wenewser-user

    കഞ്ചാവുമായി യുവാവ് പിടിയിൽ 

    പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി കാര്യംപുറം വീട്ടിൽ ദിപിൻ (25)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 ഉച്ചയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ അതിർത്തികളിലും മറ്റു മേഖലകളിലും പോലീസിന്റെ ലഹരിക്കെതിരെയുള്ള കർശന പരിശോധനകൾ തുടരും.

    Read More

      തകർന്ന തരിപ്പണമായി വാളാട് -എടത്തനാ സ്കൂൾ റോഡ് വർഷങ്ങളായിട്ട് നന്നാക്കാൻ നടപടിയില്ല

      വാളാട്:അധികൃതരുടെ അവഗണനയ്ക്ക് വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ് എടത്തനാ ഉന്നതിയിലെ 150 ഓളം കുടുംബങ്ങളും എടത്തന ഗവർമെൻ്റെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും വർഷങ്ങൾക്കു മുമ്പ് ടാർ ചെയ്ത് റോഡ് പലതവണ പൊട്ടിപ്പൊളിയുമ്പോഴൊക്കെ മുറിവിൽ തുണി വെച്ച് കെട്ടുന്നതുപോലെ ചെയ്യുകയാണ് . പഞ്ചായത്തും അധികൃതരും പുതിയതായിട്ട് ടാർ ചെയ്യണം എന്ന നാട്ടുകാരുടെ ആവശ്യം മുഖവിലക്കെടുക്കുന്നില്ല റോഡിലെ കുഴി അടച്ചാൽ മഴക്കാലം കഴിയുമ്പോഴേക്കും വീണ്ടും പഴയപോലെ ആവുന്ന സ്ഥിതി ഈ റോഡിന് ആശ്രയിച്ച് എടത്തന ഉന്നതിയിലെ 150 ഓളം കുടുംബങ്ങൾ…

      Read More

        ദേശീയ ആയുർവേദ ദിനം ആചരിച്ചു

        കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , വയനാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ “ആയുർവേദം ; മാനവരാശിക്കും ഭൂമിക്കും” എന്ന പ്രമേയത്തിൽ 10-ാമത് ദേശീയ ആയുർവേദ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഉഷ തമ്പി മുഖ്യ പ്രഭാഷണം…

        Read More

          കഞ്ചാവുമായി യുവാവ് പിടിയിൽ 

          പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 തിയ്യതി രാവിലെ 11 മണിയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

          Read More

            ജനപ്രിയതയുടെ അഞ്ച് വർഷങ്ങൾ: ജുനൈദ് കൈപ്പാണിയെ ആദരിച്ചു 

            വെള്ളമുണ്ട:ജനപ്രിയ ജനപ്രതിനിധിയായി വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട അൽ ഫുർഖാൻ ഫൌണ്ടേഷൻ ആദരിച്ചു. സിദ്ര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഫുർഖാൻ ഭാരവാഹികൾ ചേർന്ന് ജുനൈദ് കൈപ്പാണിക്ക് സ്നേഹോപഹാരം കൈമാറി.

            Read More

              ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

               തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുള്ളകാലി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്.   നാളെ മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. സെപ്റ്റംബർ 26- ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി…

              Read More

                ജുനൈദ് കൈപ്പാണി ഇടപെട്ടു: കാരാട്ട്ക്കുന്നിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചു

                അഞ്ചാംമെയിൽ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കെല്ലൂർ വാർഡിലെ കാരാട്ട്ക്കുന്ന് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കുടിവെള്ള പ്രശ്നം. വയനാട് ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം അനുവദിച്ചുകൊണ്ട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി പ്രശ്നം സമയബന്ധിതമായി പരിഹരിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ റംല മുഹമ്മദ്‌, ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത് തുടങ്ങിയവരും മറ്റ് വിശിഷ്ട വ്യക്തികളും നാട്ടുകാരും ചേർന്ന് ഉദ്ഘാടനപരിപാടികൾ ആഘോഷപൂർവ്വം നടത്തി.നാട്ടുകാരുടെയും നാടിന്റെയും സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ജുനൈദ്…

                Read More

                  സിപിഎം ബ്ലാക്ക് മെയിൽ രാഷ്ട്രീയം അവസാനിപ്പിക്കണം: സുരേഷ് ബാബുവാളൽ

                  കൽപ്പറ്റ: സി പി എം ബ്ലാക്ക് മെയിൽ രാഷ്ടീയം തവസാനിപ്പിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ ആവശ്യപ്പെട്ടു.സിനിമ കഥകളെ വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പണം മുടക്കി മസാല കഥകൾ ചേരുവകളാക്കി കോൺഗ്രസിനെയും ജനപ്രതിനിധികളെയും യു ഡി എഫ് നേതാക്കളെയും അപമാനിക്കാൻ ബോധപൂർവ്വം സൃഷ്ടിക്കുന്ന നാടക കഥകൾ കരിവാരിതേച്ച് കാര്യം കാണുന്ന 2016ലെ നയം നടപ്പിലാക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗവും അപലപനീയവുമാണ്. സിദ്ധിഖ് എം എൽ എ യുടെ ഓഫീസിലേക്ക്…

                  Read More

                    ചീയമ്പം പെരുന്നാൾ: പതാക പ്രയാണത്തിന് മാനന്തവാടിയിൽ സർവ്വമത പൗര സ്വീകരണം നൽകി

                    മാനന്തവാടി : സർവ്വ മത സംഗമ ഭൂമിയായ ചീയമ്പം പള്ളിയിലെ വിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് മുന്നോടിയായി നടത്തിയ പതാകാ പ്രയാണത്തിന് മാനന്തവാടി ഗാന്ധിപാർക്കിൽ സർവ്വ മത പൗര സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ ലേഖാ രാജീവൻ, പി.വി.എസ്. മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ,…

                    Read More

                      മാനന്തവാടിയിലെ ജ്വല്ലറിയിൽ തീപിടിത്തം; ആളപായമില്ല

                      മാനന്തവാടി: ടൗണിൽ പ്രവർത്തിക്കുന്ന മഹർ ജ്വല്ലറിയിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞെത്തിയ മാനന്തവാടി ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമില്ല.   ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

                      Read More