wenewser-user

കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ ആദിവാസി യുവാവിനെ ആക്രമിച്ചു.

കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ കോട്ടത്തറ കുറുമ്പാലക്കോട്ട മരവയൽ ഉന്നതിയിലെ ബാബുവിന്റെ മകൻ ബബിനെ (22 വയസ്സ്) ഒരു കാരണവും കൂടാതെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞുകൊണ്ടും ഹെൽമെറ്റ് വെച്ച് ലാബ് ജീവനക്കാരൻ റംഷാതും കൂട്ടുകാരനും ചേർന്ന് ചേർന്ന് വളരെ ക്രൂരമായി മർദിച്ചു. ബാബിന്റെ മുഖത്തും ദേഹത്തും കയ്യിലും…

Read More

തലപ്പുഴയിലെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാത്ത പഞ്ചായത്ത് നടപടി പ്രതിഷേധാർഹം. വ്യാപാരികളുടെ സമരത്തിന് ഐക്യദാർഢ്യം: എസ്‌ഡിപിഐ

തലപ്പുഴ: വർഷങ്ങളായി തലപ്പുഴയിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് കെട്ടിട ഉടമ കടക്കുമീതെ ഷീറ്റ് ഇട്ടതിന്റെ പേരിൽ ലൈസൻസ് പുതുക്കി നൽകാത്ത തവിഞ്ഞാൽ പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി. കെട്ടിടത്തിന്റെ സുരക്ഷ മുൻനിർത്തിയോ ചോർച്ച തടയാൻ വേണ്ടിയോ കെട്ടിട ഉടമകൾ മറയോ ഷീറ്റോ ഇടുന്നത് സ്വാഭാവികമാണ്. അതിന് അവരിൽ നിന്ന് നികുതി ഈടാക്കുന്നതിന് പകരം അവരുടെ കെട്ടിടത്തിൽ വാടകക്ക് കച്ചവടം നടത്തുന്ന വ്യാപാരികളുടെ ലൈസൻസ് പുതുക്കി നൽകില്ല എന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. ഈ…

Read More

പ്രതിഭാസംഗമവും മിൽമ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി

മാനന്തവാടി :മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം പ്രതിഭാസംഗമവും മിൽമ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി. പ്രതിഭ സംഗമം പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ്ബാബുവും സായന്തനം ധനസഹായ വിതരണോദ്ഘടനം മിൽമ എ എം പി ഓ ദിലീപ് ദാസപ്പനും നിർവഹിച്ചു സിവിൽ എക്സൈസ് ഓഫീസർ ഹാഷിം പ്രഭാഷണം നടത്തി. പരിപാടിയിൽ Sslc, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷക കുടുംബാംഗമായ കുട്ടികളെയും സംഘത്തിൽ പാലളക്കുന്ന 70 വയസ് കഴിഞ്ഞ ബിപിഎൽ കുടുബംഗമായ…

Read More

ബാംബുവില്ലേജ് കൂട്ടായ്മ തൃക്കൈപ്പറ്റ ക്ലീൻഡ്രൈവ് നടത്തി

തൃക്കൈപ്പറ്റ.:ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട്‌ ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി. പ്ലാസ്റ്റിക് വിമുക്ത ബാംബൂ വില്ലേജെന്ന ലക്ഷ്യം വെച്ചാണീ ഈ ക്ലീൻ ക്യാമ്പയിൻ നടത്തിയത് മാണ്ടാട് മുതൽ നെല്ലിമാളം വരെയുള്ള പ്രദേശങ്ങളാണ് തൊണ്ണൂറ് എൻ.എസ്.എസ് വോളൻ്റിയർമാരും ഇരുപതിലധികം ബാംബു വില്ലേജ് തൃക്കൈപ്പറ്റ പ്രവർത്തകരും ഉദ്യമത്തിൽ പങ്കാളികളായി, വൃത്തിയുടെ നല്ല പാഠം എന്ന സന്ദേശവുമായി ക്ലീൻ ഡ്രൈവ് നടത്തിയത്. പ്ലാസ്റ്റിക് നിർമാർജനമെന്ന ലക്ഷ്യം മുൻനിർത്തിയ…

Read More

വി.എസിന്റെ വിയോഗം: ജില്ലാപഞ്ചായത്ത്‌ ഭരണസമിതി അനുശോചിച്ചു

കൽപ്പറ്റ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം. അസാമാന്യ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് വി.എസ് അച്യുതാനന്ദനെന്ന് യോഗം വിലയിരുത്തി. നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി എസ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ഭരണസമിതി അംഗങ്ങൾ അനുസ്മരിച്ചു.

Read More

പുത്തുമല മുതൽ കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച; പി കെ ഫിറോസ് നയിക്കും

കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ സമാപിക്കും. രാവിലെ എട്ടുമണിക്ക് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയിൽ നിന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. കാൽനടയായി ആരംഭിച്ച് മേപ്പാടി, കാപ്പം കൊല്ലി, കൽപ്പറ്റ…

Read More

വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 20.35 ഗ്രാം എം.ഡി.എം.എ കണ്ടെത്തി വൈത്തിരി: വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതിൽ വീട്ടിൽ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. 25.07.2025 രാവിലെ ലക്കിടിയിൽ വച്ച് വാഹനപരിശോധനക്കിടെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി ചുരത്തിൽ താഴേക്ക് എടുത്ത് ചാടുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്നും 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കെ.എൽ 71 കെ 3883…

Read More

ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ -ജൂലൈ 30 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും

ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ -ജൂലൈ 30 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും എല്‍സ്റ്റണില്‍ തയ്യാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിര്‍മ്മാണം ജൂലൈ 30 ഓടെ പൂര്‍ത്തീകരിക്കും. ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി ഇന്ന് ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു….

Read More

അസം കുടിയൊഴിപ്പിക്കൽ: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ സ്വമേധയാ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയോട്, പ്രത്യേകിച്ച്…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

‏തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണം. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,…

Read More