Headlines

wenewser-user

സുൽത്താൻ ബത്തേരി-താളൂർ റോഡ് നവീകരണ പ്രവർത്തികൾ മുന്നോട്ട് :മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു; മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

മാടക്കര : സുൽത്താൻ ബത്തേരി – താളൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി മാടക്കരയുടെയും കോളിയാടിയുടെയും ഇടയിലുള്ള മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ മാടക്കരയിൽ നിന്നും വലിയവട്ടം, തവനി അമ്പലം കഴിഞ്ഞു കോളിയാടിയിലേക്കുള്ള റോഡിൽ പ്രവേശിക്കുക. ചെറിയ വാഹനങ്ങൾ മാടക്കര യിൽ നിന്നും പാലാകുനി വഴി ട്രാൻഫോർമർ ജംഗ്ഷനിൽ നിന്നും വലത്തോട്ട് പോകുക. ഇതു പോലെ തിരിച്ചും കോളിയാടി…

Read More

വിഷ്ണുവിന്റെ മരണം; തെരുവ് നായ ശല്യത്തിന് പരിഹാരം കാണാത്ത തവിഞ്ഞാൽ പഞ്ചായത്ത് അധികാരികളാണ് പ്രതി: എസ്ഡിപിഐ

തലപ്പുഴ: ബൈക്കിന് കുറുകെ തെരുവ് നായ വട്ടം ചാടിയത് മൂലം അപകടത്തിൽ പെട്ട് 44 സ്വദേശി വിഷ്ണു മരണപ്പെട്ട സംഭവത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് അധികാരികളാണ് പ്രതിയന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. പ്രദേശത്തെ രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റി നിരവധി തവണ പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകുകയും ഗ്രാമ സഭകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ചെറുവിലനക്കാൻ തയ്യാറാകാതിരുന്ന പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയാണ് വിഷ്ണുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. പഞ്ചായത്ത് അധികാരികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും…

Read More

മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം

തരുവണ :തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും സമഭാവവും വളർത്താനുമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി…

Read More

പഠനോത്സവം നടത്തി

പിലാക്കാവ്: വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ വ്യത്യസ്ഥ മേഖലകളിൽ നേടിയ പഠന മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ തനതായ രീതിയിൽ അവതരിപ്പിച്ച് കൊണ്ട് പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിലെ പഠനോത്സവം വേറിട്ട അനുഭവമായി. വിദ്യാർത്ഥികൾ വിവിധ വിഷയാടിസ്ഥാനത്തിൽ പരിപാടികൾ അവതരിപ്പിച്ചു. ഡിവിഷൻ കൗൺസിലർ സീമന്തിനീ സുരേഷ് ഉദ്ഘാടനം ചെയ്തു പി ടി എ വൈസ് പ്രസിഡന്റ് ഫൈസൽ പഞ്ചാരക്കൊല്ലി അധ്യക്ഷനായി സ്കൂൾ മാനേജർ ഫാദർ:അനീഷ് പി എം വിഷയാവതരണം നടത്തി പ്രധാനാധ്യാപിക ജാസി പി ജെ സ്വാഗതവും…

Read More

ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റി: എസ്ഡിപിഐ

മാനന്തവാടി: ജനുവരി 30 മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപാകമായി സംഘടിപ്പിക്കുന്ന ഭീകര വിരുദ്ധദിനത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലങ്ങളിൽ ഗാന്ധി ഘാതകൻ ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റി. വെള്ളമുണ്ട 8/4,നാലാം മൈൽ, വാളാട്, എരുമത്തെരുവ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് ജില്ലാ മണ്ഡലം,പഞ്ചായത്ത് ഭാരവാഹികൾ നേതൃത്വം നൽകി

Read More

എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ

മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തിൽ എത്തിച്ചുകൊടുക്കുന്ന ആളുമായ വെള്ളമുണ്ട പഴഞ്ചന ഭാഗത്ത് ഒറ്റപിനാൽ ജോസഫിന്റെ മകൻ ജോഫിൻ ജോസഫ് എന്നയാളെ പിടികൂടി.ചില്ലറ വിൽപ്പനക്ക് പുറമെ, വിവിധ റിസോർട്ടുകളിൽ അടക്കം മദ്യം എത്തിച്ചുകൊടുത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്…

Read More

സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി ലഹരി, സൈബർ ക്രൈമുകൾക്കെതിരെ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു.

കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ ക്രൈമുകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി, എസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കും. കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ചിൽ ജില്ലയിലെ അഞ്ഞൂറിലധികം പ്രവർത്തകർ പങ്കെടുക്കും. പ്രാസ്ഥാനിക നേതാക്കൾ…

Read More

ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു.

മാനന്തവാടി : മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വി ദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സൂവോളജി വിഭാഗം മുൻ മേധാവി പ്രൊഫസർ പി കെ പ്രസാദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ചു. കോളേജ് അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. സൂവോളജി വിഭാഗം മേധാവി ഡോ….

Read More

ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീറും ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ബി ബെഡ്കരൂറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ശരീരത്തിൽ വൈരൂപ്യം ഉണ്ടാക്കുന്ന വെള്ളപ്പാണ്ടിനുള്ള വിറ്റിലിഗോ സർജറി, അമിതമായ രോമ വളർച്ച, ടാറ്റൂ നീക്കം ചെയ്യൽ, മുഖകുരുവിന്റെ പാടുകൾ, കലകൾ, എന്നിവയ്ക്ക് സുരക്ഷിതവും വേദന രഹിതവുമായ…

Read More

പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു; ലക്ഷ്മ‌ി ആലക്കമറ്റം പുതിയ പ്രസിഡൻ്റ്

പനമരം: പനമരം ഗ്രാമപഞ്ചായത്തിൽ ലക്ഷ്മി ആലക്കമറ്റം പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പനമരം ഗ്രാമ പഞ്ചായത്തിലെ മുസ്ലീം ലീഗിൻ്റെ 22-ാം വാർഡ് മെമ്പറാണ് ലക്ഷ്മി ആലക്കമറ്റം. യൂഡിഎഫിൻ്റെ അവിശ്വാസപ്രമേയം പാസ്സായതിനെ തുടർന്ന് എൻഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായിരുന്നു. ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിലെ ബെന്നി ചെറിയാൻ യുഡിഎഫിന് വോട്ടു ചെയ്‌തു .

Read More