ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകൽപ്പ് പുരസ്കാരം
മാനന്തവാടി: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലാ ഹോമിയോ ആശുപത്രി. ജില്ലയിൽ മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങൾ സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും കായകൽപ്പ് അവാർഡിന് അർഹമായി. 95.24 ശതമാനം മാർക്കോടെയാണ് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന…
