wenewser-user

റോഡ്‌ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവ് പള്ളിവെച്ചു കുന്നേൽ റോഡ് കൗൺസിലർ പി.വി.ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിലാണ് പണി പൂർത്തികരിച്ചത്. കെ.കുഞ്ഞുമുഹമ്മദ്,ജോണി കല്ലമ്മാക്കൽ,ജോസഫ് പി.ജെ,ജോൺസൺ. കെ, ലിൻസ് അഗസ്റ്റിൻ, ലീന കെ.എസ്, സജിന സിമിൽ, ഹെൽമ, പുഷപ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Read More

എം.എൽ.എ. ഫണ്ട് അനുവദിച്ചു

കല്പറ്റ: മന്ത്രി ഒ.ആർ. കേളുവിന്റെ ആസ്തിവികസനനിധിയിലുൾപ്പെടുത്തി പനമരം ഗ്രാമപ്പഞ്ചായത്തിലെ പനമരം കുടിയോംവയൽ ജലസേചനപദ്ധതിക്ക് 90 ലക്ഷം രൂപയുടെയും മാനന്തവാടി ജി.കെ.എം. സ്കൂളിൽ കഞ്ഞിപ്പുര നിർമാണപ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. ടി. സിദ്ദിഖ് എം.എൽ.എ.യുടെ ആസ്തിവികസനനിധിയിലുൾപ്പെടുത്തി പൊഴുതന ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കുന്നതിന് 26 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

Read More

പനവല്ലിയില്‍ കടുവ പശുവിനെആക്രമിച്ചു കൊന്നു.

പനവല്ലി: പനവല്ലിയിലെ ജനവാസ മേഖലയില്‍ കടുവയിറങ്ങി പശുവിനെ ആക്രമിച്ചു കൊന്നു. പനവല്ലി മാനികൊല്ലി ലക്ഷമിയുടെ നാലു വയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.

Read More

ലോക കേൾവി ദിനാചരണം:വിദ്യാർത്ഥികളിൽ കേൾവി പരിശോധന ഉറപ്പാക്കും

കൽപ്പറ്റ:ആരോഗ്യ വകുപ്പ്‌ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ലോക കേൾവി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ കേൾവി പരിശോധന ഉറപ്പാക്കും. കേൾവി കുറവുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. സ്‌കൂൾതലത്തിൽ കൂടുതൽ കുട്ടികളെ സ്‌ക്രീനിങിന് വിധേയമാക്കാൻ നോഡൽ ടീച്ചർമാരെ രൂപീകരിച്ച് പരിശീലനം നൽകും. ഡെപ്യൂട്ടി കളക്ടർ എം. ബിജുകുമാറിന്റെ അധ്യക്ഷതയിൽകളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അധിക ശബ്ദത്തോടെ പ്രവർത്തിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇയർപ്ലഗ് നിർബന്ധമാക്കാൻ ബന്ധപ്പെട്ട മേഖലയിലെ ഉടമകൾക്ക് നിർദേശം നൽകണമെന്ന്…

Read More

അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലിംഗനീതി ഉൾച്ചേർത്ത വികസന മാതൃകകൾ എന്ന വിഷയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷൻ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ നടത്തിയ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും തുല്യതയ്ക്കുമായി സംഘടിപ്പിച്ച നയി ചേതന ദേശീയ ക്യാമ്പെയിൻ അടിസ്ഥാനമാക്കിയ ജില്ലാതല ഓപ്പൺ ഫോറങ്ങളിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് വനിതാദിന സിംപോസിയത്തിൽ അവതരിപ്പിക്കുക. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മാർച്ച് ഏട്ടിന് രാവിലെ 10 ആരംഭിക്കുന്ന സിംപേസിയത്തിൽ…

Read More

നിയമ പരിഷ്കരണങ്ങളും സർക്കുലറുകളും പിൻവലിക്കണം: പി പി ആലി

കൽപറ്റ : മോട്ടോർ തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയ നിയമ പരിഷ്കരണങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി. ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കരി നിയമങ്ങൾ നടപ്പിലാക്കാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെയും കേരള സർക്കാരിന്റെയും നടപടികൾക്കെതിരായി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടി യുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ആർടിഒ ഓഫിസുകളിലേക്ക് നടന്ന മാർച്ചിന്റെയും ധർണയുടെയും…

Read More

വയനാട് ഉരുൾപ്പൊട്ടൽ; 30 ലക്ഷം രൂപ ധനസഹായം നൽകി ലെൻസ്‌ഫെഡ്

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടർക്ക് സിവിൽ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) 30 ലക്ഷം രൂപ ധനസഹായം നൽകി. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബത്തിന് പുതിയ വീട് നിർമിക്കുന്നതിനായി 10 ലക്ഷം രൂപ വീതമാണ് ധനസഹായം. മുട്ടിൽ കോപ്പർ കിച്ചൺ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ധനസഹായ വിതരണോദ്ഘാടനം ടി സിദ്ധിഖ് എംഎൽഎ നിർവഹിച്ചു. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു….

Read More

ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം; പ്രതികൾ പിടിയിൽ

സുൽത്താൻ ബത്തേരി : മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം നടത്തിയ കേസിൽ വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ [26], ക ണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റ നഗർ വി. ആർ. നന്ദു [24], പൂതാടി ലാൽ ഭവൻ ടി.പി. ജിജോ [28] എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് മോഷണം നടന്നത്. പൂട്ടു പൊളിച്ച് അ കത്തു കടന്ന മോഷ്ടാക്കൾ എണ്ണായിരത്തി അഞ്ഞൂറ് രൂപയുടെ മദ്യമാണ് കവർന്നത്.

Read More

തൊഴിലാളിവിരുദ്ധ സൗജന്യ യാത്രാ സ്റ്റിക്കർ അനുവദിക്കില്ല: ഐ.എൻ.ടി.യു.സി.

മാനന്തവാടി-ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ എന്ന സർക്കാർ തിരുമാനം അനുവദിക്കില്ലന്ന് പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ RTO ഓഫിസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.ജീവിക്കാനായി രാവും പകലും പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന കരിനിയമങ്ങൾ അനുവദിക്കില്ലന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുതുകൊണ്ട് പറഞ്ഞു.ഓട്ടോറിക്കൾക്ക് മിനിമം ചാർജ്ജ് വർദ്ധിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എം.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെകട്ടറി ടി.എ.റെജി…

Read More

റാഗിങ് വിരുദ്ധ നിയമം പരിഷ് കരിക്കണം: ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ് കരിക്കണമെന്ന് ഹൈക്കോടതി.റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാർഗ്ഗനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ചട്ടങ്ങൾ രൂപീകരിക്കണം.പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.റാഗിങ് തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളിൽ നിർവ്വചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് കർശനമായി തടയുന്നതിന് നിയമ പരിഷ് കരണം അനി വാര്യം. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹർജിയിൽ യുജിസിയെ കക്ഷി…

Read More