wenewser-user

പഴശ്ശിരാജ എൽ പി സ്കൂൾ വാർഷികാഘോഷം

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും 22ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവർ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പരിപാടിയിൽ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ മുഖ്യപ്രഭാഷണം നടത്തും.എൻഡോമെന്റ് വിതരണം സ്കൂൾ മാനേജർ സികെ…

Read More

ഡിവൈഡറുകൾ സ്ഥാപിക്കണം എസ്. ഡി. പി. ഐ

എടവക : മാനന്തവാടി ആർ. ടി.ഓ യുടെ കീഴിൽ തോണിച്ചാൽ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിന് സമീപത്ത് റോഡിൽ ടൂ വീലർ റോഡ് ടെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും ഡിവൈഡറുകൾ സ്ഥാപിച്ച് അപകടങ്ങളിൽ നിന്ന് മുൻകരുതൽ കൈക്കൊള്ളണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരിചയ കുറവുള്ള സ്ത്രീകളടക്കം പ്രധാന റോഡിൽ നിന്നും റോഡ് ടെസ്റ്റിന് വിധേയമാക്കുമ്പോൾ ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ റോഡിൽ ടെസ്റ്റ് നടക്കുന്ന വിവരം അറിയാതെ വേഗതയിൽ എത്തുകയും ടെസ്റ്റിന്…

Read More

ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിൻറെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും…

Read More

പടിഞ്ഞാറത്തറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

പടിഞ്ഞാറത്തറ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് ധർണ്ണ നടത്തി .മണ്ഡലം പ്രസിഡൻ്റ് പി.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും, പല പേരുകളിൽ സാധാരണക്കാരുടെ നടുവെടിക്കുന്ന നികുതി കൊള്ളയാണ് എവിടെയും…

Read More

തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ

തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ കണ്ടു. കൊല്ലിയിൽ സന്തോഷ് എന്ന വ്യക്തിയുടെ വീടിനു സമീപത്താണ് രാത്രി കടുവ എത്തിയത് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വീട്ടുകാർ കടുവയെ കാണുകയായിരുന്നു തൊട്ടടുത്ത വെച്ച ക്യാമറ ട്രാപ്പിലും കടുവയുടെ ദൃശ്യം പതിഞ്ഞു. സ്ഥലത്ത് രാത്രി മുതൽ വനംവകുപ്പ് ക്യാമ്പ് ചെയ്ത് വരുന്നുണ്ട് .വനംവകുപ്പിന്റെ ഡാറ്റയിൽ പെടാത്ത കടുവയാണ് പ്രദേശത്തുള്ളതെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു ദൃശ്യങ്ങളിൽ കടുവ പൂർണ ആരോഗ്യവാൻ ആണെന്ന് വനം വകുപ്പ്

Read More

മികവിൻ്റെ അംഗീകാരമായി മീനങ്ങാടിക്ക് വീണ്ടും പുരസ്കാരം

കൽപറ്റ: സ്വരാജ് ട്രോഫിയില്‍ വയനാട് ജില്ലയില്‍ മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി നാലാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നിർവഹണത്തിനുള്ള മഹാത്മാ പുരസ്കാരത്തിൻ്റെ രണ്ടാം സ്ഥാനവും മിനങ്ങാടി ഗ്രാമ പഞ്ചായത്തിനാണ്. ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര്‍ വഹണത്തിലും, നികുതി പിരിവിലും ഉയർന്ന നേട്ടം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി, ഭരണ സമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ…

Read More

‘ശലഭാക്ഷരങ്ങൾ’ പ്രകാശനം ചെയ്തു

മാനന്തവാടി: കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ പ്രഥമ കവിതാ സമാഹാരം ശലഭാക്ഷരങ്ങളുടെ പ്രകാശനവും അംഗങ്ങളുടെ സംഗമവും മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്നു. ചടങ്ങ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകികൊണ്ട് ഡോ.സി രാവുണ്ണി കവിതാസമാഹാരം പ്രകാശനം ചെയ്തു. അംബിക ശിവദായകം അധ്യക്ഷത വഹിച്ചു. രതീഷ് കെ വി മൊതക്കര സ്വാഗതം പറഞ്ഞു. പാറാനി ബിജു മുഖ്യപ്രഭാഷണം നടത്തി. സുബിൻ വെങ്ങപ്പള്ളി അനുശോചന…

Read More

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ – 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് കേരളാ യൂണിവേഴ്സിറ്റി തിരുവനന്തപുരം ക്യാമ്പസ്സിൽ സംഘടിപ്പിച്ച ഫൈനൽ മത്സരത്തിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെ രണ്ട് ഗോളുകൾക്കാണ് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പരാജയപെടുത്തിയത്. ഇതോടെ തുടർച്ചയായി 3 തവണ ഫൈനലിൽ പ്രവേശിക്കുകയും രണ്ട് തവണ ജേതാക്കളാവുകയും എന്ന നേട്ടത്തിനും ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

Read More

നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ

പൊതു സ്ഥലമാറ്റ മാനദന്ധംറവന്യം വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വയനാട് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് കെ റ്റി ഷാജി ഉദ്ഘാടനം ചെയ്തു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ ലിസ്റ്റുകൾക്ക് കാലാവധി നിശ്ചയിച്ചത് വർഷങ്ങളായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ പ്രെമോഷൻ അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു….

Read More

കേബിൾ ടി.വി. ബ്രോഡ് ബാൻഡ്‌ സേവനങ്ങളിൽ ക്ലസ്റ്ററുകൾക്ക് സബ്സിഡി അനുവദിക്കണമെന്ന് സി.ഒ.എ. വയനാട് ജില്ലാ സമ്മേളനം

കൽപ്പറ്റ: കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുക സബ്സിഡി അനുവദിക്കണമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വയനാട് ജില്ലയുടെ സാങ്കേതിക മേഖലയിലും വാർത്ത വിനിമയ മേഖലയിലും ഇൻറർനെറ്റ് രംഗത്തും നിർണായക സ്വാധീനം ചെലുത്തിയ വയനാട് വിഷൻ്റെ നട്ടെല്ലാണ് സി.ഒ. എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . വീടുകളിലെ സ്വീകരണമുറികളിൽ തികഞ്ഞ സാങ്കേതിക മികവോടെ ഇടതടവില്ലാതെ…

Read More