wenewser-user

ഹൈസ്കുൾ വിഭാഗത്തിൽ വിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ

മാനന്തവാടി : സ്കൂൾ തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുംവിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ. ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിൽ പദ്ധതിആരംഭിക്കാത്തത്. എൽ പി യുപി സ്കുളുകളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഈ വിഭാഗങ്ങളിൽ പ്രാദേശികമായി സ്കുളുകൾ ഉണ്ട്. എന്നാൽ ഹൈസ്കുളുകലെക്ക് ഏറെ ദൂരം സഞ്ചരിച്ച് വേണംവിദ്യാർത്ഥികൾ ക്ക് സ്കൂളിലെത്താൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി വൈകുന്നത് വിദ്യാർത്ഥികളുടെ പഠിപ്പ്മുടങ്ങുമെന്നആശങ്കയിലുമാണ് രക്ഷിതാക്കൾ.തോൽപ്പെട്ടി, തൃശ്ശിലേരി , കാട്ടിക്കുളം എന്നി സ്കൂളുകളാണ് തിരുനെല്ലിയിൽ ഹൈസ്കൂൾ…

Read More

മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം;എൻ.ജി.ഒ അസോസിയേഷൻ

മേപ്പാടി : മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എം എന്നവരെ ഓഫീസ് ക്യാബിനിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കമ്പ്യൂട്ടർ,ഫയലുകൾ ഉൾപ്പെടെ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി. ഷാജി ആവശ്യപ്പെട്ടു.കമ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപണികളുടെ ഇംപ്ലിമെന്റിംഗ് ഓഫിസർ പഞ്ചായത്ത് സെക്രട്ടറി അല്ലെന്നിരിക്കെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രിയ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് മുമ്പും പഞ്ചായത്ത് ജീവനക്കാർക്കെതിരെ ഒരടിസ്ഥാനവുമില്ലാതെ കയ്യേറ്റം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുൾ…

Read More

മാനന്തവാടി താലൂക്കിലെ വിദ്യാവാഹിനി പദ്ധതി കാര്യക്ഷമമാക്കണം: എസ്‌ഡിപിഐ

മാനന്തവാടി:ആദിവാസി വിദ്യാർത്ഥികളെ താമസ സ്ഥലത്ത് നിന്ന് സ്കൂളിലെത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി പദ്ധതി മാനന്തവാടി താലൂക്കിൽ കാര്യക്ഷമമായി അല്ല പ്രവർത്തിക്കുന്നെതെന്നും അടിയന്തരമായി പദ്ധതി കുറ്റമറ്റതാക്കാനുള്ള നടപടികൾ പട്ടിക വർഗ വകുപ്പ് കൈ കൊള്ളണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. സ്കൂൾ തുറന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ആദിവാസി വിദ്യാർത്ഥികളിൽ നിന്ന് വലിയ ഒരു വിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി, കാട്ടിക്കുളം, തൃശ്ശിലേരി തുടങ്ങിയ ഹൈ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ…

Read More

രാജ്ഭവനെ ആര്‍.എസ്.എസ് കേന്ദ്രമാക്കറ്റുനുള്ള നീക്കം അനുവദിക്കില്ല.പി.സന്തോഷ് കുമാർ എം.പി

മാനന്തവാടി : രാജ്ഭാവനെ വര്‍ഗീയവത്ക്കരണത്തിന്റെ ഭാഗമാക്കാനുള്ള ഗവർണ്ണറുടെ ശ്രമം അനുവദിക്കില്ലന്നും .ഗവര്‍ണറുടെ പദവിക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ആർ എസ് എസ് പ്രചാരകനായി മാറരുതെന്നും സംസ്ഥാനത്ത് നിന്ന് ഗവർണ്ണറെ പിൻവലിക്കണമെന്നും രാജ്ഭവനെ വർഗീയവൽക്കരണത്തിൻ്റെ കേന്ദ്രമാക്കി മറ്റരുതെന്നും രാജ്യത്തെ ഹിന്ദുവൽക്കരിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും രാജ്യത്ത് വർഗ്ഗീയമായി ചേരിതിരിവുണ്ടാക്കി അധികാരത്തിൻ്റെ എല്ലാ തലങ്ങളുമപയോഗിച്ച് ഭരണഘടനാ മൂല്യങ്ങളുടെ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡn ലിസവും അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്.രാജ്യത്തെ പൊതു മുതൽ വിറ്റഴിക്കുകയും കർഷകരെയും കർഷക…

Read More

കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി: പോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്; പോത്തിനെ വെടിവെച്ച് പിടികൂടി

കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം. ഭീതി സൃഷ്ടിച്ചു പോത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ തിനെ തുടർന്ന് അഗ്ന‌ി സംരക്ഷാ സേന, പോലീസ് എന്നിവരുടെ സഹായ ത്താൽ പോത്തിനെ പിടിക്കുന്നതിനായി വനം വകുപ്പ് ആർആർടി സംഘ മെത്തിയെങ്കിലും പോത്ത് ആർആർടി അംഗമായ ജയസൂര്യയെ ആക്ര മിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.മുൻപ് പഞ്ചാര ക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റിരുന്നു….

Read More

ജിഎൽപിഎസ് മൊതക്കരയിൽ പഠനോപകരണം വിതരണം ചെയ്തു

മൊതക്കര:ജിഎൽപിഎസ് മൊതക്കരയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിജയോത്സവവും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ടി പ്രഫഷണൽസിന്റെ വാട്സാപ്പ് ഗ്രൂപ്പാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ മായി ബാഗും മറ്റ് പഠനസാമഗ്രികളും സംഭാവന ചെയ്തത്. ഹെഡ്മിസ്ട്രസ് വി.എ ദേവകി ടീച്ചർ,എം. മണികണ്ഠൻ,എം. പി പ്രകാശൻ, മേരി കെ.എ,ജയേഷ്കുമാർ വി. സി,…

Read More

വാഹനാപകടത്തിൽ വയോധിക മരിച്ചു

മേപ്പാടി : ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു..മേപ്പാടി നെല്ലിമുണ്ട സ്വദേശിപി.പി. ഇബ്രാഹീം എന്നവരുടെ ഭാര്യ ബിയ്യുമ്മ (71) ആണ് മരിച്ചത്.ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരിച്ചു.മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി. പി. ഷെരീഫിന്റ മാതാവാണ് മരണപ്പെട്ട ബിയ്യുമ്മ. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരി : അമ്പലവയൽ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി (24), കുമ്പളേരി താഴേത്തെക്കുടി വീട്ടിൽ അഭിഷേക് (24) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 06.06.2025 വെള്ളിയാഴ്ച്ച രാത്രിയിൽ പട്ടരുപടി എന്ന സ്ഥലത്ത് സംശയസ്‌പദമായി കണ്ട ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ആൽബിന്റെ കൈവശം 9.57 ഗ്രാമും, സിബിയിൽ നിന്നും0.63 ഗ്രാമും, അഭിഷേകിൽ നിന്നും 0.59 ഗ്രാമും വീതം എം.ഡി.എം.എ യാണ്…

Read More

വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ്…

Read More

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കൽപ്പറ്റ : കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആന്റണി (24) യെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 06.06.2025 വെള്ളിയാഴ്ച്ച വൈകീട്ടോടെ കൽപ്പറ്റ ബൈപ്പാസിൽ വച്ച് സംശയസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ ഇടത് പോക്കറ്റിൽ നിന്നും 0.38 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More