wenewser-user

കരാത്തേ താരങ്ങൾക്ക് യാത്രയയപ്പ് നൽകി.

കൽപ്പറ്റ . തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 11,12,13 തീയതികളിലായി നടക്കുന്ന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിനായി വയനാട് ജില്ലയിൽ നിന്നും പോകുന്ന താരങ്ങൾക്ക് യാത്രയയപ്പ് നൽകി. മൂന്ന് വാഹനത്തിലായി നൂറോളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ ഫ്ലാഗ് ഓഫ്‌ ചെയിതു. കരാട്ടെ അസോസിയേഷൻ സെക്രട്ടറി സെൻസായി സുരേഷ്, ഡി പോൾ പ്രിൻസിപ്പാൾ ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഷിജു, മനോജ്‌, ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന…

Read More

അരങ്ങേറ്റവും അനുമോദനവും സംഘടിപ്പിച്ചു

നിരവിൽപുഴ: അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കുഞ്ഞോം എ യു പി സ്കൂൾ അങ്കണ ത്തിൽ സംഘടിപ്പിച്ച നൃത്ത വിദ്യാർത്ഥികൾവേണ്ടിയുള്ള അരങ്ങേറ്റവും അനുമോദനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് കെ. വി അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രമ്യ താരേഷ്,രക്ഷാധികാരി ഷാജൻ ജോസ്, ചന്ദ്രശേഖരൻ കെ.പി,ഷീബ തോമസ്,ബിജോയ്‌ കെ.ജെ,ജോൺസൺ പുല്പള്ളി, നന്ദന ജയകുമാർ,രേഷ്മ ബാബു, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കുടിയേറ്റ മേഖലയില്‍ വീണ്ടും ലഹരി സംഘങ്ങള്‍ സജീവമാകുന്നു

പുല്‍പ്പള്ളി: കുടിയേറ്റമേഖലയിലെ ലഹരിമാഫിയകള്‍ പിടിമുറുക്കുന്നു. യുവാക്കളും, വിദ്യാർഥികളുമാണ് മാഫിയാസംഘത്തിന്‍റെ ഇരകളായി മാറുന്നത്. ടൗണിലെയും, ഗ്രാമീണ മേഖലയിലെയും ഒഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ചാണ് കച്ചവടം നടത്തിവരുന്നത്. വീട് വാടകക്കെടുത്താണ് സംഘങ്ങള്‍ ലഹരിവില്‍പ്പന നടത്തുന്നവരും ഏറെയാണ്. പുല്‍പ്പള്ളി ബസ്റ്റാന്‍റ്, താഴെയങ്ങാടി, ഗ്രീൻവാലി റോഡ്, ചുണ്ടക്കൊല്ലി റോഡ് തുടങ്ങിയ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് വില്‍പ്പനസംഘങ്ങള്‍ സജീവലമായിരിക്കുന്നത്. പൊലീസിന്‍റെയും, എക്സൈസിന്‍റെയും കണ്ണ് വെട്ടിക്കുന്നതിനായി ആഡംബര കാറുകളിലും മറ്റുമെത്തിയാണ് ലഹരിവില്‍പ്പന നടത്തുന്നത്. നേരത്തെ കഞ്ചാവ് വില്‍പ്പനയായിരുന്നു സജീവമെങ്കില്‍ ഇപ്പോഴത് മാറി മയക്കുമരുന്ന് വില്‍പ്പന ശക്തമായിരിക്കുന്നത്. കബനിനദി കടന്നാണ്…

Read More

ബത്തേരി ഹാപ്പി നെസ് ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനെ ത്തിയവരും സംഘാടകരും തമ്മിൽ അടിപിടി

ബത്തേരി : ബത്തേരി ഹാപ്പി നെസ് ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനെത്തിയവരും സംഘാടകരും തമ്മിൽ അടിപിടി. ഇരുകൂട്ടരുടെയും പരാതി കളിൽ കേസെടുത്ത് ബത്തേരി പോലീസ്. ബത്തേരി സെയ്ൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇതിനിടെ സംഘാടകരിൽ ചിലർ ഗാനമേള സംഘത്തിലെ ഗായികയെ അപമാനിക്കാൻ ശ്രമിച്ചതായി ഗായിക ബത്തേരി പോലീസിൽ പരാതിനൽകി. ഇതിൽ കണ്ടാലറിയാവുന്ന ചിലരുടെപേരിൽ കേസെടുത്തു. സംഘാടകരിൽ ചിലർ ഗാനമേള സംഘത്തിനു നേരേ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ഗാനമേള സംഘത്തിൻ്റെ ഓർക്കസ്ട്ര…

Read More

കുടുംബശ്രീ സിഡിഎസ് വായ്പ വിതരണവും വായ്പ എഴുതിത്തള്ളിയവർക്ക് രേഖ കൈമാറലും നാളെ

കൽപ്പറ്റ: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുടുംബശ്രീയിലെ അംഗങ്ങൾക്ക് വേണ്ടി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സിഡിഎസ് മുഖേന വായ്പ വിതരണം നടത്തുന്നു. ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 10 ന് ഉച്ച 1.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൽ കലാം ഹാളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വായ്പ എഴുതിത്തള്ളിയവർക്കുള്ള രേഖ കൈമാറലും പരിപാടിയിൽ വെച്ച് നടക്കും.

Read More

പൊന്നാനിയിലും തവനൂരിലും പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്

കൽപ്പറ്റ: ജില്ലയിലെ ആദ്യത്തെ പോസ്റ്റ്ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം കല്പറ്റയിൽ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാന വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഉദ്ഘാടനം ചെയ്തു. പാസ്പോര്‍ട്ട് സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴിലെ പരിവര്‍ത്തനത്തിന്റെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി കവറേജും പൗര കേന്ദ്രീകൃത വിതരണവും ലക്ഷ്യമിട്ട് എല്ലാ ലോക്സഭ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. ആസ്പിരേഷന്‍ ജില്ലയായ വയനാട്ടിലെ ആളുകള്‍ക്ക് വിദേശ തൊഴില്‍ സാധ്യതകള്‍ക്ക് പാസ്‌പോര്‍ട്ട്…

Read More

കഞ്ചായുമായി യുവാക്കൾ പിടിയിൽ

തിരുനെല്ലി: അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Read More

രക്ത ദാനവാരാചരണത്തിന് 11ന് തുടക്കമാകും

മാനന്തവാടി: ടീം ജ്യോതിർഗമയ തുടർച്ചുമായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിയ്ക്കും. ഏപ്രിൽ 11 ( നാൽപതാം വെള്ളി) മുതൽ 20 (ഈസ്റ്റർ) വരെ നടക്കുന്ന ജ്യോതിർഗമയ രക്ത ദാനവാരാചരണത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 ന് കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്യും. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ അവയവ ദാന സമ്മതപത്രം കൈമാറും. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് ഏറ്റുവാങ്ങും. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി…

Read More

കോർട്ട് ഫീ വർധന; അഭിഭാഷകർ പ്രതിഷേധ ധർണ നടത്തി

ബത്തേരി: അഭിഭാഷകരെയും കക്ഷികളെയും ബാധിക്കുന്ന ആശാസ്ത്രീയ കോർട്ട് ഫീ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ അഭിഭാഷകർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി സമുച്ചയത്തിൽ പ്രതിഷേധ ധർണ നടത്തി. കേരളത്തിലെ ബാർ അസോസിയേഷനുകൾ ഹൈക്കോടതിയിലടക്കം കോർട്ട് ഫീ വർധനവിനെതിരെ സമരത്തിലാണ്. പ്രസിഡന്റ് പി ഡി സജി അധ്യക്ഷത വഹിച്ചു. ഷജിൽ ജോൺ , കെ കെ സോമനാഥൻ , പി എം മത്തായി, കെ. ഗീവർഗീസ്, സതീഷ് പുതിക്കാട്, ടി എം റഷീദ്, മുനവറലി സാദത്ത് , ജോർജ് ജോസഫ്…

Read More

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പ് നടത്തി

കൽപറ്റ: കെഎസ്ടിഎ (എൻ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി കൽപറ്റയിൽ ലഹരിക്കെതിരെ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി. ഒരു കുടുംബത്തിലുള്ളവർ തന്നെ പലതരത്തിലുള്ള ലഹരിക്കടിമയായി കൊണ്ടിരിക്കുന്ന അവസരത്തിൽ കുടുംബങ്ങളിൽ നിന്നു ലഹരിക്കെതിരെ എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പോരാട്ടം ആണ് കെ എസ് ടി എ (എൻ) ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പെട്രോളിയം ഉൽപാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും…

Read More