വിവാദങ്ങൾക്കൊടുവിൽ വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു
കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി. നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന. കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിജയന്റെ കുടുംബം അപ്പച്ചനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ, പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അപ്പച്ചൻ നടത്തിയ ചില പരാമർശങ്ങളും നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി. പ്രിയങ്കാ ഗാന്ധിയുടെ…
