wenewser-user

    തൃശിലേരിയിൽ പെരുന്നാൾ തുടങ്ങി 

    മാനന്തവാടി: തൃശിലേരി മോർ ബസേലിയോസ് പള്ളിപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടി ഉയർത്തി. സണ്ടേസ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.അനൂപ് ചാത്തനാട്ടു കുടി, ട്രസ്റ്റി സി.എം. എൽദോ, സെക്രട്ടറി ബേസിൽ ജോർജ് ,പെരുന്നാൾ കൺവീനർ ബിനോയ് ഐസക് ,ഹെഡ്മാസ്റ്റർ പി.വി സ്ക്കറിയ , പി.കെ.ജോർജ് പുളിക്കകുടി, അജീഷ് വരുമ്പേൽ എന്നിവർ നേതൃത്വം നൽകി.

    Read More

      മാനന്തവാടി സബ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ – ഇരട്ട കിരീടവുമായി സർവോദയ ഏച്ചോം

      മാനന്തവാടി: മാനന്തവാടി സബ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സർവോദയ ഏച്ചോം വീണ്ടും തങ്ങളുടെ മികവ് തെളിയിച്ചു. തുടർച്ചയായി രണ്ടാം വർഷവും അവർ കിരീടം സ്വന്തമാക്കി. ഫൈനലിൽ കടുത്ത പോരാട്ടത്തിൽ തൊണ്ടർനാടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ എതിരാളികളെ തോൽപ്പിച്ചാണ് സർവോദയ ഏച്ചോം വിജയം കുറിച്ചത്. ടീമിന്റെ വിജയത്തിന് പിന്നിൽ കായികധ്യാപകരായ ജിജോയും വിനീതും നൽകിയ മികച്ച പരിശീലനവും തന്ത്രങ്ങളും വലിയ പങ്കുവഹിച്ചു.

      Read More

        കള്ളൻമാർ വിലസുന്നു പോലീസ് നിഷ്ക്രിയം: യൂത്ത് ലീഗ്

        പനമരം: രണ്ട് മാസത്തോളമായി പനമരത്തും പരിസര പ്രദേശങ്ങളിലും രാത്രിയും പകലുമില്ലാതെ കള്ളന്മാർ വിലസുകയാണ്.നിരവധി വീടുകളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ കള്ളൻക്കയറിയത്.കഴിഞ്ഞ ദിവസം കെല്ലൂർ കാരക്കമലയിൽ അടച്ചിട്ടവീട്ടിൽ വൻ മോഷണം നടന്നു.പൊലീസിന്റെ നേതൃതത്തിൽ നാട്ടുക്കാരുടെ സഹകരണത്തോടെ ജാഗ്രത സമിതി രൂപീകരിച്ചെങ്കിലും പൊലീസിന്റെ നിഷ്ക്രിയത്വം കള്ളന്മാർ മുതലെടുക്കുകയാണ്.അഞ്ചുകുന്ന്,കൂളിവയൽ കൈതക്കൽ മൊക്കം എന്നിവിടങ്ങളിൽ നിരവധി മോഷണ ശ്രമങ്ങൾ ഉണ്ടായി.വേണ്ടത്ര പോലീസ് സംവിധാനമോ വാഹനമോ ഇല്ലാതെ നട്ടം തിരിയുകയാണ് പനമരം പോലീസ്.രാത്രി കാലങ്ങളിൽ പെട്രോളിംഗ് നടത്താൻ പോലും വാഹന സംവിധാനമില്ല.നിരവധി മോഷണ കേസിലെ പ്രതികളായ…

        Read More

          വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു.

          ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഒക്ടോബർ ഒന്നുമുതൽ 19 കിലോ സിലിണ്ടറിന്റെ വിലയിൽ 15 രൂപയുടെ വർധനയാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്.ഏപ്രിൽ മുതൽ ജൂലൈ വരെ, 19 കിലോഗ്രാം എൽപിജി വിലയിൽ ഡൽഹിയിൽ 138 രൂപയും കൊൽക്കത്തയിൽ 144…

          Read More

            പൊതു- സ്വകാര്യ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം: ജില്ലാ കലക്ടർ

            കൽപറ്റ:സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിനോദത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്ന പൊതു- സ്വകാര്യ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ നിർദേശിച്ചു. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ നീന്തൽ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ അതത് ഇടങ്ങളിലെ വെള്ളം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്ത് ക്ലോറിൻ അളവ് പരിശോധിച്ച് ഉറപ്പാക്കി വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണം. വിവരങ്ങൾ ശേഖരിച്ച രജിസ്റ്റർ പഞ്ചായത്ത് സെക്രട്ടറിയോ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫിസറോ അധികാരപ്പെടുത്തിയ…

            Read More

              വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലി കുടുങ്ങി. പുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി

              ചീരാൽ: പുളിഞ്ചാൽ  വേടൻകോട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മൂന്ന് വയസ് തോന്നിക്കുന്ന ആൺ പുള്ളിപുലി കുടുങ്ങി. പുലിയെ കുപ്പാടിയിലേക്ക് കൊണ്ടുപോയി. മുന്നൂറ് ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ പല ഭാഗവും കാട് മൂടി കിടക്കുകയാണ്. പുലി, കരടി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ്, തുടങ്ങിയവയുടെ താവളമാണിവിടെ കൂടുകൾ സ്ഥാപിച്ച് ഇവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചീരാലിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ 6 മാസത്തിനിടെ അൻപതോളം വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ട്. കൂടാതെ കോഴികളെയും കൊന്ന്…

              Read More

                ജൈവവൈവിധ്യ കോൺഗ്രസ്; ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു 

                സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്ന നൽകുന്നതിനും അവരിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പ്രോജക്ട് അവതരണം, പുരയിട ജൈവവൈവിധ്യ പഠന അവതരണം തുടങ്ങിയ മത്സരങ്ങളും നടന്നു. കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ബിഎംസി കൺവീനർ…

                Read More

                  രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂ ഡി എ ഫ് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി

                  കൽപ്പറ്റ: ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ബഹു ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി എം പി ക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂ ഡി എ ഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം യൂ ഡി എ ഫ് നിയോജക മണ്ഡലം കൺവീനർ പി പി…

                  Read More

                    അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

                    എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ…

                    Read More

                      പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ ഒക്ടോബർ 1, 2, തീയതികളിൽ

                      പരിശുദ്ധ യൽദോ മോർ ബസ്സലിയോസ് ചാപ്പലിൽ പരിശുദ്ധ ബാവയുടെ 340ാം ഓർമ്മപെരുന്നാൾ 2025 ഒക്ടോബർ 1, 2, എന്നീ തിയ്യതികളിൽ വിവിധ പരിപാടികളോടെ ചീക്കല്ലൂർ ചാപ്പൽ പള്ളിയിൽ ആഘോഷിക്കുമെന്ന് ഫാ. സിനു ചാക്കോ തെക്കെ ത്തോട്ടത്തിൽ വാർത്താ സമ്മേളനത്തിൽപറഞ്ഞു മൂന്ന് ഭാഗങ്ങളിലായി എത്തുന്ന ഘോഷയാത്ര ചിക്കല്ലൂരിൽ സംഗമിച്ച് പ്രധാന പള്ളി കവാടത്തിൽ സംഗമിക്കും. രൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്യപിതാവ് ഡോ: കാര്യക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു വാർത്ത സമ്മേളപ്രദീപ് അമ്പാട്ട്,,…

                      Read More