wenewser-user

വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര ധനസഹായം കൈമാറി

കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി. പദ്ധതിയിൽ ചേർന്ന് മരണപ്പെടുന്ന വ്യാപാരിയുടെ നോമിനിക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷ പദ്ധതി. കമ്പളക്കാട് യൂണിറ്റിൽ നിന്നും പദ്ധതിയിൽ ചേർന്ന് മരണപ്പെട്ട വെൽകെയർ ജിംനേഷ്യം ഉടമ സുന്ദരൻ എന്നവരുടെ മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ ഹമീദ്…

Read More

കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി.

കാവും മന്ദം: കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്. തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു. കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും…

Read More

ജി.കെ.എം.സി.സി മെഡിക്കൽ കൂപ്പൺ ആറാം ഘഡു ഫണ്ട് കൈമാറി

കമ്പളക്കാട് : ദയാപോളി ക്ലിനിക്കുമായി സഹകരിച്ചു ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മറ്റി നടപ്പിലാക്കിയ ബഹു:ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മെഡി കൂപ്പൺ ആറാം ഘടു ഫണ്ട് കൈമാറ്റം സബ് കമ്മിറ്റി കൺവീനർ റഷീദ് പള്ളിമുക്ക് ദയാ മെഡിക്കൽ ഡറക്ടർ ഷംസുവിന് പഞ്ചയാത്ത് ഗ്ലോബൽ കെഎംസിസി ഭാരവാഹികൾ ഗഫൂർ പാറമ്മൽ,റിയാസ് എംകെ,സബ് കമ്മറ്റി ഭാരവാഹികൾ ജലീൽ സി,മുനീർ സികെ ക്ലിനിക് സുപ്രവൈസർ ജലീൽ എന്നിവരുടെ സാനിധ്യത്തിൽ കൈമാറി.

Read More

പെൻഷൻകാരെ വഞ്ചിക്കാൻ സർക്കാരിനെ അനുവദിക്കില്ല

കൽപറ്റ: കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ആനുകൂല്യങ്ങൾ കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്നത് ഒരു തൊഴിലാളി സർക്കാർ എന്ന് നൂറുവട്ടം പറയുന്ന സർക്കാർ കാണിക്കുന്നത് വഞ്ചനയാണന്നും പെൻഷൻ പറ്റി പിരിഞ്ഞതിനുശേഷം അവരെ സമരപ്പന്തലിൽ എത്തിച്ച് ആനുകൂല്യത്തിന് വേണ്ടി സമരം ചെയ്യിക്കുന്നത് തൊഴിലാളി സ്നേഹം പറയുന്ന ഒരു സർക്കാരിന് ചേർന്നതല്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ അഭിപ്രായപ്പെട്ടു. പെൻഷൻ പരിഷ്കരണം നടത്താനുള്ള സമയം കഴിഞ്ഞു ഒരു വർഷമായിട്ടും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സർക്കാർ ഇതുവരെ…

Read More

അധികൃതർ തിരിഞ്ഞു നോക്കുന്നില്ല, വർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ.

മാനന്തവാടി: വാർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ. ദിവസേന ആംബുലസ് അടക്കമുള്ള നൂറുകണകണക്കിന് വാഹനങ്ങളും,കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നിരവധി തവണ പി ഡ ബ്ള്യു ഡി അധികൃതരെയും മറ്റും ബന്ധപ്പെട്ടെങ്കിലും റോഡ് നന്നാക്കുവാൻ തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി കുഴികളിൽ കോറി വേസ്റ്റ് അടക്കമുള്ളവ ഇട്ട് മൂടി കുഴികൾ അടക്കാൻ ഐ എൻ ടി യു സി…

Read More

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.

കമ്പളക്കാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും കുടുംബ – സുരക്ഷാ പദ്ധതി മരണാന്തര ധനസഹായ വിതരണവും അനുമോദന ചടങ്ങും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച്സംഘടിപ്പിച്ചു. പ്രസ്‌തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജു അപ്‌സര അവർകൾ നിർവ്വഹിച്ചു. KVVES കമ്പളക്കാട് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അസ്‌ലം ബാവ ചടങ്ങിന് അധ്യക്ഷനായി. KVVES സുസ്ഥാന വൈസ് പ്രസിഡൻ്റ് ബാപ്പു…

Read More

മരിയനാട് ഭൂസമരം: തോട്ടം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

പുൽപള്ളി: മൂന്നു വർഷമായി ഭൂസമരം നടക്കുന്ന മരിയനാട്ട് ഭൂമി അളന്നുതിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. വനം വികസന കോർപറേഷൻ ഉടമസ്ഥതയിലുള്ള 238 ഹെക്ടർ സ്ഥലം ഭൂരഹിതരായ ഗോത്ര വിഭാഗങ്ങൾക്ക് പതിച്ചു നൽകാൻ നീക്കിവച്ചിട്ടുള്ളതാണ്. 1995 ൽ ഭൂമി നൽകണമെന്ന് സുപ്രിം കോടതി വിധിയുമുണ്ടായി. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിൽ 400 ൽ പരം കുടുംബങ്ങൾ തോട്ടത്തിൽ കുടിൽ കെട്ടി കഴിയുന്നുണ്ട്. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 15 കുടുംബങ്ങൾക്ക് മരിയനാട്ട് ഭൂമി അളന്നു നൽകാനാണ് റവന്യു സംഘമെത്തിയത്. എന്നാൽ…

Read More

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ എന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘ചങ്ങാതിക്കൊരു തൈ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഇതുവരെ 29 ലക്ഷത്തോളം തൈകൾ…

Read More

റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഉദ്ഘാടനം ഓഗസ്റ്റ് 18ന്; സംഘാടകസമിതി രൂപീകരിച്ചു ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് ഒരു പൊൻതൂവൽ കൂടി. മാനന്തവാടി നിയോജക മണ്ഡലത്തിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഗവ. മോഡൽ ഡിഗ്രി കോളജ് ഓഗസ്റ്റ് 18ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഗവ. മോഡൽ ഡിഗ്രി കോളജ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിൽ താത്കാലികമായിട്ടായിരിക്കും മോഡൽ ഡിഗ്രി കോളജിന്റെ പ്രവര്‍ത്തനം. ഇവിടെ തുടങ്ങാൻ പോകുന്ന അഞ്ച് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. മാനന്തവാടി ഗവ. കോളജിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ബേബി ചെയർമാനും ഗവ. മോഡൽ ഡിഗ്രി കോളജ് സ്പെഷൽ ഓഫീസർ പി സുധീർ കുമാർ കൺവീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയൻ, എ എൻ സുശീല, ജനപ്രതിനിധികൾ, കോളജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

മാനന്തവാടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് ഒരു പൊൻതൂവൽ കൂടി. മാനന്തവാടി നിയോജക മണ്ഡലത്തിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഗവ. മോഡൽ ഡിഗ്രി കോളജ് ഓഗസ്റ്റ് 18ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഗവ. മോഡൽ ഡിഗ്രി കോളജ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മാനന്തവാടി ഗവ….

Read More

നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുക: കേരള കാറ്റേഴ്സ് അസോസിയേഷൻ

കൽപ്പറ്റ : ആൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എ കെ . സി എ ) വയനാട് ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ എംജി ശ്രീവൽസൺ കൽപ്പറ്റയിൽ ഉദ്ഘാടനം നിർവഹിച്ചു നിത്യോപയോഗ സാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റം കാറ്ററിംഗ് മേഖലയിൽ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ജിജിൻ മത്തായി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ജില്ലാ മേഖലാ ഭാരവാഹികളായ സി എൻ ചന്ദ്രൻ ,ഹാജ ഹുസൈൻ, സാജൻ, പൊരുനിക്കൽ, ഷിജിത്ത് കുമാർ സുൽഫി, യേശുദാസ് എന്നിവർ സംസാരിച്ചു. പുതിയ…

Read More