wenewser-user

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കൽപറ്റ: മതാനുഷ്ഠാനമെന്നതിന്നപ്പുറം പ്രയാസമനുഭവിക്കുന്ന ജനസമൂഹത്തിന് ആശ്വാസം നൽകുന്ന സഹാനുഭൂതിയുടെ മാസമാണ് വിശുദ്ധ റമദാനെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം നേരിടുന്ന ഒരു പാട് പ്രതിസന്ധികൾക്ക് പരിഹാരമാവാൻ ഇത്തരം നന്മകളുടെ കൂട്ടായ്മകൾക്ക് കഴിയുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് പറഞ്ഞു. പുതു തലമുറയെ അരാജകത്വത്തിൽ നിന്നും രക്ഷപ്പെടുത്താൻ നിയമസഭ പോലും നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടി വരുന്ന ഇക്കാലത്ത്, പകച്ചു നിൽക്കുന്ന…

Read More

അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സംരംഭകരുടെ സംഗമം നടത്തി

കൽപ്പറ്റ: ജില്ലാ വ്യവസായ വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലയിലെ വനിതാ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്തു. 2023 ലെ സംസ്ഥാന കരകൗശല അവാർഡ് ജേതാവായ,പാഴ് വസ്തുക്കളില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വനിതാ സംരംഭക സി.പി ശശികലയെ ആദരിച്ചു. പരിപാടിയില്‍ സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജനറല്‍ മാനേജര്‍ രമ ആർ, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി, അസിസ്റ്റന്റ് ഡയറക്ടര്‍ അഖില സി ഉദയന്‍, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി…

Read More

കമ്പളക്കാട് യുപി സ്കൂളിൽ*സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാച്വർ ടച്ച്‌ ഹാൻഡ് വാഷ് , സോപ്പ് പുറത്തിറക്കി

കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നേച്ചർ ടച്ച്‌ ഹാൻഡ് വാഷ്, സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മുനീർ സി കെ,വൈസ് പ്രസിഡന്റ് നയിം സി.എ, പ്രധാനാ ധ്യാപകൻ ഒ.സി എമ്മാനുവൽ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, അധ്യാപിക റീന സി. എ, എസ് ആർ…

Read More

കൽപ്പറ്റയിൽ വൻമയക്കുമരുന്ന് വേട്ട.; അതിമാരകമയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾക്ക് എം.ഡി.എം.എ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയിഡിൽ 6.25 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ പുത്തൂർവയൽ സ്വദേശി ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (24) , മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി…

Read More

പഠനോത്സവം നടത്തി

കമ്പളക്കാട് : കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് നയിം സി.എ, ഹെഡ്മാസ്റ്റർ ഒ. സി എമ്മാനുവൽ, യു.പി SRG കൺവീനർ സ്വപ്ന വിഎസ്, എൽ.പി SRG കൺവീനർ ദീപ ഡി, റോസ്മേരി പി എൽ, റീന…

Read More

ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്….

Read More

എസ്.വൈ.എസ് ഇഫ്താർഖൈമ ശ്രദ്ധേയമാവുന്നു

കണ്ടത്തുവയൽ: വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്‌താർ കിറ്റ് ഒരുക്കി നൽകി എസ്.വൈ.എസ് വെള്ളമുണ്ട സോൺ സാന്ത്വനം വളണ്ടിയർമാർ ശ്രദ്ധേയരാകുന്നു. ദിനംപ്രതി നൂറുകണക്കിനാളുകൾക്ക് ഇഫ്താർ ഖൈമ വഴി നോമ്പുതുറക്കുവാൻ സൗകര്യമൊരുക്കുന്ന എസ്.വൈ.എസ് ഇനിഷിയേറ്റീവ് മാതൃകാപരവും പ്രശംസനീയവുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കണ്ടത്തുവയലിൽ പ്രധാന പാതയോരത്ത് ക്രമീകരിച്ച എസ്. വൈ. എസ് ഇഫ്താർഖൈമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് തുറക്കാൻ സമയമാകുമ്പോൾ ഈത്തപ്പഴം, വെള്ളം, പഴവർഗ്ഗങ്ങൾ, ലഘു ഭക്ഷണങ്ങൾ അടങ്ങിയ…

Read More

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ എന്റെ ഗ്രാമം; റെഡ് റിബണ്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2025 ന് തുടക്കമായി. ദ്വാരക എ.യു.പി.സ്കൂളില്‍ വച്ച് മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധത്തോടെ ജീവിതത്തില്‍ മുന്നേറേണ്ടതിനെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. സ്വന്തം ശരീരവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന പ്രലോഭനങ്ങളോട് നോ പറയാനും നല്ലതിനോട് യെസ് പറയാനും…

Read More

ജി.കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി

കല്‍പറ്റ: കോണ്‍ഗ്രസ് നിര്‍ണായക കാലഘട്ടങ്ങളിലൂടെ കടന്നുപോയിരുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ യുവജന മേഖലയില്‍ പാര്‍ട്ടിക്ക് അതിശക്തമായ വേരോട്ടം നേടിക്കൊടുത്ത യുവനേതാവായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് ടി.സിദ്ധിഖ് എം എൽ എ . നിലപാടുകളിലെ സുതാര്യതയും കാഴ്ചപ്പാടുകളിലെ തെളിച്ചവും കേരളത്തിലെ ജനങ്ങള്‍ക്ക് ജി. കാര്‍ത്തികേയനെ ഇഷ്ടപ്പെടുന്ന നേതാവാക്കി. ഡി.സി.സി. ഓഫിസില്‍ ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ നടത്തിയ ജി. കാര്‍ത്തികേയന്‍ അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹേം. ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍…

Read More

സോഷ്യലിസ്റ്റ് പുഖിനരേകീകരണം അനിവാര്യം: ജുനൈദ് കൈപ്പാണി

ന്യൂഡൽഹി: രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു. വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്. ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ്…

Read More