wenewser-user

    ഗാന്ധി അനുസ്മരണവും ബാക്ക് ടു ഗാന്ധി സെമിനാറും സംഘടിപ്പിച്ചു.

    പള്ളിക്കുന്ന് : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാക്ക് ടു ഗാന്ധി സെമിനാറും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. സുരേഷ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷിജു സെബാസ്റ്റ്യൻ,ഷഫീഖ് സി, അലൻ ജോസഫ് എന്നിവർ സംസാരിച്ചു.

    Read More

      ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

        പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ സർവ്വീസുകൾ നാടിന് സമർപ്പിച്ചു. ഫിസിയോതെറാപ്പി ഒപി ഫിസിയോ-ന്യൂറോ റിഹാബിലിറ്റേഷൻ ഐ പി, പാലിയേറ്റീവ് ഐ പി, ഡൊണേഷൻ ഡെസ്ക് പദ്ധതികളുടെ ഉദ്ഘാടനം യഥാക്രമം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക , മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി…

      Read More

        “മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു

        കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ ഐക്യദാർഢ്യ റാലിയും സദസും സംഘടിപ്പിച്ചു. അഡ്വക്കറ്റ് ടി സിദ്ദീഖ് എംഎൽഎ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി പി ആലി അധ്യക്ഷത വഹിച്ചു. എം എ ജോസഫ്, നജീബ് കരണി,…

        Read More

          ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു

          മുണ്ടേരി : ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു. ടീച്ചർ ഇൻ ചാർജ് സിജി ആൻറണി, പി. ബിന്ദു ടീച്ചർ അസിസ്റ്റൻറ് കമ്മീഷണറും വയനാട് ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ മുതലായവർ സന്നിഹിതരായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർഥികളായ ഷുഹൈബ് ആസിൽ, ദിനേശ് കുമാർ , പി.മുംതാസ്, അബിൻ ഷിബു…

          Read More

            യുവാവിന്റെ ആത്മഹത്യാ കുറിപ്പ്, സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം: എസ്.ഡി.പി.ഐ  

            കൽപ്പറ്റ: വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെൻറ് സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിന്റെ ജനവഞ്ചനയുടെ മുഖമാണ് വെളിവാക്കുന്നതെന്നും സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു മുതൽ പന്ത്രണ്ടു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കോടിയോളം രൂപയാണ് സൊസൈറ്റിയുടെ പേരിൽ സി.പി.എം നേതാക്കൾ സമാഹരിച്ചത്. പതിനാലു ലക്ഷം രൂപ നിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക്…

            Read More

              പീസ് വാലി റോഡ് ഉദ്ഘാടനം ചെയ്തു

              ചെന്നലോട് : തരിയോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ MGNREGA പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം പണി പൂർത്തീകരിച്ച ഇങ്ങോളിപ്പടി പീസ് വാലി റോഡ് തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ജോയി റ്റി ടി , കുര്യൻ പായിക്കാട്ട്, മുബഷിർ എ കെ , സുഹൈൽ വാഫി, ബിജു,മുസ്തഫ കെ, അൻഷാദ് വാഫി, റഹീം, മുഹമ്മദ് റാഫി വാഫി എന്നിവർ പങ്കെടുത്തു.

              Read More

                വയോജന ദിനാഘോഷത്തിന് ഭാഗമായി അമ്പലവയലിൽ സെമിനാർ സംഘടിപ്പിച്ചു

                അമ്പലവയൽ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ലോക വയോജന ദിനാഘോഷത്തിന് ഭാഗമായി അമ്പലവയലിൽ സെമിനാർ സംഘടിപ്പിച്ചു വയോജനങ്ങളും നിയമസംരക്ഷണവും എന്ന വിഷയത്തിൽ ലീഗൽ സർവീസ് സെല്ലിലെ അഡ്വക്കറ്റ് സി വി ജോർജ് ക്ലാസ് എടുത്തു പ്രസിഡൻറ് പി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു കെ ആർ ശിവശങ്കരൻ എം.സി കുര്യാക്കോസ് ടി ടി സ്കറിയ എന്നിവർ സംസാരിച്ചു ടൗണിൽ പ്രസിഡൻറ് പി ഭാസ്കരൻ മാസ്റ്റർ പതാക ഉയർത്തി

                Read More

                  കോൺഗ്രസ് ഗാന്ധി ജയന്തി അനുസ്മരണം നടത്തി

                  മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഗാന്ധി ജയന്തിദിനൽ മാനന്തവാടി ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും മഹാത്മ ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു. പരിപാടിക്ക് വിനീഷ് പുത്തൻപുര സ്വാഗതം പറഞ്ഞു. സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. പി.വി ജോർജ് ഉദ്ഘാടനംചെയ്തു. ജേക്കബ്ബ് സെബാസ്റ്റ്യൻ, സലാം കുഴിനിലം, തോമസ് സെബാസ്റ്റ്യൻ. മഷൂദ്, ജെയിംസ് മാനന്തവാടി, ഗിരിജ മോഹൻദാസ് , പി.ബി മൊയ്തു , സ്റ്റീഫൻ കണിയാരം തുടങ്ങിയവർ സംസാരിച്ചു

                  Read More

                    തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ മവിജയദശമി ആഘോഷിച്ചു

                    തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. അരിങ്ങോട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിനു തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ, നമ്പൂതിരി. കീഴ്ശാന്തി കെ എൽ രാമചന്ദ്ര ശർമ എന്നിവർ ക്ഷേത്ര വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. ഗ്രന്ഥപൂജ, അരിങ്ങോട്ട് ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരി നേതൃത്വത്തിൽ നടന്നു വാഹനപൂജ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു.

                    Read More

                      എസ്എസ്എഫ് ജില്ലാ സെമിനാർ പ്രൗഢമായി

                      തരുവണ: മദീന ; മാനവിക മൂല്യങ്ങളുടെ പ്രഭവ ഭൂമിക എന്ന പ്രമേയത്തിൽ SSF വയനാട് ജില്ല നടത്തിയ സെമിനാർ പ്രൗഡമായി. സ്നേഹവും സൗഹൃദവും കുറ്റിയറ്റ് പോകുന്ന പുതിയ കാലത്ത്, പിടയാൻ പോലും ശേഷിയില്ലാതെ പരശ്ശതം പിഞ്ചു ബാല്യങ്ങളുടെ നടുക്കുന്ന ചിത്രങ്ങൾ കണ്ട് മനസ്സ് മരവിച്ച ഇക്കാലത്ത് മുത്ത് നബി (സ്വ ) പകർന്ന മാനവിക മൂല്യ വിചാരങ്ങൾ പ്രസക്തമാണെന്നും ലോകം ആ അദ്ധ്യാപനങ്ങളിലേക്ക് മടങ്ങണമെന്നും സെമിനാർ ചർച്ചചെയ്തു. മുസ്ഥഫ ബുഖാരി പെരുമുഖം, ശഹബാസ് ചളിക്കോട് ചർച്ചക്ക് നേതൃത്വം…

                      Read More