wenewser-user

    ലോക ഹൃദയ ദിനം മെഡിക്കൽ ക്യാമ്പ് നടത്തി

    കൽപ്പറ്റ :ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ,ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ്,നഴ്സിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റ്, മെഡിക്കൽ റെപ്രസെന്റേറ്റീവ് ക്ലബ്ബ് വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കടച്ചിക്കുന്ന് അങ്കണവാടിയിൽ വച്ച് സൗജന്യ ആരോഗ്യ പരിശോധനയും മരുന്നു വിതരണവും നടത്തി. നൂറോളം രോഗികളെ പരിശോധിക്കുകയും മരുന്നുകളും സപ്ലിമെന്റുകളും വിതരണം ചെയ്യുകയും ചെയ്തു.ക്യാമ്പ് ലവ്‌ലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മൂപ്പൻസ് നഴ്സിംഗ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനീത കെ നായർ, ഹാജിറ ബീഗം, മെഡിക്കൽസ് റപ്രസന്റേറ്റീവ് ക്ലബ്ബ് വയനാട്…

    Read More

      ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

      മുട്ടിൽ: മുട്ടിൽ WOVHSS എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. NSS മാനസ ഗ്രാമമായ സ്കൂൾ കുന്നിലാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ആയിഷ കാര്യങ്ങൽ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ അധ്യക്ഷനായി. വളണ്ടിയർ റന സ്വാഗതം പറഞ്ഞു. NSS ലീഡർമാരായ അദീൽ, മെഹർ ശെയ്ഖ് എന്നിവർ സംസാരിച്ചു. മാനസ ഗ്രാമത്തിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

      Read More

        ജനാധിപത്യ സങ്കല്പത്തെ നവീകരിക്കണം: പി.കെ പാറക്കടവ് 

        കൽപ്പറ്റ: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണം എന്ന ലക്ഷ്യം നേടാനായോ എന്നതിനെ കുറിച്ചുള്ള ശ്രദ്ധേയമായ വിലയിരുത്തലുകൾ മുന്നോട്ടു വെക്കുന്ന ഗൗരവമുള്ള പഠനമാണ് ജുനൈദ് കൈപ്പാണി എഴുതിയ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന പുസ്തകമെന്നും ജനാധിപത്യത്തെ നവീകരിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം കൂടുതൽ പഠനങ്ങൾ ഉയർന്നുവരണമെന്നും സാഹിത്യകാരൻ പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. മടക്കിമല വൈഖരി ഗ്രന്ഥലയം സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികവും സൂക്ഷ്മ തലത്തിലുമുള്ള വികേന്ദ്രീകരണം സാധ്യമാക്കുന്നതിലൂടെയെ ജനാധിപത്യ സങ്കല്പത്തെ കൂടുതൽ…

        Read More

          നാടൻ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ 

          പനമരം : പനമരം ചെറുകാട്ടൂർ കൈതക്കൽ പാറക്കുനി വീട്ടിൽ ഗോവിന്ദൻ (48) ആണ് പനമരം പോലീസിന്റെ പിടിയിലായത്. 01.10.2025 ഉച്ചയോടെ രഹസ്യ വിവരത്തെത്തുടർന്ന് ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 9 ലിറ്ററോളം നാടൻ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്‌റൂമിൽ രണ്ടു കന്നാസുകളിലായി ചാരായവും ബർത്തിൽ നിന്ന് ചാരായം വാറ്റുന്നതിനുള്ള മൺകലവും മൺ തളികയും താഴെയായി അലുമിനിയം ചെരിവവും, ബക്കറ്റും, വാഷും കണ്ടെടുക്കുകയായിരുന്നു. പനമരം ഇൻസ്‌പെക്ടർ എസ് എച്ച് ഓ…

          Read More

            ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

            കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. നിക്ഷേപിച്ച പണം തിരികെ ലഭ്യമാക്കിയില്ലെങ്കില്‍ സിപിഎം ജില്ലാ ഓഫീസില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് മുണ്ടേരി സ്വദേശിയായ പാര്‍ട്ടി അംഗം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കും ഓഗസ്റ്റ് 22ന് കത്തയച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്ന…

            Read More

              താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

              കൽപ്പറ്റ: തുടർച്ചയായ അവധി ദിനങ്ങളും ദസറ ആഘോഷങ്ങളും കാരണം താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത. മണിക്കൂറുകളോളം യാത്രാ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ചുരം വഴി യാത്ര ചെയ്യുന്നവർക്ക് പോലീസും ചുരം സംരക്ഷണ സമിതിയും ജാഗ്രതാ നിർദ്ദേശം നൽകി.   കഴിഞ്ഞ ദിവസം അടിവാരം മുതൽ ലക്കിടി വരെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തുടർച്ചയായ അവധി ദിവസങ്ങൾക്കൊപ്പം ദസറ ആഘോഷങ്ങൾക്കായി മൈസൂരുവിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതുമാണ് തിരക്ക് അനിയന്ത്രിതമാകാൻ കാരണം. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള…

              Read More

                ഡി.എ.പി.എൽ കൺവെൻഷൻ സംഘടിപ്പിച്ചു

                വെള്ളമുണ്ട: ഭിന്നശേഷിക്കാരെ യടക്കം സമൂഹത്തിലെ പാവപ്പെട്ട,ദുർബല വിഭാഗങ്ങളെ ചേർത്ത് പിടിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം ലീഗ് എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ്‌ കൽപ്പറ്റ പറഞ്ഞു. ഡി.എ.പി.എൽ (ഭിന്നശേഷികൂട്ടായ്മ).വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുഴ അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ,സ്റ്റേറ്റ് ട്രെഷറെർ യുനുസ് വാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി…

                Read More

                  ദേശീയ രക്തദാന ദിനാചരണം നടത്തി

                  കോറോം : ഗവ. മെഡിക്കൽ കോളജ് ബ്ലഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണവും രക്ത ദാന ക്യാമ്പും നടത്തി. തൊണ്ടർനാട് എംടിഡി എം ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി , എൻ എസ് എസ് യൂണിറ്റുകൾ, നന്മ ജീവ കാരുണ്യ കൂട്ടായ്മ, ടിം ജ്യോതിർഗമയ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ….

                  Read More

                    പതിവ് തെറ്റിക്കാതെ ഇക്കുറിയും അമ്മമാരെ കാണാൻ പനമരം കുട്ടി പോലീസെത്തി

                    പനമരം: ഒക്ടോബർ 1 വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി വ്യദ്ധമന്ദിരത്തിലെത്തി പനമരം കുട്ടി പോലീസ്” കഴിഞ്ഞ 6 വർഷമായി ഒക്ടോബർ 1 ന് തങ്ങൾ ശേഖരിച്ച ഭക്ഷണ സാമാഗ്രികളുമായി വ്യദ്ധസദനത്തിലെത്തിഅമ്മമാരെ കാണുന്ന പനമരം കുട്ടി പോലീസ് ഈ വർഷവും പതിവ് തെറ്റിച്ചില്ല . അമ്മമാരോടൊപ്പം അടിയും പാടിയും സമയം ചിലവഴിച്ചിട്ടാണ് കേഡറ്റുകൾ പിരിഞ്ഞു പോയത്.

                    Read More

                      ജനക്ഷേമ മുന്നേറ്റ യാത്ര ഒക്ടോബർ മൂന്നിന്

                      റിപ്പൺ : ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിക്കും. വടുവൻചാലിൽ നിന്നും ആരംഭിക്കുന്ന യാത്ര ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ. റ്റീ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ ജാഥ നായകൻ നിഹ്മത് പിച്ചന് പതാക കൈമാറും. പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുതുക്കാട് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ അജി കൊളോണിയ ഉദ്ഘാടനം ചെയ്യും. ഷൗക്കത്ത് അലി ഏരോത്…

                      Read More