wenewser-user

നാഷണൽ യൂത്ത് അവാർഡ് തിളക്കത്തിൽ ജൊവാന ജുവൽ

മാനന്തവാടി: കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം 15-29 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് ദേശീയതലത്തിൽ ഏർപ്പെടുത്തിയ നാഷണൽ യൂത്ത് അവാർഡ് 2022-23 ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ജൊവാന ജുവൽ കേരളത്തിൽ നിന്നും അർഹയായി. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് എല്ലാ വർഷവും പുരസ്കാരം നൽകുന്നത്. നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും

Read More

ഷീ വോട്ട്‌സ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഷീ വോട്ട്‌സ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ജനാധിപത്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും യുവ വോട്ടര്‍മാരായ സ്ത്രീകളുടെ പങ്കാളിത്തവും തിരഞ്ഞെടുപ്പില്‍ ഉറപ്പാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. വനിതാ വികസന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ശാലിനി വോട്ടര്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എം.വി സോബിന്‍ വര്‍ഗീസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ സുബിന്‍ ജോസഫ് അധ്യക്ഷനായ പരിപാടിയില്‍ ഇലക്ടറല്‍ ലിറ്ററസി…

Read More

അഞ്ച് ജില്ലകളില്‍ നിപ രോഗ സാധ്യത:ജാഗ്രതയുമായി ആരോഗ്യവകുപ്പ്

  കല്‍പ്പറ്റ: നിപ രോഗസാധ്യതയുള്ള ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതല്‍ സെ പ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തില്‍ നിര്‍ണായകം. എന്നാല്‍ ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാ കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍. കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചാണ് പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുന്നത്. മുന്‍പ് മനുഷ്യരിലോ പഴംതീനി വവ്വാലു കളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ.ഇതിന്റെ…

Read More

വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്

മീനങ്ങാടി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഷീ നൈറ്റ് , പെണ്ണരശ്ശ് , ലഹരിക്കെതിരെ വിവിധ ക്യാമ്പയിനുകള്‍, നിയമ ബോധവത്കരണ ക്ലാസുകൾ , ബാലികാ ദിനാചരണ പരിപാടി , എന്നിങ്ങനെയുള്ള വ്യത്യസ്തമായ പരിപാടികളാണ്…

Read More

പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വെള്ളടാങ്കുകൾ വിതരണം ചെയ്തു

അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൽകുന്ന വെള്ള ടാങ്കുകളുടെ വിതരണം നിർവ്വഹിച്ചു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ നിർവ്വഹിച്ചു. ടി ബി സെനു, എ ആർ മോഹനൻ, ആർ രാജേഷ്, കെ ജി ബിജു എന്നിവർ സംസാരിച്ചു.

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും

  തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി. വായ്പ എഴുതിത്തള്ളാൻ ഓഗസ്റ്റില്‍ ചേർന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി ഒമ്ബതുവായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടർന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വായ്പകളും എഴുതിത്തള്ളാൻ…

Read More

നാളെ ജില്ലയിൽ സഹചാരി ഫണ്ട് കലക്ഷൻ

കൽപ്പറ്റ : എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് കലക്ഷൻ നാളെ ജില്ലയിൽ സംഘടിപ്പിക്കും. 2024 – 25 വർഷത്തിൽ മാത്രം 3164000 രൂപയുടെ ചികിത്സാ സഹായങ്ങൾ ജില്ലയിലെ രോഗികൾക്ക് നൽകാനായിട്ടുണ്ട്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന എഴുപതോളം സഹചാരി സെൻററുകൾ ആംബുലൻസ് സർവ്വീസുകൾ കിഡ്നിരോഗികൾക്ക് സ്ഥിരം സാമ്പത്തീക സഹായം, അപകടകളിലും മറ്റും പരുക്ക് പറ്റുന്നവർക്ക് സഹചാരിയുടെ അടിയന്തിര ചികിത്സാ സഹായം തുടങ്ങി കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സഹചാരി പ്രമേയത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്നതാണ് സംഘടനയുടെ…

Read More

കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ എ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാത്തിനെതിരെയും ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ധർണ നടത്തിയത്. ആശാവർക്കർമാരോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ ഉത്തരവ് കത്തിച്ചും പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ യു ഉലഹന്നാൻ, ബീന ജോസ് കരുമാകുന്നേൽ,…

Read More

മാനവികതയാകട്ടെ ലഹരി; ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിക്കെതിരെ ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു. ‘മാനവികതയാകട്ടെ ലഹരി’ മുദ്രാവാക്യം ഉയർത്തിയാണ്‌ വിദ്യാർഥികൾ കൈകോർത്തത്‌. വർധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, അക്രമവാസന തുടങ്ങിയവ ചെറുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുവിളിച്ചു. ബത്തേരി പൂമല എംഎസ്ഡബ്ലു സെന്ററിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഥീന ഫ്രാൻസിസ്‌ എന്നിവർ നേതൃത്വം നൽകി. വൈത്തിരി ഓറിയന്റൽ കോളേജ്‌, പൂക്കോട്‌ ബിടെക് ഡയറി കോളേജ്, കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ,…

Read More

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം: കെഎസ്കെടിയു

കൽപറ്റ: അർഹമായ നികുതി വിഹിതം പോലും നിഷേധിച്ച് കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കൽപറ്റ ഏരിയ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ഗിരിജ മധു ഉദ്ഘാടനം ചെയ്തു. ബീന രതീഷ് അധ്യക്ഷത വന്നിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി വി വി രാജൻ, ഏരിയ പ്രസിഡൻ്റ് പി വി മാത്യു, ട്രഷറർ ഇ എ രാജപ്പൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി ബാവ…

Read More