അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാട്: മന്ത്രി വീണാ ജോര്‍ജ്
മാനന്തവാടി : സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യാമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിക്കിള്‍സെല്‍ അസോസിയേഷന്‍ സെക്രട്ടറി കെ.ബി സരസ്വതിക്ക് ആരോഗ്യ…
