wenewser-user

‘ഉയരെ ഉയരാം ആകാശത്തോളം’ പഠനസഹായി വിതരണം ചെയ്തു

പുളിഞ്ഞാൽ: വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,രോഹിത് എം. കെ, ജിൽജിത്ത് എസ്, ഗിരീഷ് ബാബു,സുഭദ്ര കെ. പി, ശബാന എം തുടങ്ങിയവർ സംബന്ധിച്ചു.

Read More

നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തൊണ്ടർനാട്: വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ തൊണ്ടർനാട് പോലീസ്‌ മട്ടിലയം AUP സ്കൂളിൽ വ്യക്തിത്വ വികസന നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. മാനന്തവാടി Dysp പി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത അംഗം ഓ ചന്തു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ കെ. അഷ്‌റഫ്‌ കെ , എസ്.ഐ. കെ. മൊയ്തു,എസ്.ഐ. അബ്‌ദുൾ അസീസ്, എസ്.ഐ. കെ.ടി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആറളം ഫാം ഡയറക്ടർ Dr. PK നിതീഷ് കുമാർ,…

Read More

ചെറുകര സ്വദേശി യു. എ. ഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി.

യു. എ.ഇ: അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കി. മനോജ് മാത്യുവിന്റെ ശിക്ഷണത്തിൽ രാജ്യപുരസ്കാർ അവാർഡ് നേടിയിട്ടുണ്ട്. GVHSS മാനന്തവാടിയിലും WOHSS പിണങ്ങോടും സ്കൗട്ട് മാസ്റ്ററായും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറിയായ ഇദ്ധേഹത്തെ 2023 ൽ ദുബൈ ഇന്ത്യൻ…

Read More

സർവോദയ എച്ചോം ജേതാക്കൾ

ഏച്ചോം : നാലാമത് സർവോദയ കപ്പ് വയനാട് ജില്ലാ ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ സർവോദയ ഏച്ചോം സ്കൂൾ വിജയികളായി. ഫൈനലിൽ സിഎംഎസ് സ്കൂൾ അരപ്പറ്റയെ (2-0) ഗോളുകൾക്കു തോൽപ്പിച്ചാണ് ജേതാക്കളായത്. വിജയികൾക്കുള്ള ട്രോഫികൾ സുപ്പീരിയർ ഫാ. ജേക്കബ് കുമ്മിനിയിൽ സമ്മാനിച്ചു.

Read More

എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം; സ്വാഗത സംഘം രൂപീകരിച്ചു.

മേപ്പാടി: മുണ്ടക്കൈ ചൂരൽമല പുനരധിവാസം ത്വരിതപ്പെടുത്തുക, വിവേചനരഹിതമാക്കുക എന്ന പ്രമേയത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രവരി 21 ന് വൈകിട്ട് 4.30 ന് മേപ്പാടിയിൽ നടത്തുന്ന സമര പ്രഖ്യാപന സംഗമത്തിനായ് സ്വാഗത സംഘം രൂപീകരിച്ചു. രുപീകരണ യോഗം പാർട്ടി ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ബട്ട്,റസാഖ് എം. എ,ജാഫർ വി,നൗഷിർ, യു.കെ ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉസ്മാൻ സി.എച്ച് സ്വാഗതവും…

Read More

ചെന്നലോട് ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ചെന്നലോട്: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊഴുതന സുഗന്ധഗിരി സ്വദേശി സുബിൻ (22) ന് പരിക്കേറ്റത് തുടർന്ന് സുബിനെ കൽപ്പറ്റ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

Read More

ലിംഗനിർണ്ണയ നിരോധന നിയമം – ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു; രജിസ്ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി

ഗർഭപൂർവ്വ ഗർഭസ്ഥ ശിശു ലിംഗ നിർണ്ണയ നിരോധന നിയമത്തിന്റെ ജില്ലാതല യോഗം എ ഡി എം കെ ദേവകിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.ഗർഭപൂർവ്വ, ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണ്ണയം നടത്തുന്നത് PCPNDT ACT-1994 പ്രകാരം ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സ്ഥലം മാറുമ്പോഴും പുതിയ ആളുകളെ നിയമിക്കുമ്പോഴും രേഖാമൂലം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ ഡോക്ടർമാർക്കും ട്രാവൻകൂർ…

Read More

യഥാർത്ഥ ചരിത്രത്തിന്റെ കാവലാളാകുന്നു പുരാവസ്തു വകുപ്പ് : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചരിത്ര സത്യങ്ങളെ വക്രീകരിക്കാനും തമസ്‌കരിക്കാനുമുളള ഗൂഢ ശ്രമങ്ങളും, ചരിത്ര സ്മാരകങ്ങളേയും ചരിത്രം സൃഷ്ടിച്ചവരെയും അപഹസിക്കാനുള്ള നീക്കങ്ങളും നടക്കുമ്പോൾ യഥാർത്ഥ ചരിത്രത്തിന്റെ കാവലാളായിമാറുന്നു പുരാവസ്തു-പുരാരേഖ വകുപ്പെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ കുഞ്ഞോം പ്രദേശത്തെ പുരാതത്വ തെളിവുകൾ കണ്ടെത്തുകയും വിവരശേഖരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിപുലമായ പുരാതത്വ സർവേയുടെ ഉദ്ഘാടനം കുങ്കിച്ചിറ മ്യൂസിയം അങ്കണത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രാധാന്യമുള്ള സ്മരാകങ്ങളും ശേഷിപ്പുകളും വരും തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്ന മഹനീയ…

Read More

സി പി ഐ എം സംസ്ഥാന സമ്മേളനം പതാക ദിനം ആചരിച്ചു.

ജില്ലയിലെ പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ എ. കെ. ജി ഭവനിൽ കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, കെ എം ഫ്രാൻസിസ്, ലോക്കൽ സെക്രട്ടറി പി കെ ബാബുരാജ്, ബ്രാഞ്ച് സെക്രട്ടറി മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Read More

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പെരുമണ്ണ സ്വദേശി സി കെ നിജാസി(25)നെയാണ് ബത്തേരി പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അബുദാബിയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് നിജാസ് പിടിയിലാകുന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ചീരാൽ സ്വദേശിയായ യുവാവിൽ…

Read More