wenewser-user

‘പുഞ്ചിരിമല കരയുമ്പോൾ’ കൽപ്പറ്റയിൽ കാവ്യശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറിയും ചേർന്ന് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ കാവ്യ ശ്രദ്ധാഞ്ജലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വിവർത്തന സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കർ എഴുതിയ കവിതാസമാഹാരമായ പുഞ്ചിരിമല കരയുമ്പോൾ എന്ന പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ മൂപ്പയ്നാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ലൈബ്രറികൾക്കും…

Read More

ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിങ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള…

Read More

പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ബാങ്ക് കുന്ന് – തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു

കോറോം :കോറോം കൂട്ടപ്പാറയിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവറായ നിരവിൽ പുഴ, കൂട്ടപ്പാറ മഹല്ലിലെ വൈശ്യൻ ഇബ്രായിയുടെ മകൻ (പൂരിഞ്ഞി സദർ മുഅല്ലിം) വൈഷൻ അയ്യൂബ് (45) മരണപ്പെട്ടു. ഓട്ടോയുടെ പിറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്കണ് സംഭവം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിന്‍വലിച്ചു

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരംകണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ്, മുനീശ്വരന്‍കുന്ന് ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും. റിസോര്‍ട്ട് – ഹോം സ്റ്റേകളിലെ നിരോധനം പിന്‍വലിച്ചു ജില്ലയിലെ റിസോര്‍ട്ട് – ഹോം സ്റ്റേകളില്‍…

Read More

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭഗമായി ഊരുത്സവം സംഘടിപ്പിച്ചു

തവിഞ്ഞാൽ :പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി തലപ്പുഴ ഗോദാവരി, കോട്ടാകുന്ന് ഉന്നതിയിൽ സംഘടിപ്പിച്ച ഊരുത്സവം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്‌ 8-ാം വാർഡ് മെമ്പർ ബഹു: പി.എസ്.മുരുകേശൻ ഉദ്ഘാടനം ചെയ്തു. ഊരു മൂപ്പൻ സി.പി രാജൻ അധ്യക്ഷത വഹിച്ചു. 10-ാം വാർഡ് മെമ്പർ ഗോപി,മുൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, പ്രോമോട്ടർമാരായ രാജു പി. എ, രമ്യ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.തലപ്പുഴ പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സാജിർ, പ്രകാശൻ, അണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോക്സോ,ലഹരി എന്നിവയെക്കുറിച്ച് ഉന്നതി…

Read More

തിരുനെല്ലി അംബേദ്‌കർ ഉന്നതിയിലെ ശോചനീയാവസ്ഥ പരിഹരിക്കണം: ആർഎസ്പി

മാനന്തവാടി : തിരുനെല്ലി പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട അംബേദ്‌കാർ ഉന്നതിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആർ എസ് പി തിരുനെല്ലി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ഉന്നതിയുമായി ബന്ധിപ്പിക്കുന്ന പാലം പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്, ഇത് മൂലം കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനു ബുദ്ധിമുട്ടുകയാണ്, വീടുകൾ പലതും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്, വകുപ്പ് മന്ത്രിയുടെ നാട്ടിൽ തന്നെയുള്ള ഉന്നതിയിൽ ജനങ്ങൾ അതീവ ദുരിതത്തിൽ കഴിയുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ആർ എസ് പി ആരോപിച്ചു. പി വി വേണുഗോപാലന്റെ അധ്യക്ഷത വഹിച്ചു. ഗീതൻ…

Read More

യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

  വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

Read More

പുസ്തകങ്ങളാണ് ഏറ്റവുംവലിയ തിരിച്ചറിവും വെളിച്ചവും:അർഷാദ് ബത്തേരി

വെള്ളമുണ്ട: മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാവാൻ നല്ല വായന അനിവാര്യമാണ്. ഓർമയാണ് ഏറ്റവും മഹത്തായ ഊർജ്ജവും പ്രാർഥനയും, പുസ്തകങ്ങളാണ് ഏറ്റവും വലിയ തിരിച്ചറിവും വെളിച്ചവും -പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശ പഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം വിജ്ഞാൻ ലൈബ്രറിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന…

Read More

മാനന്തവാടി നഗരസഭയിലെ ഇ-മാലിന്യം ശേഖരിക്കൽ തുടങ്ങി

മാനന്തവാടി നഗരസഭയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മാലിന്യം ശേഖരിക്കൽ തുടങ്ങി. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, നാരായണന്‍, ബാബു പുല്ലികല്‍, നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Read More