കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ വിശദാന്വേഷണം നടത്തണം: സിപിഐ(എംഎല്‍)
കല്‍പ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വിശദാന്വേഷണം നടത്തണമെന്ന് സിപിഐ(എംഎല്‍) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതുമുതല്‍ മരണം വരെയുള്ള പോലീസ് നടപടികള്‍ അന്വേഷണ പരിധിയില്‍ വരണമെന്നും യോഗം ആവശ്യപ്പെട്ടു. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു
