wenewser-user

യുഡിഎഫ്പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

  മാനന്തവാടി :എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കരിദിനത്തിൻ്റെ ഭാഗമായി പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. യോഗം കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ് എം സി സെബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻഎൻ കെ വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ഭാരവാഹികളായപടയൻ മുഹമ്മദ്,ജോസഫ് കളപ്പുരഅഡ്വ. ജവഹർ,സി കുഞ്ഞബ്ദുള്ള, കോൺഗ്രസ് ബ്ലോക്ക്പ്രസിഡൻ്റ്മാരായ എ എം നിഷാന്ത്, ജീൽസൺ തുപ്പുംകര, ഡി സി സി സെക്രട്ടറിമാരായ പി വി.ജോർജ്ജ്,…

Read More

ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹൈസ്കൂളിന് അനുവദിച്ച ബോൾ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ഐ പി ആലീസ് ,ജില്ലാ ട്രഷറർ സി കെ ചന്ദ്രൻ ബാനു…

Read More

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ…

Read More

ചൂരൽമല-മുണ്ടക്കൈ പുനരധിവാസം നെല്ലിമാളം വെള്ളിത്തോട് വീടുവിതരണവുമായി ബന്ധമില്ല: മുസ്‌ലിംജമാഅത്ത്

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘടനകൾ ചേർന്ന് കഴിഞ്ഞ ദിവസം മേപ്പാടി നെല്ലിമാളത്ത് അഞ്ചു വീടുകൾ കൈമാറിയ പദ്ധതിയുമായി കേരള മുസ്‌ലിം ജമാഅത്തിന് ബന്ധമില്ലെന്നും ഇതിനെ മുൻ നിർത്തി നടന്നു വരുന്ന വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സംഘടനാനേതാക്കൾ അഭ്യർത്ഥിച്ചു. ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ സാന്ത്വന-ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുമാസമായി നടന്നുവരുന്നത്. ഈ പ്രദേശത്തിന്റെയും ജനങ്ങളുടെയും സമഗ്രമായ വികസനവും പുനർ നിർമാണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സുസ്ഥിര ക്ഷേമ പ്രവർത്തനങ്ങളിലാണ് സംഘടന…

Read More

അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച്‌ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരെ സഹായിക്കണം- പ്രിയങ്ക ഗാന്ധി എം പി

കല്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കേണമെന്നും അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി എം.പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി…

Read More

ടൂറിസം കേന്ദ്രങ്ങളിലെ അനാവശ്യ നിയന്ത്ര ണം ജില്ലാ ഭരണകൂടം സൃഷ്ടിച്ചത്.ടൂറിസം പ്രതിസന്ധിയിൽ വയനാട് ടൂറിസം അസോസിയേഷൻ.

കൽപ്പറ്റ :മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും ജില്ലാ ഭരണകൂടം പിന്മാറണം , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ട എല്ലാ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഇത്തരം നടപടി ടൂറിസം മേഖലയെ പിന്നോട്ടടിക്കും. ടൂറിസം കേന്ദ്രങ്ങൾ അടക്കാൻ അനാവശ്യ തിടുക്കമാണ് ജില്ലാ ഭരണ കൂടവും ഡിടിപിസി അടക്കം ഉള്ളവർ കാണിച്ചത്. അത് കുറച്ചൊന്നുമല്ല ടൂറിസത്തെ…

Read More

ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി

മീനങ്ങാടി : കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോര്‍ട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ചെടിക്ക് 85 സെന്റിമീറ്റര്‍ നീളമുണ്ട്. എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത് പോലീസ് തുടരന്വേഷണം നടത്തിവരുകയാണ്. എസ്.ഐ പി.സി. റോയി, സി.പി.ഒമാരായ ഷഹ്ഷാദ്, അല്‍ത്താഫ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

എസ്.ബി.എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നി മദ്രസയിൽ സംഘടിപ്പിച്ച എസ്. ബി. എസ് സഹവാസ ക്യാമ്പ് ‘ചങ്ങാത്തം2025’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ…

Read More

ചരിത്രശേഷിപ്പുകൾ തേടി വടകര മുണ്ടക്കുറ്റി ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ പഴശ്ശിഗ്രന്ഥാലയം സന്ദർശിച്ചു.

മാനന്തവാടി :_ വടകര മുണ്ടക്കുറ്റി ദേശപോഷണി ലൈബ്രറി ബാലകൈരളി പ്രവർത്തകർ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. മാനന്തവാടി പഴശ്ശി കുടീരം പുൽപ്പള്ളി മാവിലാംതോട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൽ എത്തിയതായിരുന്നു പ്രസ്തുത ലൈബ്രറി പ്രവർത്തകർ. ‘പഴശ്ശിഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളും പഴശ്ശി സമര ചരിത്രങ്ങളും ശേഖരിച്ച് ഗ്രന്ഥാലയത്തിൽ ഒട്ടനവധി സമയം ചെലവഴിച്ചിട്ടാണ് ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ മടങ്ങിയത്. ദേശപോഷിണി ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ നാണു മുണ്ടക്കുറ്റി’എക്സികുട്ടീവ് അംഗം ശ്രീ രഘുനാഥ് പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, സ്വപ്ന…

Read More

പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷയും

  മാനന്തവാടി : Fr അനൂപ് കൊല്ലംകുന്നേൽ മൃതശരീരം അച്ചന്റെ സ്വന്തം ഇടവകയായ കുന്നലാടി പള്ളിയിൽ 21/05/25 ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യുന്നതാണ്. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി…

Read More