കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് നിത്യസ്മാരകവും പുത്തുമലയിലുള്ള ശ്മശാനത്തിന് ഗേറ്റും, ചുറ്റുമതിലും, റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി. മേഘശ്രീ ഡി.ആര്‍, ഐ.എ.എസ് എന്നിവര്‍ക്ക് കത്ത് നല്‍കി. ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടവും, ചൂരല്‍മലയും, മുണ്ടകൈയും നാമാവശേഷമായിരിക്കുകയാണ്. പിഞ്ചുപൈതങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും, ജീവിത പങ്കാളികളെയും നഷ്ടമായവര്‍ നിരവധിയാണ്. ദുരന്തത്തില്‍ മരണപ്പെട്ടയാളുകളുടെ മൃതദേഹം പുത്തുമലയിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചിട്ടുള്ളത്. ദുരന്തബാധിതരില്‍ പലരും…