മാധ്യമ പ്രവർത്തകന് നേരെയുണ്ടായ കയ്യേറ്റം; ശക്തമായ നിയമനടപടി വേണമെന്ന് ജെ.എം.എ വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ: കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ കയ്യേറ്റത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.ക്ക് നേരെ, നേതാക്കൾക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ നടത്തിയ അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ജെ.എം.എ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയായിരുന്ന…
