wenewser-user

ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി:ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെതിരെ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പരിധിയിലുള്ള വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പഞ്ചാരക്കൊല്ലി,വിവിധ പഞ്ചായത്ത് ഭാരവാഹികളായ സുബൈർ,നൗഷാദ്, ഷൗക്കത്തലി, കരീം തുടങ്ങിയവർ നേതൃത്വം നൽകി.

Read More

ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു

കൽപ്പറ്റ : ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ സന്നദ്ധസംഘടന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പിന്റെ പുന:സംഘടന യോഗം ചേര്‍ന്നു. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ കണ്‍വീനര്‍, എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കാനുമായിരുന്നു യോഗം ചേര്‍ന്നത്. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ദുരന്തനിവാരണ, വികസന…

Read More

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

തവിഞ്ഞാൽ:  വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളെയും ഉപരിപഠനത്തിൽ റാങ്ക് നേടിയവരെയും ആദരിച്ചു. സംസ്ഥാന കായികമേളയിൽ മെഡൽ നേടിയ അഭിനവ് പോൾ, എയ്ഞ്ചൽ മിഷേൽ, ആദി കൃഷ്ണ, അലൻ പോൾ ഷൈജു, അമന്യ മണി, അളകനന്ദ എന്നിവരെയും ക്ഷീരകർഷകൻ…

Read More

സിറ്റിസൺ ക്ലബ്‌ ഫുട്ബാൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

വെള്ളമുണ്ട: കിണറ്റിങ്ങൽ സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഏഴാംമൈൽ ഗോൾ ടറഫിൽ നടന്ന ചടങ്ങിൽ ജമാൽ സി അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ എം,താജുദ്ധീൻ പി, അഷ്‌റഫ്‌ കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട സമിതിയാണ് ജീവനോപാധികൾ വിതരണം ചെയ്തത്. ബാഗ് നിർമ്മാണ യൂണിറ്റ്, കുട നിർമ്മാണ യൂണിറ്റ്, ബേക്കറി യൂണിറ്റ് കൂടാതെ ഭക്ഷണ പരമ്പരാഗത ഭക്ഷണ നിർമ്മാണ യൂണിറ്റും ജീവനോപാധികളിൽ ഉൾപ്പെടുത്തിയിരുന്നു. കാടു വെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവക്ക് പുറമെ തയ്യൽ മെഷീനുകളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കൈമാറി. അംഗങ്ങൾക്ക് ആവശ്യമായ…

Read More

മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ്:പി.കെ ജയലക്ഷ്മിയെ എം.പി യുടെ പ്രതിനിധിയായി നിയമിച്ചു

മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ്:പി.കെ ജയലക്ഷ്മിയെ എം.പി യുടെ പ്രതിനിധിയായി നിയമിച്ചു മാനന്തവാടി: മാനന്തവാടിയിലെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നിലവിലുള്ള ജനറല്‍ ബോഡിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ പ്രതിനിധിയായി മുന്‍ മന്ത്രി കൂടിയായ പി.കെ ജയലക്ഷ്മിയെ നിയമിച്ചു.

Read More

മുത്തങ്ങയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ.

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ (45) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

Read More

ഹയർ സെക്കൻഡറി ജില്ലാ തല പ്രവേശനോത്സവം നടത്തി

മീനങ്ങാടി: ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാ തല പ്രവേശനോത്സവം മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷര ജ്യോതി തെളിയിച്ചു. ഹയർ സെക്കൻഡറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി…

Read More

‘വരവേൽപ്പ്2025’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

തരുവണ: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻതല പ്രവേശനോത്സവം വരവേൽപ്പ് 2025 തരുവണ ജി.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രദീപ്‌കുമാർ എം, അശോകൻ സി,എച്ച്‌.എം മുസ്തഫ,ശ്രീജ കെ, അതുല്യ തുടങ്ങിയവർ സംസാരിച്ചു.

Read More

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തി

മുട്ടിൽ: ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെൽഫി മത്സര ജേതാവ് ദൃഷിക പി എസ്, റീൽസ് മത്സര ജേതാവ് അച്ചുത് ആർ നായർ എന്നിവർക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം നൽകി. മുതിർന്ന പൗരന്മാർക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചും ഇത്തരം സാഹചര്യങ്ങളെ…

Read More