wenewser-user

വയനാട് ഫെസ്റ്റ് 2025 കമ്പളക്കാട് യൂണിറ്റിൽ സ്കൂട്ടർ വിതരണം നടത്തി

കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിടിപിസി വയനാടും സംയുക്തമായി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വയനാട് ഫെസ്റ്റ് 2025. വയനാട്ടിലെ കച്ചവടസ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്ന കസ്റ്റമർക്ക് നൽകുന്ന സമ്മാനക്കൂപ്പണിൽ രണ്ടുകോടിയിൽപരം രൂപയുടെ സമ്മാനങ്ങളാണ് വയനാട് ഫെസ്റ്റിലൂടെ വിതരണം ചെയ്യുന്നത്. കമ്പളക്കാട് യൂണിറ്റിൽ നിന്നും പർച്ചേസ് ചെയ്ത സമ്മാനക്കൂപ്പണിൽ ലഭിച്ച സ്കൂട്ടർ സ്ഥാപന ഉടമ ശോഭ ജ്വല്ലറി മാനേജർ അഷറഫ് എന്നവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്…

Read More

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ സ്തനങ്ങളിലുണ്ടാകുന്ന മുഴകളും മുഴകളായി രൂപപ്പെടുന്നതിന് മുമ്പ് കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളും മാമോഗ്രഫിയിലൂടെ കണ്ടെത്താന്‍ സാധിക്കും. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 18.57 ലക്ഷം രൂപ വകയിരുത്തിയാണ് സെന്ററില്‍ മാമോഗ്രാം സംവിധാനം ഒരുക്കുന്നത്….

Read More

തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്; ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം: സിപിഐ

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നടന്ന ക്രമക്കേടിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ആട്ടിൻകൂട്, റോഡ് കോൺക്രീറ്റ്, കിണർ നിർമ്മാണം, കോഴിക്കൂട് നിർമ്മാണം എന്നിവയിൽ അഴിമതി നടത്തിയ മുഴുവൻ വാർഡ് മെമ്പർമാർക്കെതിരെയും ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട കരാറുകാർക്കെതിരെയും എംജിഎൻആർഇജിഎ ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് അന്വേഷണം നടത്തണമെന്നും സി.പി.ഐ തൊണ്ടർനാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വർഗീസ് ലാഭവനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി…

Read More

ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്തും: സ്വതന്ത്ര കർഷക സംഘം

തരുവണ: വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാല വർഷത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ട്ടപരിഹാരം നൽകുക,നഷ്ട പരിഹാരം കാലോചിതമായി പരിഷ്കരിക്കുക, കർഷക പെൻഷൻ പതിനായിരം രൂപയായി വർദ്ദിപ്പിക്കുക,രാസവള വില കുറക്കുക, കാർഷിക കടം എഴുതി തള്ളുക,കേന്ദ്ര,കേരള സർക്കാരുകളുടെ കർഷക അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആഗസ്റ്റ് 11ന് വെള്ളമുണ്ട കൃഷിഭവന് മുന്നിൽ ധർണ നടത്താൻ വെള്ളമുണ്ട പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.മണ്ഡലം പ്രസിഡന്റ് മുതിര മായൻ യോഗം…

Read More

കെ.എസ്.ഇ.ബിയുടെ സ്ഥലം കയ്യേറി കച്ചവടം പ്രതിഷേധാർഹം – യൂത്ത് കോൺഗ്രസ്

കൽപ്പറ്റ: ബാണാസുര സാഗർ ഡാമിന്റെ സ്പിൻവേയുടെ പരിസരത്ത് അനധികൃതമായി കെഎസ്ഇബിയുടെ സ്ഥലം കയ്യേറി കച്ചവടങ്ങൾ നടത്തുകയാണ്. രാഷ്ട്രീയ താൽപര്യങ്ങൾ കണക്കിലെടുത്ത് കെഎസ്ഇബിയുടെ സ്ഥലം കയറാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. ഹൈഡൽ ടൂറിസത്തിലെ ജീവനക്കാരായ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഇത്തരം കയ്യേറ്റത്തിൽ പങ്കാളികളാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി വൈദ്യുതി വകുപ്പ് മന്ത്രി, കെഎസ്ഇബി ചെയർമാൻ, ഹൈഡൽ ടൂറിസം ഡയറക്ടർ എന്നിവർക്ക് പരാതി നൽകും. കെഎസ്ഇബിയുടെ സ്ഥലം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത്…

Read More

തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു

തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു അവധി ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കാന്‍ അവധി ദിവസങ്ങളായ ഓഗസ്റ്റ് 9, 10 തിയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും കൂടുതലായി ലഭിക്കുന്ന സാഹചര്യത്തിലാണ്…

Read More

വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടം:ജുനൈദ് കൈപ്പാണി

മുട്ടിൽ: ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.ഡബ്ല്യൂ.എം.ഒ. ഇഖ്റ ലൈബ്രറിയുടെ പുസ്തക ചാലഞ്ചിന്റെ പ്രാരംഭ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഡബ്ലൂ.എം.ഒ വൈസ് പ്രസിഡന്റ്‌…

Read More

ജനപ്രിയ ജനപ്രതിനിധിക്കുള്ള പുരോസ്ഥിര പുരസ്‌കാരം പ്രഖ്യാപിച്ചു

കൽപ്പറ്റ: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ള പുരോസ്ഥിര പുരസ്‌കാരത്തിന് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അർഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 9ന് 2 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയും കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പി.കെ. ഗോപിയും ചേർന്ന് സമ്മാനിക്കുമെന്ന് പുരോസ്ഥിര ഫൌണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ഭരണ ഗുണനിലവാരവും നീതിബോധവും…

Read More

‘സുഖിനോ ഭവന്തു ‘ ഹിരോഷിമ ദിനം സംഘടിപ്പിച്ചു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ‘സുഖിനോ ഭവന്തു ‘ഹിരോഷിമ ദിനം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളും സഡാക്കോ കൊക്കുമേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞയിലണി ചേർന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യം, പ്രശ്നോത്തരി ,പരിസര ശുചീകരണം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സുഖിനോ ഭവന്തുവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ, ബെഞ്ചമിൻ മോളോയിസ്, മഞ്ജു ജോസ്, ഷീജ ഡി.കെ, നിമിഷ .സി ,നിതാര ദേവസ്യ, ഖദീജ, സഫാനത്ത്, മുബീറ, ഗോപിക എന്നിവർ നേതൃത്വം നൽകി

Read More

മൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

ബത്തേരി: മൂലങ്കാവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്‌നി രക്ഷാ സേന രക്ഷിച്ചു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച് മറിയുകയും ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിപ്പോവുകയുമിയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശരത്ത് പി.കെ യുടെ നേതൃത്വത്തിൽ ഉള്ള സേനാഗംങ്ങൾ സംഭവസ്ഥലത്ത് എത്തുകയും സ്റ്റിയറിംഗ്…

Read More