മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രിക് വീൽചെയർ വിതരണം നടത്തി
മാനന്തവാടി : ‘ശുഭയാത്ര’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു.13 ലക്ഷത്തോളം രൂപ വകയിരുത്തി 11 ഇലക്ട്രിക് വീൽ ചെയറുകളാണ് എടവക ,തിരുനെല്ലി, തവിഞ്ഞാൽ, തൊണ്ടനാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ അർഹരായവർക്ക് നൽകിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന പട്ടിക ജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, വികസന വകുപ്പ് മന്ത്രിഒ. ആർ കേളു ഇലക്ട്രിക് വീൽചെയറുകൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു….
