നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്; മത്സരങ്ങൾ സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഭാഗമായ മേരാ യുവ ഭാരത് വയനാടിൻ്റെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷൻ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് എന്ന പേരിൽ ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തി ജില്ലാതലത്തിൽ സംഘനൃത്തം, സംഘഗാനം, മൈം, പ്രസംഗം, പെയിൻ്റിംഗ്, സ്ലാം പോയട്രി, സ്ലോഗൻ, റീൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാർ ബസേലിയോസ്…
