Headlines

wenewser-user

ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും വിപുലമായ രീതിയിൽ അക്കാദമി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി പണി പൂർത്തിയാക്കിയ കെട്ടിടോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ അധ്യക്ഷൻ കെ ടി ഹംസ മുസ്ലിയാർ നിർവഹിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സംസാരിച്ചു. മാനവിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിലൂടെയാണ് പൂർണ്ണ വിദ്യാഭ്യാസം സാധ്യമാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശംസുൽ ഉലമ ഇസ്ലാമിക്‌…

Read More

മദ്യപിച്ച് ആംബുലൻസ് ഓടിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം: എസ്ഡിപിഐ

മാനന്തവാടി: മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന സേവാഭാരതി ആംബുലൻസിന്റെ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ഒരു ആംബുലൻസ് ഡ്രൈവറെ ഭാഗത്തു നിന്നും സംഭവിക്കാൻ പാടില്ലാത്ത തീർത്തും ഉത്തരവാദിത്വ രഹിതമായ പെരുമാറ്റമാണ് ഡ്രൈവർ രാജേഷിൽ നിന്നും ഉണ്ടായിട്ടുള്ളത്. ആംബുലൻസ് ഡ്രൈവർമാരുടെ അന്തസിന് ഈ സംഭവം കളങ്കമാണ്. അത് കൊണ്ട് തന്നെ രാജേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതർ കൈ കൊള്ളണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു….

Read More

ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ

കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. വൈത്തിരി തളിമല സ്വദേശി ബൈജു.വി .യൂ ( 39), വൈത്തിരി തളിമല സ്വദേശി റിലേഷ്.എസ് ( 46), വൈത്തിരി സ്വദേശി രാജേഷ്.കെ (വയസ്:50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു.വി ( 50) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ പ്രിവെന്റീവ്…

Read More

‘കലിക’ സഫ്ദർ കലാലയ യൂണിയൻ ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു.

മാനന്തവാടി പികെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളേജിൽ സഫ്ദർ കലാലയ യൂണിയൻ ‘കലിക’ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു. ഫൈൻ ആർട്സ് കോഡിനേറ്റർ അശ്വതി പി.ആർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഷീബ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. നർത്തകി ജിതിക പ്രേം ആർട്സ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ജോണി,കോളേജ് ചെയർമാൻ ശ്രീഹരി, യൂണിയൻ അഡ്വൈസർ…

Read More

രാധയുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു കൈമാറി

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി. രാധയുടെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾ ചെക്ക് കൈമാറിയത്. മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ, മാനന്തവാടി നഗരസഭാ കൗൺസിലർമാരായ വി.ആർ പ്രവിജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ…

Read More

വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊന്നു

മൂളിത്തോട് : വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട അതിഥി തൊഴിലാളിയ മുഖീബിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടയിൽ പ്രതി പിടിയിലായി. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യു പി സ്വദേശി മുജീബിനെ മുഹമ്മദ് ആരിഫെന്നയാള്‍ കൊലപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ നിലയിലാണ് മൂളിത്തോട് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്.

Read More

വീട്ടമ്മയെ കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം; പ്രതിക്ക് 10 വർഷം തടവ്.

തലപ്പുഴ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ, പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി മാത്യു(63)വിനെയാണ് 10 വർഷം തടവിനും 54000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. 2021 ആഗസ്റ്റ്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയായ സ്ത്രീയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിനു ശ്രമിക്കവേ പരാതിക്കാരി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ തലപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന എം.വി…

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്വാഡും ചേർന്ന് പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെ ചുണ്ടേൽ ഒലിവ് മല എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. 0.05 ഗ്രാം എംഡി.എംഎ കണ്ടെടുത്തു. വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെ ക്ടർ ആർ.കെ വിജയന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Read More

ഗാന്ധിജി കൾച്ചറൽ സെൻ്റർ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ആദരിച്ചു.*

മാനന്തവാടി: ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനും നിരവധി പുരസ്കാര ജേതാവുമായ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഗാന്ധിജി കൾച്ചറൽ സെൻ്റർ ആദരിച്ചു. ചടങ്ങ് എഴുത്തുകാരനും പത്രപ്രവർത്തകനുമായി ഡോ. വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ, സാംസ്കാരിക നായകർ, രാഷ്ട്രീയ നേതാവ്, ഭരണ കർത്താവ് എന്നീ നിലകളിൽ മംഗലശ്ശേരി മാധവൻ മാസ്റ്റർ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൻ നടന്ന ചടങ്ങിൽ വിനോദ് കെ ജോസ് പൊന്നാടയണിയിച്ച് മാധവൻ മാസ്റ്ററെ ആദരിച്ചു. റിട്ട. എസ് പി…

Read More

സാഹിത്യം കാലത്തെ നവീകരിക്കും:ജുനൈദ് കൈപ്പാണി

കോഴിക്കോട് : എഴുത്തും സാഹിത്യവും കാലഘട്ടത്തിന്റ അനുവാര്യമായ സൃഷ്ടിയാണെന്നും അത്‌ കാലത്തെ നവീകരിക്കുമെന്നും എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് പിജി ഇംഗ്ലിഷ് വിഭാഗത്തിന്റെ നേതൃത്വ ത്തിൽ നടക്കുന്ന രണ്ടാമത് ഐഎൽഎഫ്-ഇസ്സ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി നരിക്കുനി കോളജ് അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റിന്റെ ആദ്യദിനത്തിൽ കഥാകൃത്ത് പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് അസോസിയേഷന്റെ…

Read More