wenewser-user

മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ യൂത്ത് സിനഡ്

ദ്വാരക: യുവജനങ്ങള്‍ ലക്ഷ്യത്തിലൂന്നി ഒരുമിച്ച് നടക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാറ്റങ്ങളെ കുറിച്ച് ചിന്തിക്കാനും നടപ്പാക്കാനും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപതാ കെ.സി.വൈ.എം. സംഘടിപ്പിക്കുന്ന യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനമുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിക്കുന്നത് . യുവാവായ ക്രിസ്തുവിനെ മാതൃകയാക്കി ഏവരും മാറ്റത്തിന്‍റെ ശബ്ദമായി ഉയരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് എബിന്‍ കണിവയലില്‍ ആഹ്വാനം ചെയ്തു. മാനന്തവാടി രൂപതയിലെ എല്ലാ…

Read More

കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിവ്, പഞ്ചായത്തുകളെ ഒഴിവാക്കണം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ

കൽപ്പറ്റ : കെട്ടിട നിർമ്മാണ തൊഴിലാളി സെസ് പിരിച്ചെടുക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും പ്രാദേശിക സർക്കാർ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളും ചുമതലകളും നിർവ്വഹിക്കാനുണ്ടെന്നിരിക്കെ ഇതര വകുപ്പുകൾ ചെയ്യേണ്ട ജോലികൾ അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ വയനാട് ജില്ല ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിരുന്ന സെസ് പിരിവ് ഇടക്കാലത്താണ് യാതൊരു വിധ കൂടിയാലോചനയും കൂടാതെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറ്റിയത്. ഇത് ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധി…

Read More

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി

കൽപ്പറ്റ: പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി. കളക്ടറേറ്റില്‍ വരാതെ തന്നെ പൊതുജനങ്ങളുടെ പരാതി കളക്ടര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓണ്‍ലൈനായി അപേക്ഷാ നൽകാനും പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. ജനങ്ങളുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളില്‍ കയറിയിറങ്ങാതെ പരാതി തീര്‍പ്പുണ്ടാക്കാന്‍ സഹായകരമാകും വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ടര്‍…

Read More

സെൻഫീർ മുഹമ്മദിനെ യൂത്ത് ലീഗ് ആദരിച്ചു

വെള്ളമുണ്ട .കേരള സംസ്ഥാന എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച സെൻഫീർ മുഹമ്മദിനെ വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. ചടങ്ങിൽ ദുബൈ കെ എം സി സി വയനാട് ജില്ലാ സെക്രട്രറി കബീർ മഞ്ചേരി ഉപഹാരം നൽകി.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട,സുബൈർ ഇ കെ.യൂസഫ് എം.സിറാജ് എം.സാജിർ ടി.സലാം ഇ.മുഹമ്മദ് പി.തുടങ്ങിയവർ സംബന്ധിച്ചു.

Read More

ബത്തേരി ഉപജില്ലാ അധ്യാപക പരിശീലനത്തിന് തുടക്കം; വിദ്യാഭ്യാസ ഗുണനിലവാരവും സാമൂഹ്യപ്രശ്നങ്ങളും മുഖ്യ ചർച്ചാവിഷയങ്ങൾ

ബത്തേരി: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂളിൽ അധ്യാപകർക്കായുള്ള ഉപജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ഹിന്ദി, മലയാളം, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അധ്യാപകർക്കായുള്ള പരിശീലനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ്, പുതിയ പാഠ്യപദ്ധതിയായ പാഠപുസ്തക മെഡ്യൂളുകൾ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇതിനോടൊപ്പം ലഹരിവിമുക്തമായ ഒരു സമൂഹം രൂപീകരിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന പോക്സോ…

Read More

വെള്ളമുണ്ടയിലും ഫോക്കസ് പോയന്റ് പ്രവര്‍ത്തനമാരംഭിച്ചു.

വെള്ളമുണ്ട : ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശന സഹായകേന്ദ്രം “ഫോക്കസ് പോയന്റ് ” വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സംശയ നിവാരണത്തിനായും, ഹയര്‍ സെക്കണ്ടറി വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, ഉപരിപഠന തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് വെള്ളമുണ്ട ഗവ. മോഡൽ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഫോക്കസ് പോയന്റ് സഹായകേന്ദ്രം തുടങ്ങിയത്. പ്രിൻസിപ്പൽ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. എച്ച്‌.എം ഫാത്തിമത്ത് ഷംല, എൽദോസ് ടി. വി, ഷീന…

Read More

വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടി: വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. പിലാക്കാവ്, മണിയൻ കുന്ന് ഊന്ന്കല്ലിങ്കൽ ലീലയെ (70) ആണ് മണിയൻ കുന്ന് മലയിൽ വനമേഖലയിൽ നിന്നും ആർ ആർ ടി സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആണ് ഇവർ വനത്തിൽ പ്രവേശിച്ചിരുന്നത്. വനം വകുപ്പ് ആർആർടി , പൊലീസ്, ഡോഗ് സ്ക്വാഡ്, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചൊവ്വാഴ്ച മുതൽ തിരച്ചിൽ നടത്തുകയായിരുന്നു.

Read More

വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു

വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു.* മേപ്പാടി: വയനാട്ടിലെ തൊള്ളയിരം കണ്ടിയിൽ സ്‌കൂൾ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് ദാരുണമായി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശി നിഷ്മ (15) ആണ് മരണപ്പെട്ടത്. ടെൻ്റ് ഗ്രാമിൽ നിന്നാണ് അപകടമുണ്ടായത്.പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തകർന്നുവീണത് വിനോദസഞ്ചാരികൾ താൽക്കാലികമായി താമസിച്ചിരുന്ന ഷെഡാണ്. അനുമതിയില്ലാതെ ഈ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്ന സൂചനയുണ്ട്

Read More

ദുരിതബാധിതരോടും തൊഴിലാളികളോടുമുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന മെയ് 16ന് യുഡിഎഫ് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും

കൽപ്പറ്റ: ക്യാബിനറ്റ് തീരുമാനമെടുത്തിട്ടും ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് ദിനബത്ത നല്കാൻ തയാറാവാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും, വാടക നൽകാത്തതിലും, ദുരിതബാധിതരുടെ ജീവനോപാധിക്ക് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും, ടൗൺഷിപ്പ് ഭൂമിയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും, അവരുടെ ജീവിതവും പ്രശ്നങ്ങളും പരിഹരിക്കാത്തത്തിലും, തൊഴിലാളികൾ താമസിക്കുന്ന കോട്ടേഴ്സുകളിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പ്രതിഷേധിച്ചും സർക്കാർ മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ചും യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 16 വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും; എം എൽ എ അഡ്വ. ടി സിദ്ധിഖ്

കൽപ്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് എം ൽ എ അഡ്വ. ടി സിദ്ധിഖ്. നിയോജകമണ്ഡലത്തിൽ 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു ഡി എഫ് മികച്ച വിജയം നേടി ഭരണം നേടും. ചുരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കുള്ള വാടക കുടിശ്ശിക മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്, ദുരിതബാധിതരുടെ ജീവനോപാദിക്കുള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ടൗൺഷിപ്പ് ഭൂമിയായ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെയും, തൊഴിലാളികൾക്കുള്ള…

Read More