wenewser-user

തിരുനെല്ലിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുനെല്ലി: പോത്തു മൂലയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ഇവർ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്‌നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബന്ധിപ്പൂർ റോഡുകളിലെ യാത്രാ നിയന്ത്രണം: നിലവിലെ സ്ഥിതി തുടരണം

കൽപ്പറ്റ : ബന്ധിപ്പൂർ ദേശീയ ഉദ്യാനത്തിലൂടെ കടന്നു പോകുന്ന റോഡുകളിൽ ഇപ്പോൾ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനം തുടരണമെന്നും എന്നാൽ റോഡുകൾ പൂർണ്ണമായും അടച്ചിടുന്നതിനെ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുകൂലിക്കില്ലെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി വ്യക്തമാക്കുന്നു. രാത്രി 9 മണി മുതൽ കാലത്ത് 6 മണി വരെയുള്ള നിയന്ത്രണം വന്യജീവികൾക്കും ഇരു സംസ്ഥാനത്തുമുള്ള യാത്രക്കാർക്കും ഗുണകരമാണെന്ന് വ്യക്തമായി കഴിഞ്ഞതാണ്. കഴിഞ്ഞ 16 വർഷമായി തുടരുന്ന നിയന്ത്രണവുമായി എല്ലാവരും പൊരുത്തപ്പെട്ടു കഴിഞ്ഞു. കർണ്ണാടക സർക്കാർ കേരള സർക്കാരിനെപ്പോലെ തന്നെ ഒരിക്കലും…

Read More

ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശസ്ഥാപന ജനപ്രതിനിധിക്കുള്ള അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മർകസ് ഓസ്മകിന്റെ സ്നേഹോപഹാരം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുമോദിച്ചു. കാരന്തൂർ മർക്കസു സ്സഖാഫത്തി സ്സുന്നിയ്യയിൽ നടന്ന ചടങ്ങിൽ മർകസ് അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ സി. പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി സാദിഖ് കൽപ്പള്ളി,ബാദുഷ സഖാഫി,ജൗഹർ കുന്നമംഗലം,ഡോ. സി. കെ ഷമീം,അഡ്വ. സയ്യിദ് സുഹൈൽ…

Read More

ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം;27 ന് മുഖ്യമന്ത്രിയും പ്രിയങ്കയും വയനാട്ടിൽ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാർച്ച് 27 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനാണ് പ്രിയങ്ക എത്തുന്നത്. 27 ന് രാവിലെ പുൽപള്ളി സീതാദേവി ലവാ കുശ ക്ഷേത്രം പ്രിയങ്ക സന്ദർശിക്കും. പുൽപ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം,ഇരുളം സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം, മീനങ്ങാടിയിൽ വനിതാ സംഗമത്തിലും, വൺ സ്‌കൂൾ…

Read More

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ കരിദിനാചരണവും ധർണയും നടത്തി

സുൽത്താൻ ബത്തേരി: ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി സുൽത്താൻ ബത്തേരി :അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്ഥിര ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിക്ക് അപ്പീൽ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടനെ നൽകണമെന്നും,…

Read More

വയനാടന്‍ ബ്രാന്റ്: വിപണി കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ

ബത്തേരി: ആഗോള വിപണിയില്‍ വയനാടന്‍ ബ്രാന്റ് കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണമെന്നും വ്യവസായ വികസനത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംങ് ആന്റഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ…

Read More

കേരള മുസ്‌ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് നൽകി

കൽപ്പറ്റ: വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയെന്നത് നോമ്പ് നൽകുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വേദന മനസാക്ഷിയുള്ള ഓരോ മനുഷ്യൻ്റെതുമാണ്. അവിടെ ഒരു വിഭാഗീയ ചിന്തകൾക്കും പ്രസക്തിയില്ല. അദ്ദേഹം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും കേരള മുസ്‌ലിം ജമാഅത്ത് നൽകുന്ന പെരുന്നാൾകിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 750 കുടുംബങ്ങൾക്ക് സഹായം നൽകി. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്…

Read More

അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക് കെ. ജയകുമാർ സമ്മാനിച്ചു.

തിരുവനന്തപുരം: അക്ഷരദീപം ട്രസ്റ്റ് ഏർപ്പെടുത്തിയ യുവ സാഹിത്യപ്രതിഭ പുരസ്കാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐഎഎസ് ആമി രജിക്ക് സമ്മാനിച്ചു. സൂര്യ ഫൗണ്ടർ സൂര്യ കൃഷ്ണമൂർത്തി പ്രശസ്തിപത്രം സമർപ്പിച്ചു. ‘ഇര’ എന്ന നോവലിനാണ് 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന അക്ഷരദീപം കലാ-സാഹിത്യോത്സവം രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്സ് ജനറൽ മാനേജർ പ്രൊഫ. എം. ചന്ദ്രബാബു…

Read More

പൂതാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടന്നു.

പൂതാടി: കേണിച്ചറിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ.ബൂത്ത് തല സ്കാർഡുകൾ രൂപീകരിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 28 തീയതി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും കേണിച്ചിറ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനമായി കെപിസിസി മെമ്പർ കെ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് കെ ജി ബാബു അധ്യക്ഷനായിരുന്നു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻറ് അതുൽ തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സെബാസ്റ്റ്യൻ .നാരായണൻ നായർ…

Read More

ഡ്രീം സിവില്‍ സ്റ്റേഷന്‍: കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു

കൽപ്പറ്റ: ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയിലൂടെ കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തവും മനോഹരവുമായി മാറുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ചുവടുവെപ്പില്‍ കളക്ടറേറ്റ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യമുക്തമാക്കി. കളക്ടറേറ്റ് പരിസരത്തെ  ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍  പുനരുപയോഗിച്ചാണ് വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് സൃഷ്ടിക്കുന്നത്. …

Read More