wenewser-user

എസ്. വൈ. എസ് പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കണ്ടത്തുവയൽ: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ എസ്. വൈ. എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിൻ വെള്ളമുണ്ട സോൺ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കണ്ടത്തുവയൽ ജി. എൽ. പി സ്കൂളിൽ നടന്ന ചടങ്ങിൽ,സലീം നഈമി, മൊയ്തു സഅദി, അബ്ദല്ല കുപ്പാടിത്തറ, മുഹമ്മദലി അഹ്സനി, ശമീർ അമാനി, നൗഫൽ ലത്വീഫി, ഹെഡ്മിസ്ട്രസ് വിനീത ടീച്ചർ, രതീഷ്, ഫൈസൽ കെ തുടങ്ങിയവർ പ്രസംഗിച്ചു

Read More

ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത് 1679 ആക്റ്റീവ് കേസുകൾ

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കേരളത്തിൽ മാത്രം നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. ആശുപത്രികൾക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ…

Read More

പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയ എൽ പി സ്കൂളിന്റെ മുറ്റത്ത് പൂചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സിന്ധു കെ (ഹെഡ്മിസ്ട്രസ്), ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം സിറ്റിസൺ ക്ലബ്ബ് അംഗങ്ങളായ ജോർജ് M U (പ്രസിഡണ്ട്), ജിൽസ് MK (സെക്രട്ടറി), റിന്റോൾ മാത്യു…

Read More

പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം: ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

കൽപ്പറ്റ: കൽപ്പറ്റ സുഗന്ധഗിരി സെക്ഷനിലെ തരിയോട് 10-ാം മൈലിൽ പുലർച്ചെ രണ്ടരയോടെ പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ചെകുത്താൻ പാലത്തിന് സമീപം വെച്ചാണ് സംഭവം. ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ രാമൻ എന്നയാൾക്ക് പരിക്കേറ്റു. പരിക്കേറ്റ രാമനെ കൽപ്പറ്റ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ പെട്രോളിങ് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Read More

‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന്

കൽപ്പറ്റ : വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ’ പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം…

Read More

വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനം ചെയ്തു

പനമരം: യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പാരാമെഡിക്കൽ രംഗത്തെ നൂതന സാങ്കേതിക വിദ്യ വി.ആർ ടെക്നോളജിയുടെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർഥികൾക്കായി വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനവും സമന്യയ ചാരിറ്റിസെൽ ലോഗോ പ്രകാശനവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്കു വേണ്ടി ഏർപ്പെടുത്തിയ പഠനോപകരണ വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി നിർവഹിച്ചു. രഞ്ജിത്ത് ഇരിങ്ങത് അധ്യക്ഷത വഹിച്ചു….

Read More

കെ.എസ്.ആർ.ടി.സിയിൽ ബസിൽ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ യുമായി യുവാവ്‌ പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദ്(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.06.2025 വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാന്റിന്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇൻസ്‌പെക്ടർ പി പി വിജയൻ സീനിയർ സി പി ഓ പി എച്ച് മുസ്തഫ, സി പി ഓ ഡോണിത്ത് സജി എന്നിവരാണ്…

Read More

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടിലും ബോധവൽക്കരണ ക്ലാസും നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മിനങ്ങാടി സെൻ്റ് പീറ്റേഴ്സ് 8 സെൻ്റ് പോൾസ് ഹൈസ്ക്ളിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടിലും ബോധവൽക്കരണ ക്ലാസും നടത്തി. മിനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ അനിൽ ജേക്കബ് പ്രിൻസിപ്പാൾ നൈജിൽ കെ.എഫ് പി.ടി എ പ്രസിഡണ്ട് സാലു ജോസഫ് സിജി സാബു ജെസ്റ്റിൻ ശ്രീജിത്ത് ലിൻ്റു ജോഷി, ഡെയ്സി, അനിത എന്നിവർ പ്രസംഗിച്ചു ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് കലാജാഥകൾ വൃക്ഷ തൈ നടീൽ എന്നിവ നടത്തപ്പെട്ടു

Read More

മാതൃസംഗമവും പ്രചോദനസദസ്സും സംഘടിപ്പിച്ചു

  ബത്തേരി:പുത്തൻക്കുന്ന് ക്രസന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മാതൃസംഗമവും പ്രചോദനസദസ്സും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ മുരളി കെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അനസ് കെ. കെ,മജീദ് എം, ജാബിർ എട ക്കേണ്ടി, നിഷാന്ദ്, ബിന്ദു ബിനോ തുടങ്ങിയവർ പ്രസംഗിച്ചു

Read More

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്. രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5…

Read More