ഒന്നിന് വയനാട് സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാകും
കൽപ്പറ്റ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വയനാടിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 30 ടൺ ഇ-മാലിന്യം ശേഖരിച്ചു. ‘ഭൂമി’ (BHOOMI) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിന്റെ പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടത്തും. കൽപ്പറ്റയിൽ 15 ടൺ, മാനന്തവാടിയിൽ 5 ടൺ, സുൽത്താൻ ബത്തേരിയിൽ 10 ടൺ എന്നിങ്ങനെയാണ് ഇ-മാലിന്യം ശേഖരിച്ചത്. ജില്ലാഭരണകൂടത്തെയും സർക്കാർ ഓഫീസുകളെയും ഇ-മാലിന്യമുക്തമാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നിന്ന്…
