wenewser-user

    കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്

    മാനന്തവാടി: തൃശ്ശിലേരിയിൽ വീട്ടു മുറ്റത്തു വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്.കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (50) ആണ് പരുക്കേറ്റത്. ഇന്നു പുലർച്ചെ വീട്ടുമുറ്റത്തെത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം.വാരിയെല്ലിനു പരുക്കേറ്റ ചിന്നനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Read More

      നൂറെ മദീന 2K25; നബിദിന റാലി നടത്തി

      ചുങ്കം : ചുങ്കം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറെ മദീന 2K25 -നബിദിന റാലി നടത്തി. ചുങ്കം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച റാലി 44-തലപ്പുഴ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചുങ്കത്ത് സമാപിച്ചു.44 മഹല്ല് കമ്മിറ്റിയും തലപ്പുഴ നിവാസികളും മധുരം നൽകി റാലിയെ വരവേറ്റു. പിഞ്ചു കുട്ടികളുടെ ഫ്ലവർ ഷോ, ദഫ് എന്നിവ റാലിക്ക് മിഴിവേറ്റി.നൂറു കണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു.റാലിക്കു ശേഷം ദഫ് പ്രദർശനവും അരങ്ങേറി. മഹല്ല് ഖത്തീബ് അബൂത്വാഹിർ ബാഖവി,മുഹദിൻ അബ്ദുറഹ്മാൻമൗലവി, ഹുസൈൻ മൗലവി, ഷൗക്കത്ത് യമാനി,…

      Read More

        മീനങ്ങാടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

        സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ് നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്‌ കാറിൽ ആണ് ബൈക്കുകൾ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ്…

        Read More

          ഉരുൾ ദുരന്തം – ജനകീയ ശാസ്ത്രപഠന റിപ്പോർട്ട് 13ന് പുറത്തിറക്കും

            കൽപറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പാശ്ചാത്തലത്തിൽ ,പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ട്രാൻസിഷൻ സ്റ്റഡീസ് തൃശൂരിൻ്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ശാസ്ത്ര അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങി. “തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങൾ ” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൻ്റെ പ്രകാശനം സെപ്റ്റംബർ 13 ന് കൽപറ്റയിൽ നടക്കും. വൈകിട്ട് 3 മണിക്ക് ട്രിഡൻ്റ് ആർകൈഡിൽ നടക്കുന്ന ചടങ്ങിൽ പഠന സംഘാംഗങ്ങളായ വിദഗ്ധർക്കൊപ്പം പരിസ്ഥിതി പ്രവർത്തകനും സാമൂഹിക വിമർശകനുമായ ജോസഫ് സി മാത്യുവും പങ്കെടുക്കും. പശ്ചിമഘട്ടത്തിൻ്റെ തകർച്ചക്ക് ഹേതുവാകുമെന്ന…

          Read More

            മജ്‌ലിസ് സ്ഥാപനങ്ങള്‍ നിർമിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോല്‍ കൈമാറി

            കൽപറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ ആദ്യത്തേതിന്റെ താക്കോല്‍ ദാനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട സിദ്‌റത്തുല്‍ മുന്‍തഹ എന്ന ആറു വയസുകാരിക്കാണ് ആദ്യത്തെ ഭവനം നിര്‍മിച്ചു നല്‍കിയത്. ആഘോഷങ്ങളില്‍ മാത്രം അഭിരമിച്ച് സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്നുപോവുന്ന പുതിയ കാലഘട്ടത്തില്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും നാട്ടുകാരുമെല്ലാം മഹത്തായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും മുനവറലി…

            Read More

              ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു

              ബത്തേരി:തൊഴിലന്വേഷകർക്ക് പിന്തുണയായി ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 190 ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. 10 തൊഴിൽ ദാതാക്കളും തൊഴിൽമേളയുടെ ഭാഗമായി.   പത്തോളം ഉദ്യോഗാർഥികൾക്ക് തൊഴിൽമേളയിൽ വച്ചു തന്നെ ജോലി നൽകി. 45ഓളം പേർ വിവിധ കമ്പനികളുടെ ഷോർട്ട് ലിസ്റ്റുകളിൽ ഇടം നേടി. ബാക്കിയുള്ളവർക്ക് ഇനി…

              Read More

                മുഹമ്മദ്‌ നബിയുടെ ജീവിതം സമൂഹത്തിന് മാതൃക: അഡ്വ: എൻ കെ വർഗീസ് 

                ചുങ്കം : നബിദിനം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ലാളിത്യത്തിന്റെയു ദിനമാണെന്നും മുഹമ്മദ്‌ നബിയുടെ ജീവിതം സമൂഹത്തിന് മാതൃകയാണെന്നും അഡ്വ:എൻ കെ വർഗീസ്. നബിദിനത്തോടനുബന്ധിച്ച് ചുങ്കം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റസൂൽ തിരുമേനി ജനിച്ചത് ഇരുളിൽ നിന്ന് മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കാനാണ്.അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അധർമ്മത്തിൽ നിന്ന് ധർമത്തിലേക്കും അദ്ദേഹം സമൂഹത്തെ നയിച്ചു. അവിടുത്തെ പാഠം ഉൾക്കൊണ്ട്‌ കൊണ്ട് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടാൻ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹല്ല് പ്രസിഡന്റ്…

                Read More

                  തൊടുവയൽ തറവാട് നടീൽ ഉത്സവം നടത്തി

                  വെള്ളമുണ്ട:ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു. തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു, രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വിശിഷ്ട അതിഥിയായിരുന്നു. മണ്ണിന്റെ മണമുള്ള പോയ കാലത്തിന്റെ നാട്ടു നന്മകളെ തിരിച്ചുപിടിക്കുവാൻ തൊടുവയൽ തറവാട് കാണിക്കുന്ന സന്മനസ്സ് പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

                  Read More

                    സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

                    കൽപറ്റ: 11-ാമത് സംസ്ഥാന യോഗ മത്സരത്തിൽ വയനാട് ജില്ലയെ പ്രധിനിധികരിച്ചു പങ്കെടുത്തവർക്ക് സംസ്ഥാന സ്പോർട്സ് കൌൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ.റഫീഖ് സർട്ടിഫിക്കറ്റുകൾ നൽകി. യോഗത്തിൽ കെ. സച്ചിദാനന്ദൻ സ്വാഗതം പറഞ്ഞു. കെ. ശിവദാസൻ അധ്യക്ഷനായ ചടങ്ങിൽ കടത്താനാട് ചെക്കോർ കളരി വൈസ് പ്രസിഡന്റ്‌ ഷിനോയ് ജേക്കബ് ആശംസ അർപ്പിച്ചു. കെ.വി. സുധാകരൻ നന്ദി രേഖപ്പെടുത്തി.

                    Read More

                      കൽപ്പറ്റയിൽ ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു

                      കൽപ്പറ്റ : കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും, റിസോ ഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ് ഘാടനം ചെയ്തു.പി കെ ബാലസുബ്രഹ്മണ്യൻ,ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർമാരായ സെലീന വി എം, റജീന വി.കെ, എന്നിവർ സംസാരിച്ചു. എഴുത്തുകാരനും ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ & മീഡിയ ഓഫീസറുമായ കെ.എം മുസ്‌തഫ്, ഡി.പി.എം ആശ പോൾ, സ്നേഹിതാ…

                      Read More