wenewser-user

പെരുന്നന്നൂർ സിഎച്ച് സിയിൽ ഇഫ്താർ സംഗമം നടത്തി

പെരുന്നന്നൂർ : പെരുന്നന്നൂർ സി എച്ച് സിയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എംഒ ഡോക്ടർ അനിൽകുമാർ,ഹെഡ് സിസ്റ്റർ ജലജ അശോകൻ, സ്റ്റാഫ് സെക്രട്ടറി ദിവ്യ സുധീർ,ഡെന്റൽ ഡോക്ടർ രേഷ്മ സച്ചിൻ,എച്ച് എസ് രാജേഷ്,എച്ച് സി അജേഷ്, ഫിസിയോ ഷൈജൽ, പി ആർ ഓ പ്രശാന്ത്,നസീർ, ക്ലർക്ക് റസീന, ശോഭ, സമീറ, സാബിറ, എന്നിവർ നേതൃത്വം കൊടുത്തു.

Read More

ഒന്നാംഘട്ട ഗുണഭോക്ത്യ പട്ടികയിലുള്ളവർക്ക് ഇന്ന് കൂടി സമ്മതപത്രം നല്‍കാം

കൽപ്പറ്റ : പുനരധിവാസ ടൗൺഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇന്നുകൂടി (മാർച്ച് 24) സമ്മതപത്രം നൽകാം. ടൗൺഷിപ്പിലേക്ക് 122 ഗുണഭോക്താക്കളാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. 107 പേർ വീടിനായും 15 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കൾക്ക് നാളെ (മാർച്ച് 25) മുതൽ ടൗൺഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട 160 ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസര്‍ മുഖേന വീടുകളിലെത്തി സമ്മതപത്രത്തിനുള്ള ഫോറം നല്‍കി…

Read More

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍.

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല…

Read More

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.   യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ്…

Read More

ഓപ്പറേഷന്‍ ഡി ഹണ്ട്: ഒരു മാസത്തിനിടെ 335 ലഹരി കേസുകൾ – ലഹരി കടത്തുമായി ബന്ധപ്പെട്ട 4282 പേരെ പരിശോധിച്ചു

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പോലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട 4282 പേരെ ഇതുവരെ പരിശോധിച്ചു. 335 കേസുകൾ രജിസ്റ്റർ ചെയ്യുകയും 344 പേരെ പിടികൂടുകയും ചെയ്‌തു. ഇവരിൽ നിന്നായി 94.87 ഗ്രാം എം.ഡി.എം.എയും, 3247.83 ഗ്രാം കഞ്ചാവും, 294 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ മെത്താഫിറ്റാമിൻ, ഹാഷിഷ് ഓയിൽ, ചരസ്, കഞ്ചാവ് മിട്ടായി എന്നിവയടക്കമുള്ളവ 55.25 ഗ്രാം…

Read More

സഹപാഠികളുടെ ഓർമ്മക്കായി കൂട്ടുകാർ കൈകോർത്തു; മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് ശ്രവണ സഹായി സമ്മാനിച്ചു

കൽപ്പറ്റ : അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹപാഠികൾക്കായി കൂട്ടുകാരുടെ കൂട്ടായ്മയിൽ കൈകോർത്ത് വയനാട് മുട്ടിൽ ഓർഫനേജിലെ കുട്ടികൾക്ക് കരുതലാകുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലൗഡ്സ് സെവൻ ചാരിറ്റബിൾ ട്രസ്റ്റാണ് 18 കുട്ടികൾക്കായി ശ്രവണ സഹായി ഉപകരണം സമ്മാനിച്ച് കരുതലായത്.ഞായറാഴ്ച ( 23 – 3- 2025 ) വൈകീട്ട് 3 ന് ഓർഫനേജിൽ നടന്ന ചടങ്ങിൽ ശ്രവണ സഹായി ഉപകരണം വിതരണം ചെയ്തു.2013 ൽ തിരുവനന്തപുരം സാരാഭായി എഞ്ചിനീയറിംഗ്കോളജ് പഠന വേളയിൽ വിനോദ യാത്രയിലുണ്ടായ ബസ് അപകടത്തിൽ ജീവൻ…

Read More

ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

വെള്ളമുണ്ട :വെള്ളമുണ്ട സിറ്റി ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എം എ നിർവഹിച്ചു.ടീ നാസർ അധ്യക്ഷത വഹിച്ചു.സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം ക്ലാസ് നിയന്ത്രിച്ചു. എസ് ഐ കിശോർ. മഹല്ല് ഖത്തീബ് ഫൈസൽ ഫൈസി.ആർ വി നാസർ. സുലൈമാൻ.അസീസ് ടി സാജിർ പി കെ തുടങ്ങിയവർ സംസാരിച്ചു.

Read More

ഭവനരഹിതര്‍ക്കുളള ഭൂമി കൈമാറ്റവും പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പും 25ന്

പുതിയിടംകുന്ന്: വി.ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയുടെ നേതൃത്വത്തില്‍ ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറുന്നു. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കല്‍ ഇഷ്ടദാനമായി നല്‍കിയ 50 സെന്റ് ഭൂമിയാണ് കൈമാറുന്നത്. 25 ന് രാവിലെ പതിനൊന്ന്‌ മണിക്ക് പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പളളി അങ്കണത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ്…

Read More

ലഹരി വില്‍പ്പന കൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്

കല്‍പ്പറ്റ: ലഹരി വില്‍പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയിലായ സംഭവത്തിലാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടി പുരോഗമിക്കുന്നത്. ഒന്നാം പ്രതി കൈതപ്പൊയില്‍, പുതുപ്പാടി സ്വദേശി ഷംനാദ്(44)ന്റെ കെ.എല്‍ 11 എ.പി 2244 ഫോര്‍ഡ് ഫിഗോ കാര്‍ കണ്ടുകെട്ടുന്നതിനായുള്ള വയനാട് പോലീസിന്റെ റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി…

Read More

ചാരിറ്റി കപ്പ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ധനശേഖരണാർത്ഥം സാൻ്റോസ് ഫുട്ബോൾ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് അഡ്വ.ടി.സിദ്ധീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 13 മുതൽ കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. വയനാട് ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി സി കെ ഉസ്മാൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. കൽപ്പറ്റ നഗരസഭ കൗൺസിലർ ഡി രാജൻ, ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് തെന്നാനി ഹാരിസ്, ടി.ഇബ്രാഹിം,…

Read More