wenewser-user

ഇഞ്ചി കൃഷി നാശം : അടിയന്തര ധനസഹായം നൽകണം: ആം ആദ്മി പാർട്ടി

വയനാട്ടിലെ ഇഞ്ചി കൃഷി ഫംഗസ് ബാധ മൂലം നശിച്ച സഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി നഷ്ട പരിഹാരം നൽകണം എന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുരുമുളക് കൃഷി എല്ലാം നശിച്ച സാഹചര്യത്തിൽ ബദൽ ആശ്രയമായി കണ്ട് ഇഞ്ചി കൃഷി നടത്തിയ കർഷകർ ഫംഗസ് ബാധയെ തുടർന്ന് കൃഷി പൂർണ്ണമായി നശിച്ച് ദുരിതത്തിൽ ആണ്. ലക്ഷകണക്കിന് രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്തു കൃഷി ചെയ്ത കർഷകർ ഇനി എന്ത് ചെയ്യും…

Read More

മാനന്തവാടി സ്വദേശി അൻവർ സാദത്തിന് ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ്

മാനന്തവാടി: തമിഴ്നാട്ടിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജ് ഏർപ്പെടുത്തിയ ഗ്ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ് ശ്രദ്ധേയനായ മുൻവിദ്യാർത്ഥിയും, ദോഹയിലെ ഐഡ്യൽ ഇന്ത്യൻ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അൻവർ സാദത്തിന് ലഭിക്കുന്നു. വയനാട്ടിലെ മാനന്തവാടി സ്വദേശിയായ അൻവർ സാദത്ത്, 2005–2007 കാലഘട്ടത്തിൽ ജമാൽ മുഹമ്മദ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദവും, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ഫിലും പൂർത്തിയാക്കി. പഠനാനന്തര കാലത്ത് മുട്ടിലെ ഡബ്ല്യുഎംഒ കോളേജിലും, മാനന്തവാടി-കല്പറ്റ ഗവൺമെന്റ് കോളേജുകളിലും അധ്യാപകനായി സേവനം…

Read More

മാതൃഭാഷയിലെ ഭാഷാധിനിവേശം ചെറുക്കണം:എം.എൻ കാരശ്ശേരി

സുൽത്താൻ ബത്തേരി: കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഭാഷാധിനിവേശം എന്ന പ്രശ്നം വലിയതോതിൽ നേരിടുന്നു എന്ന ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ എന്ന പുസ്തകത്തിലെ അഡ്വ തങ്കച്ചന്റെ കണ്ടെത്തൽ തീർത്തും പ്രസക്തവും യാഥാർഥ്യവുമാണെന്നും ഭാഷാധിനിവേശ പ്രവണതകളെ ഫലപ്രദ മായി ചെറുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ മലയാളമെന്ന മാതൃഭാഷയെ നിലനിർത്താൻ കഴിയു എന്നും പ്രൊഫസർ എം.എൻ. കാരശ്ശേരി പറഞ്ഞു. സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ അഡ്വക്കറ്റ് തങ്കച്ചൻ രചിച്ച ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ ‘പുരോസ്ഥിരചിന്ത ആശയവും പ്രയോഗവും’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശന…

Read More

ലഹരി വിരുദ്ധ മാരത്തോണും സിഗ്നേച്ചർ ക്യാമ്പൈനും സംഘടിപ്പിച്ചു

മാനന്താവാടി: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ജേക്കബിറ്റ് സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിേഷൻ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ ലഹരി വിമുക്തമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തിലൂടെ ലഹരി വിരുദ്ധ മാരത്തോൺ നടത്തപ്പെട്ടു.വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. ജെ ഷാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭാ ചെയർപഴ്സൺ സി.കെ രത്നവല്ലി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു മാനന്തവാടി ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ ഫ്ളാഗ് ഓഫ് ചെയ്തു.മേഖല പ്രസിഡൻ്റ് ഫാ.ബൈജു മനയത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…

Read More

ലഹരിമുക്ത ക്യാമ്പയിൻ നടത്തി

മാനന്തവാടി : കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ കീഴിലുള്ള താഴെയങ്ങാടി അനുഗ്രഹ കുടുംബശ്രീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. രാധ അധ്യക്ഷത വഹിച്ചു. ജമീല പി വിഷയാവതരണം നടത്തി.

Read More

ചിറക്കരയിലെ പട്ടയ പ്രശ്നം അടിയന്തരമായി പരിഹരിക്കണം: എസ്‌ഡിപിഐ

ചിറക്കര : മാനന്തവാടി മുൻസിപ്പാലിറ്റിയിലെ 37 ആം വാർഡായ ചിറക്കരയിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് എസ്‌ഡിപിഐ ചിറക്കര ബ്രാഞ്ച് കമ്മിറ്റി. ഡിജിറ്റൽ സർവ്വേ കഴിഞ് മാസങ്ങൾ പിന്നിട്ടിട്ടും പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല പാരിസണ്സ് എസ്റ്റേറ്റ് നികുതി അടക്കുന്നെണ്ടെന്ന് ചൂണ്ടിക്കാട്ടി വർഷങ്ങളായി നികുതി അടച്ചു കൊണ്ടിരുന്നവരിൽ നിന്നടക്കം നികുതി സ്വീകരിക്കാതിരിക്കുകയാണ്.ഇത് മൂലം കിസാൻ സമ്മാന നിധിയായി ലഭിച്ചു കൊണ്ടിരുന്ന 6000 രൂപ പലർക്കും നഷ്ടപ്പെടുകയും ചെയ്തു 120 ലധികം കുടുംബങ്ങളാണ് ഇത്…

Read More

28 ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തും ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹരണം നടത്തുകയും അങ്ങിനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് 10000 രൂപ വീതം കൈമാറിയത്. ധനസഹായത്തിന് പുറമെ ഡയാലിസിസ് ചികിത്സയ്ക്ക് ആവശ്യമായ ഡയലൈസര്‍, ട്യൂബ്, ഇഞ്ചക്ഷനുകള്‍ എന്നിവയും നല്‍കുന്നുണ്ട്. 2024 ല്‍ 34 രോഗികള്‍ക്കാണ് ധനസഹായം നല്‍കിയത്. ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ്…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ലഹരി വർജ്ജന മിഷൻ വിമുക്തി, സ്കൂൾ എസ്പിസി, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, വിമുക്തി ക്ലബ്ബ് എന്നിവ സംയുക്തമായാണ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തിയത്. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിക്കുകയും, ലഹരിക്കെതിരെ അണിനിരക്കുകയും ചെയ്തു. പ്രധാനാധ്യപിക ഉഷ കുനിയിൽ അദ്ധ്യക്ഷയായ പരിപാടിയിൽ സിപിഒ…

Read More

വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിൽ ലേഡീസ് ബാരക്കുകൾ ഉദ്ഘാടനം ചെയ്തു സംഘർഷ മേഖലകളായി മാറിയ വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ വനം വകുപ്പ് ജനങ്ങൾക്ക് ആശ്വാസം പകരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചെതലയം റെയിഞ്ചിലെ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച ലേഡീസ് ബാരക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച്…

Read More

കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണം: എസ്‌ഡിപിഐ

തലപ്പുഴ : 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിമിക്കണമെന്ന് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി. അപകടാവസ്ഥയിലായ പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയം മുതൽ ഇങ്ങോട്ട് ഉണ്ടായ ഓരോ സമയത്തും പാലത്തിന്റെ പില്ലറുകൾക്കും, സൈഡ് ഭിത്തിക്കുമൊക്കെ കേട് പാട് സംഭവിച്ചിരുന്നു. അന്ന് തൊട്ടേ പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് ബ്രാഞ്ച് കമ്മിറ്റിയും പ്രദേശത്തെ ആശ്രയ അയൽകൂട്ടത്തിന്റെയും,5,10 വാർഡ് മെമ്പർമാരുടെയുമൊക്കെ നേതൃത്വത്തിൽ നിവേദനങ്ങൾ…

Read More