wenewser-user

സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു

  മാനന്തവാടി: വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് സ്റ്റേഷന് മുൻവശത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ സ്വദേശി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ ഇസ്‌മായിലിനെ (20) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും സുഹൃത്തുക്കളോടൊപ്പം വയനാട് സന്ദർശിക്കാൻ എത്തിയതായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന്…

Read More

ഓശാന പെരുന്നാൾ ആഘോഷിച്ചു.

  മാനന്തവാടി: മാനന്തവാടി സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ലോകരക്ഷകനായ യേശുക്രിസ്‌തുവിൻ്റെ ജെറുസലേം യാത്രയുടെ ഓർമ്മ പുതുക്കി നടന്ന ഈ വർഷത്തെ ഓശാന പെരുന്നാളിന് വികാരി ഫാദർ ജിയോ ജോർജ് കാർമ്മികത്വം വഹിച്ചു. ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും കുരുത്തോലകൾ എന്തിയുള്ള പ്രതിക്ഷണവും ഉണ്ടായിരുന്നു.

Read More

എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത് കൺവൻഷൻ നടത്തി

വെള്ളമുണ്ട: എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 22ന് കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ റാലി വിജയിപ്പിക്കാൻ എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത്‌ കൺവെൻഷൻ നടത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എ ജോണി, സി. ജി പ്രത്യുഷ്,എം. മുരളീധരൻ (സി. പി. ഐ. എം) കെ. പി രാജൻ, നിസാർ കെ. കെ (സി. പി. ഐ), പുത്തൂർ ഉമ്മർ (ആർ. ജെ. ഡി…

Read More

തിരുനെല്ലി ക്ഷേത്രത്തിൽ കഥകളി അരങ്ങേറി

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രമഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ക്ഷേത്രസന്നിധിയിൽ വയനാട് കലാമണ്ഡപത്തിൻ്റെ നേതൃത്വത്തിൽത്തിൽ കേരള കലാമണ്ഡലം കഥകളി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ കലാമണ്ഡലം അരുൺ.ബി. വാര്യരുടെ നേതൃത്വത്തിൽ പ്ര ഹ്ലാദ ചരിതം കഥകളി അരങ്ങേറി.

Read More

ഓശാന തിരുനാൾ ആഘോഷിച്ചു

പുൽപ്പള്ളി: മരക്കടവ് സെൻറ് ജോസഫ് പള്ളിയിൽ ഓശാന തിരുന്നാളിനോട് അനുബന്ധിച്ച് സാൻജോസ്ക്വയറിൽ നിന്നും പള്ളിയിലേക്ക് നടത്തിയ കുരുത്തോല പ്രദക്ഷിണത്തിന് വികാരി ഫാ. ജെയിംസ് ചമ്പക്കര കാർമികത്വം വഹിച്ചു

Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് മുതല്‍ എസ്റ്റേറ്റില്‍ പ്രതിഷേധിക്കുവാന്‍ ആണ് തീരുമാനം. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം അനുവദിക്കാത്തതിലാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. ആനുകൂല്യ ഇനത്തില്‍ 11 കോടിക്ക് മുകളില്‍ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തി ആകില്ല പ്രതിഷേധം എന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിനകത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക എന്ന നിലയിലേക്കാണ് സംഘടന നീങ്ങുന്നത്….

Read More

പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യുഡിഎഫ് വിജയിച്ചു

പടിഞ്ഞാറത്തറ: സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം. യു.ഡി. എഫ് പാനലില്‍ നിന്നും കെ.കെ. മമ്മൂട്ടി,പി.കെ.വര്‍ഗ്ഗീസ്,എ.എം ശാന്തകുമാരി, എം.പി. ചെറിയാന്‍,കൃഷ്ണന്‍,അബ്ദുള്‍ നിസാര്‍,അബ്ദുള്‍ മുനീര്‍ എന്‍.കെ, സൗദ അബ്ദുള്‍ റഹിമാന്‍,ഷമീന നൗഫല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടിഞ്ഞാറത്തറ ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഭരണ സ്വാധീനത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിച്ചടുക്കാന്‍ ഉള്ള എല്‍. ഡി.എഫി ന്റെ കുതന്ത്രങ്ങളെ മറികടന്നാണ് യുഡിഎഫിന്റെ വിജയമെന്ന് നേതാക്കള്‍ പറഞ്ഞു

Read More

കസ്തൂർബാ ഗാന്ധിയുടെ ജന്മദിനം ആച്ചരിച്ചു.

കസ്തൂർബാ ഗാന്ധി ദർശർ വേദി വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിയുടെ ജന്മദിനം ആച്ചരിച്ചു. പനമരo നവജ്യോതി ഭവനിലെ അന്തേവാസികൾക്കൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും അവരുമായി എതാനും മണിക്കൂറൂകൾ ചിലവഴിച്ച് അവരോടപ്പം ഭക്ഷണം കഴിച്ച് പ്രാർത്ഥനാഗീതങ്ങൾ ചൊല്ലി മറക്കാനാകാത്ത ഒരനുഭവമായി മാറുകയായിരുന്നു കസ്തൂർബാജിയുടെ ഓർമ. ഗാന്ധിജിയുടെ ഇഷ്ടത്തിനനുസരിച്ച് എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുകയും സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത് ജയിൽവാസം വരിക്കുകയും ചെയ്ത ധീര വനിത ആയിരുന്നു കസ്തൂർബ. അവരുടെ ജൻമദിനം വേദനിക്കുന്നവരുടെയും അശരണവരുടെയും കൂടെ ചില…

Read More

കൈനിറയെ സമ്മാനങ്ങളുമായി വയനാട് ഫെസ്റ്റ് തുടരുന്നു

കൽപ്പറ്റ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിറ്റിപി സി യും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി ‘വയനാട്ടിലെ ഷോപ്പിംഗ് ഹാപ്പി ആക്കാം പർച്ചേസ് കൂപ്പണുകൾ ചോദിച്ച് വാങ്ങു’എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ആഴ്ച തോറുമുള്ള സമ്മാനകൂപ്പൺ നെറുക്കെടുപ്പ് ആവേശകരമായി തുടരുന്നു. പത്താമത്തെ ആഴ്ചയിലെ നെറുക്കെടുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം കൽപ്പറ്റ എക്സ്പോ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കെ. വി. വി. ഇ. എസ്…

Read More

പൊരുനന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാരത്തിലേക്ക്

വയനാട് ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊരുന്ന ന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനക്ക് യോഗ്യത നേടി. ഫെബ്രുവരിയിൽ നടന്ന ജില്ലാ പരിശോധനയും, ഏപ്രിലിൽ നടന്ന സംസ്ഥാന ഗുണനിലവാര അവലോകനവും വിജയകരമായി പൂർത്തിയാക്കിയതിൽ ആരോഗ്യവകുപ്പ് ജില്ലാ നേതൃത്വം സി എച്ച് സി ടീമിനെ അഭിനന്ദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും സഹായത്തോടെ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ കഠിനപരിശ്രമമാണ്…

Read More