നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം.
ബത്തേരി :മയക്കുമരുന്ന് ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്ത് ജില്ലയിൽ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കേന്ദ്ര, കേരള സർക്കാരുകളും സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സബ് കലക്ടർ മിസാൽ സാഗർ ഭരത് അധ്യക്ഷത വഹിച്ചു. ഇന്നു സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മയക്കുമരുന്ന് ലഹരിയെന്നും ഇതിനെതിരെ…
