wenewser-user

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബിവ്‌കോ ഔട്ട്‌ലെറ്റ്; പ്രതിഷേധവുമായി ഗോത്ര സംഘടനകൾ.

സുൽത്താൻ ബത്തേരി : കെ എസ് ആർ ടി സി ജില്ലാ ഡിപ്പോയിൽ ആരംഭിക്കാനിരിക്കുന്ന ബിവ്‌കോ ഔട്ട് ലെറ്റിനെതിരെ പ്രതിഷേധവുമായി ഗോത്ര സംഘടനകൾ. കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന മുദ്രാവാക്യമുയർത്തിയാണ് അഖിലേന്ത്യ പണിയമഹാസഭയും കേരള ആദിവാസി ഫോറവും ഡിപ്പോയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ച് ഡിപ്പോയ്ക്ക് മുന്നിൽ പൊലിസ് തടഞ്ഞു. സർക്കാർ നീക്കത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ മദ്യശാലകൾക്ക് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്നും…

Read More

കടക്കെണി വിമോചന മുന്നണി ജപ്തി നടപടിക്കെതിരെ മാർച്ച് നടത്തും

കൽപ്പറ്റ: ആദിവാസി യുവാവായ അമ്പലവയൽ ആണ്ടൂർ സ്വദേശി സുരേഷ് ബാബുവിന്റെ വീടും സ്ഥലവും ജപ്തി ചെയ്ത് ലേലം ചെയ്യുന്ന കാനറ ബേങ്ക് നടപടിയിൽ പ്രതിഷേധിച്ച് കടക്കെണി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ ബേങ്കിൻ്റെ ബത്തേരി ശാഖയിലേക്ക് ജൂൺ 26 ന് രാവിലെ 10.30 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017 ൽ എടുത്ത 20 ലക്ഷം രൂപ ബേങ്ക് വായ്പയുടെ തിരിച്ചടവ് എല്ലാ മാസവും കൃത്യമായി കൊവിഡ് തുടങ്ങും മുമ്പ് തന്നെ സുരേഷ്…

Read More

ഓംബുഡ്‌സ്മാനില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ : കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ നല്‍കിയ പരാതിയില്‍ ബേങ്കിംഗ് ഓംബുഡ്‌സ്മാനില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ പരാതി പരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ഗ്രാമീണ്‍ ബാങ്കിന്റെ മക്കിയാട് ശാഖയില്‍ നിക്ഷേപിച്ച 2900 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് മക്കിയാട് സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ പ്രതിപാദിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളൊന്നും കമ്മീഷന് ബോധ്യമാകാത്ത സാഹചര്യത്തില്‍ കേസ് തീര്‍പ്പാക്കി. എന്നാല്‍ സ്ഥിര നിക്ഷേപം പുതുക്കിയെന്നും 2900 രൂപയുടെ ഒറിജിനല്‍ റസീറ്റ്…

Read More

പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവം; എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു

കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ എൻ.ജി. അസോസിയേഷൻ പഞ്ചായത്ത് ജോ: ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ. ടി ഷാജി ഉദ്ഘാടനം ചെയ്തു. പോലീസ് എഫ്.ഐ.ആർ ഇട്ടെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്, ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയും അക്രമികൾക്ക് കുടുതൽ ആത്മവിശ്വാസം നൽകുന്നതുമാണ്. ഇടത് സർക്കാറിന്റെ 9 വർഷ കാലവും കേരളത്തിൽ ജീവനക്കാരേ ഇത്തരത്തിൽ പീഢിപ്പിക്കുയാണെന്നും, ജോലി സമ്മർദ്ദവും രാഷ്ട്രീയ ഇടപെടലുകളും പല ജീവനക്കാരുടേയും ജീവൻ അപഹരിക്കുന്നതിന് വരെ കാരണമായിരിക്കുകയാണ്….

Read More

ബോധവൽക്കരണ ക്ലാസും; പരിസ്ഥിതി ക്വിസ് മത്സരവും നടത്തി

മേപ്പാടി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പൻസ് നഴ്‌സിങ് കോളേജിൽ വനവൽക്കരണം, പ്ലാസ്റ്റിക് നിർമാർജനം എന്നീ പരിപാടികളും ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്‌കീം, സ്റ്റുഡൻസ് നഴ്‌സസ് അസോസിയേഷൻ, ഒയിസ്‌ക ഇന്റർനാഷണൽ കൽപറ്റ ചാപ്റ്റർ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൗലി അഗസ്റ്റിൻ ഡപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (റിട്ട) മുഖ്യപ്രഭാഷണം നടത്തി.310 വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലീഡ ആന്റണി സ്വാഗതം പറഞ്ഞു. ഒയിസ്‌ക ചാപ്റ്റർ…

Read More

അർഹതയ്ക്ക് ഒരു അംഗീകാരം; വിദ്യാർത്ഥികളെ ആദരിച്ചു.

മാനന്തവാടി : വയനാട്ടിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ competitor Group of Institution പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെത്തി ആദരവ് ഏറ്റുവാങ്ങി.. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷ വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഉമ മാധവി സ്വാഗതം ആശംസിച്ചു. മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.. ജർമൻ യൂണിവേഴ്സിറ്റി പ്രതിനിധികളായ Dr Reis Mulita, ligle kikija യും വിദ്യാഭ്യാസ നിരൂപകൻ ആസിഫ്…

Read More

കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചു.

സുല്‍ത്താൻബത്തേരി: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. സുല്‍ത്താൻബത്തേരി ബീനാച്ചിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ KL 65 1472 എന്ന നമ്പറിലുള്ള കാറിലെത്തിയ യാത്രക്കാരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. ആക്രമണത്തില്‍ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റുവെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഡോ:അമ്മിണിക്ക് ജൻമനാടിന്റെ ആദരം നൽകി.

കൽപ്പറ്റ: സാമൂഹിക സേവനത്തിനും ആദിവാസി വനിതാ ശാക്തീരണ പ്രവർത്തനങ്ങൾക്കും കോൺക്കോർഡിയ ഇന്റർനാഷ്ണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌റേറ്റ് ലഭിച്ച അമ്മിണി കെ വയനാടിന് ജൻമനാടിന്റെ സ്വീകരണം നൽകി.വീഫാം ഫാർമേഴ്‌സ് അസോസ്സിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.പരിപാടി വീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാനം ചെയ്തു.വീഫാം വനിതാ വിഭാഗം ചെയർമാൻ അഡ്വ: ഹസീന അമ്മിണിയെ ഹാരാപ്പണം നടത്തി.സംസ്ഥാന സിക്രട്ടറി അഡ്വ: സുമിൻ പി നെടുങ്ങാടൻ ഉപഹാരം സമർപ്പിച്ചു.യഹ്യാ ഖാൻ തലക്കൽ അദ്ധ്യക്ഷനായി.ഗഫൂർ വെണ്ണിയോട്,സാം പി മാത്യു,എം സെയ്ത്,…

Read More

പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം; ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു

ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ ദിനേഷ് പി, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ…

Read More

പുനരധിവാസത്തിന് കൂട്ടായ പരശ്രിമങ്ങൾ തുടരണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

മേപ്പാടി: ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് കൂട്ടായ പരിശ്രമങ്ങൾ തുടരണമെന്നും ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനനങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്ത അതിജീവിതര്‍ക്കായി ‘എറൈസ് മേപ്പാടി’ എന്ന പേരില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളുടെ പുനഃസ്ഥാപനവും സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപജീവനം നിലച്ച 77 കച്ചവട സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്…

Read More