wenewser-user

മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ.

 മാനന്തവാടി കമ്പ മലയിൽ വനപ്രദേശത്തു കാട്ടുതീ ഉണ്ടായിട്ടുണ്ട്. തീ വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സ്ഥലത്ത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോയിട്ടുണ്ട്

Read More

റൂബി ഫൈസലിന്റെ ഫെറോമോൺ പുസ്തകം പ്രകാശനം ചെയ്തു

കൽപറ്റ : റൂബി ഫൈസലിന്റെ പതിമൂന്ന് കഥകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകം “ഫെറോമോൺ ” കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ വച്ചു കവി ഡോ.സി രാവുണ്ണി പ്രകാശനം ചെയ്തു. ബാവ. കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൂബി ഫൈസലിന്റെ പിതാവ് അബ്ദു, ഭർത്താവ് ഫൈസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ സാദിർ തലപ്പുഴ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ…

Read More

വട്ടർക്കുന്നിൽ ‘സാന്ത്വനം’ സെന്റർ ആരംഭിച്ചു

പിലാക്കാവ്: വട്ടർക്കുന്ന് എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധനയും, തിമിര ശാസ്ത്രക്രിയ ക്യാമ്പും , ബിപി, ഷുഗർ പരിശോധനയും നടന്നു.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് സിനാൻ സഅദി,നൗഫൽ സഖാഫി,സദ്ദാം കെ,ഹനീഫ സി എച്,ആബിദ് സി ടി, ഇർഷാദ് ടി തുടങ്ങിയവർ പ്രസംഗിച്ചു.കരുണ ഹോസ്പിറ്റലും, വിഷൻ ഒപ്റ്റിക്കൽസും,…

Read More

ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോട് സർക്കാറുകൾ അവഗണന തുടരുന്നു: ടി. നാസർ

  കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവഗണന തുടരുകയാണെന്നും അവരുടെ നീതി ക്ക് വേണ്ടി പൊതുജനങ്ങൾ രംഗത്തിറങ്ങണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചന രഹിതമാക്കുക എന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 21ന് വൈകിട്ട് 4. 30 ന് മേപ്പാടിയിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന പരമ്പരയുടെ പ്രചരണാർഥം 2025ഫിബ്രവരി 14, 15 തിയ്യതികളിലായി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കരീം നയിച്ച…

Read More

പ്രസംഗം കലയാകുമ്പോൾ- പുസ്തകറിവ്യൂ വായിക്കാം

പ്രസംഗം കലയാകുമ്പോൾ- പുസ്തകറിവ്യൂ വായിക്കാം ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന കൃതിയെ പ്രഭാഷകനും അധ്യാപകനുമായ ദീപു ആന്റണി വയനക്കാർക്കായി പരിചയപ്പെടുത്തുന്നു.. “പ്രൗഢമായ പ്രസംഗകലയെ സമഗ്രമായും ആധികാരികമായും ഗവേഷണബുദ്ധിയോടെയും സമീപിക്കുന്ന പുസ്തകമാണ് ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’. ഏതൊരുകാലഘട്ടത്തിലും സമൂഹത്തിന് ഒരു വക്താവിനെ ആവശ്യമുണ്ടെന്ന ഉത്തമബോധ്യത്തിലാണ് മികച്ച പ്രസംഗകൻ കൂടിയായ ഗ്രന്ഥകാരൻ അക്കാദമികമായ താത്പര്യത്തോടെ പ്രസംഗകലയ്ക്ക് 501 തത്ത്വങ്ങൾ നിർദ്ദേശിക്കുന്നത്.കേവലം ആശയവിനിമയോപാധികളായ സംഭാഷണശകലങ്ങളെ അത്യുത്തമങ്ങളായ പ്രസംഗങ്ങളാക്കി മാറ്റാൻപോന്ന ക്ഷമതയാർന്ന ഉപകരണങ്ങളാണ് ഈ പുസ്തകത്തിലെ 501…

Read More

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാക്കവയൽ: സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു. മീനങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read More

ഡബ്യു ഒ .യു.പി സ്കൂൾ മുട്ടിൽ എഴുപത്തഞ്ചാം വാർഷികം – വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

മുട്ടിൽ: ഡബ്യു. ഒ യു.പി സ്കൂൾ മുട്ടിലിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പി.ടി. എ യുടേയും മാനേജ് മെൻ്റിൻ്റെയും നേതൃത്വത്തിൽവിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജനുവരി 27 ന് ജില്ലയിലെ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ തല ഫുട്ബാൾ മത്സരം , ജനുവരി 30 ന് യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാടൻ പാട്ട് മത്സരം , ജനുവരി 31 ന് യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം , ഫെബ്രുവരി 4 ന് സ്കൂൾ വാർഷികം…

Read More

ആരോഗ്യം ആനന്ദം, അകറ്റാം അർബുദം: പിലാക്കാവിൽ സ്ക്രീനിംഗ് ക്യാമ്പ്

മാനന്തവാടി : ആരോഗ്യകേരളം വയനാടും സ്വസ്ത് മഹിളാ സ്വസ്ത് ഭാരതും സംയുക്തമായി പിലാക്കാവിൽ അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോയ് പദ്ധതി വിശദീകരിച്ചു. ഡോ. ശാന്തി, ഡോ. ശ്രീലക്ഷ്മി എന്നിവർ ക്ലാസെടുത്തു. കൗൺസിലർ സീമന്തിനി സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കല്യാണി മോഹൻ സ്വാഗതവും…

Read More

ലെറ്റ്‌സ് വിദ്യാഭ്യാസ സെമിനാറും വാർഷികവും സംഘടിപ്പിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും വിദ്യാഭ്യാസ സെമിനാറും കോഴിക്കോട് കൈരളി ഹാളിൽ സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ലെറ്റ്‌സ് ഡയറക്ടർ ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി. മുൻമന്ത്രി സി. കെ നാണു മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളേയും ചടങ്ങിൽ അനുമോദിച്ചു. ഡോ. സി. കെ ഷമീം, എ. കെ അജയൻ തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് സൗഹൃദം സംഗീത വേദിയുടെ…

Read More

കടുവ ഭീതിയിൽ തലപ്പുഴ; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

തലപ്പുഴ: തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനന്തവാടി കണ്ണൂർ പ്രധാന പാത ഉപരോധിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് റോഡ് ഉപരോധിച്ചത്. കൂട് സ്ഥാപിക്കണമെന്നും, നൈറ്റ് പെട്രോളിങ് ഉൾപ്പെടെ ഊര്ജിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇന്ന് രാത്രിക്കുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ജനകീയ പ്രക്ഷോപം സംഘടിപ്പിക്കും. ഒരാഴ്ച മുമ്പ് ജനവാസ…

Read More