wenewser-user

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ്…

Read More

വയനാട് ഫെസ്റ്റ് 2025 മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ ഫെയർ ഫൂട് ഫൂട് വേറിൽ നിന്ന് നൽകിയ 158806 എന്ന സമ്മാനകൂപ്പണിനും സ്കൂട്ടറുകൾക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്സ്റ്റൈൽസിൽ നിന്ന് നൽകിയ 378811എന്ന കൂപ്പൺ നമ്പറിനും കൽപ്പറ്റ എക്സ്പോ നഗരിയിൽ നിന്നും നൽകിയ 857399 സമ്മാനകൂപ്പൺ നമ്പറിനുമാണ്. കൽപ്പറ്റ എക്സ്പോ നഗരിയിൽ നടന്ന ചടങ്ങിൽ…

Read More

ലയൻസ് പള്ളിക്കവല അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ഫുട്ബോൾ മേള സമാപിച്ചു

മേപ്പാടി : പള്ളിക്കവല ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പൈനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള നടത്തിയത്. നൂറോളം ഫുട്ബോൾ കളിക്കാർ ഇതിൽ പങ്കാളികളായി. മന്നൻസ് FC നത്തംകുനി യും ഡൈനാമോസ് FCപള്ളിക്കവലയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 1-0 എന്ന ഗോൾ അടിസ്ഥാനത്തിൽ *ഡൈനാമോസ് പള്ളിക്കവല വിജയ കിരീടം ചൂടി.* വാഴവേലിക്കകത്ത് ബിനീഷ് മെമ്മോറിയൽ ട്രോഫിയും , റ്റീന ജിജോ മന്നൻസ് സ്പോൺസർ ചെയ്യുന്ന…

Read More

കാട്ടു പന്നികുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്

മൂപൈനാട് : പാടിവയൽ മക്കാം പരിസരത്തായിരുന്നു സംഭവം പന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം നെടുമ്പാല സ്വദേശി മനാഫ് മേനോത്തിനാണ് പരിക്കേറ്റത്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

വയനാട് മെഡിക്കല്‍ കോളജ് സായാഹ്ന ഒ.പി നിര്‍ത്തലാക്കിയിട്ട് ഒരു മാസം

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം. സായാഹ്ന ഒ.പി നിർത്തലാക്കിയതോടെ നൂറ് കണക്കിന് ആദിവാസികളും സാധാരണക്കാരായ രോഗികളും ദുരിതത്തിലായിരിക്കയാണ്.അത്യാഹിത വാർഡിന് മുമ്ബില്‍ താല്‍ക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതും നിർത്തലാക്കി. ഉച്ച കഴിഞ്ഞെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം അത്യാഹിത വാർഡിന് മുമ്ബില്‍ കാത്തിരുന്ന് ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വരുന്നു. പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാല്‍ പ്രിൻസിപ്പലാണ് കാര്യങ്ങള്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.

Read More

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപറ്റ: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടിൽ മേപ്പാടി റോഡിൽ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയിട്ടുള്ള ദുരിതബാധിതർക്കമായി 50 വീടുകളാണ് രൂപത നിർമ്മിക്കുന്നത്….

Read More

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം;ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

  മാനന്തവാടി:വനം വകുപ്പുമായി തര്‍ക്കത്തിലുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ സന്ദര്‍ശിച്ചു. ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പരാതിയില്‍ നിരവധി തവണ റവന്യു വകുപ്പ് സ്ഥല പരിശോധനകള്‍ നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കുടുംബാംഗങ്ങളുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ തിങ്കളാഴ്ച രാവിലെ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കലക്‌ടറേറ്റ് പടിക്കല്‍ സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗമായ ജെയിംസില്‍…

Read More

സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

  കൽപ്പറ്റ . സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്, വി വി ബേബി, പി ഗഗാറിൻ, പി വി സഹദേവൻ, പി കെ സുരേഷ്, എ എൻ പ്രഭാകരൻ, രുഗ്മണി സുബ്രഹ്മണ്യൻ, എം മധു എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് എട്ടംഗ സെക്രട്ടറിയറ്റിനെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, ടി…

Read More

അരണപ്പാറ സർവീസ് മുടക്കുന്നത് പതിവ്. പ്രധിഷേധവുമായി യൂത്ത് കോൺഗ്രസ്‌

തിരുനെല്ലി :മാനന്തവാടിയിൽ നിന്നും അരണപ്പാറയിലേക് രാത്രി 8:30ന് ഉള്ള സ്റ്റേ ബസ് സർവീസ് കുറച്ചു ദിവസമായി മുടങ്ങുന്നത് പതിവായതോടെ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ പ്രധിഷേധവുമായി കെ. എസ്. ആർ. ടി. സി.എ ടി ഒ യ്ക്ക് മുന്നിൽ എത്തി നിവേദനം നൽകി.യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അസീസ് വാളാഡ്, ഷംസീർ അരണപ്പാറ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതായി നേതാക്കൾ അറിയിച്ചു.

Read More

നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സിന് താഴെ പ്രായം കണക്കാക്കുന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെ ത്തിയത്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ, പനമരം പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.ഫോണ്‍ : 04935222200,9497980836.

Read More