Headlines

wenewser-user

സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക്: ഡോ. റാഷിദ് ഗസ്സാലി

കല്‍പ്പറ്റ: എല്ലാവരും ഒന്നിച്ചണിചേരുന്ന സാംസ്‌കാരിക വിനിമയത്തിലൂടെ മാത്രമേ നാടിനെ രക്ഷിക്കാനാവൂ എന്നും സാമൂഹ്യ ഉത്തരവാദിത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി അഭിപ്രായപ്പെട്ടു. സാമൂഹ്യാന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദമാക്കുന്നതില്‍ മാധ്യമപ്രവര്‍ത്തനമെന്ന ഇടം ഊര്‍ജ്ജസ്വലമായിരിക്കേണ്ടതുണ്ട്. വ്യത്യസ്ത ആശങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ജീവിക്കുമ്പോഴും ഒന്നിച്ചുനില്‍ക്കാവുന്ന സാംസ്‌കാരിക ഇടങ്ങളിലെല്ലാം അത് ഉറപ്പുവരുത്തുക എന്നത് പുതിയ കാലത്ത് ബാധ്യതയാണ്. ആധുനികതയോട് അത്രമേല്‍ ഒട്ടിച്ചേര്‍ന്നുനിന്ന് പുതുമകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കാലത്ത്, നൂറുകണക്കിന് വെല്ലുവിളികളെ തരണം ചെയ്ത്…

Read More

വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തി. പ്രതിസന്ധിയിലായി വിളവെടുപ്പ്.

വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തി. പ്രതിസന്ധിയിലായി വിളവെടുപ്പ്..മറുനാട്ടിൽ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതൽ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കർഷകരാണ്. കേരളത്തിൽ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ഇഞ്ചി കൃഷി ചെയ്യുന്ന ആയിരകണക്കിന് കർഷകരാണുള്ളത്. ഇവർക്ക് ആശ്വാസമായി കഴിഞ്ഞ വർഷം ഇഞ്ചിക്ക് ഉയർന്ന വില ലഭിച്ചിരുന്നു. കോവിഡ് കാലം മുതൽ 2022 മാർച്ച് വരെ…

Read More

എൻ.എഫ്. പി.ഒ. ചികിത്സാ ഫണ്ട് കൈമാറി.

പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്. പി.ഒ.) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സവേണ്ടി വന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും. ആദ്യ കാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2, 67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻ.എഫ്. പി.ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, ചാരിറ്റി കൺവീനർ കെ.പി.ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി , ജോഷി,…

Read More

വാരാമ്പറ്റ സ്കൂൾ 106 ന്റെ നിറവിൽ: ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വാരാമ്പറ്റ:ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്, പി. ടി. എ പ്രസിഡന്റ്‌ പി. സി മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 2025 ജനുവരി 31ഫെബ്രുവരി 1 തീയതികളിലായി നടക്കുന്ന വാർഷിക പരിപാടികൾ വിപുലമായ ക്രമീകരണങ്ങളോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Read More

സോഷ്യൽ മീഡിയ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

മേപ്പാടി:  എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മറ്റിയുടെ കീഴിൽ സോഷ്യൽ മീഡിയ ട്രെയ്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ്ഡിപിഐ, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു, മണ്ഡലം സെക്രട്ടറി ജാഫർ എം അദ്ധ്യക്ഷതവഹിച്ചു. ഗ്രാഫിക് ഡിസൈനർമാരായ മിസ് അബ്. എസ്, അഹമദ് യാസീൻ എസ്. എന്നിവർ ക്ലാസ്സെടുത്തു ജില്ലാ മീഡിയ കോഡിനേറ്റർ അൻഷിഫ് ആറുവാൾ. ജാഫർ റിപ്പൺ . സകരിയ്യ നെല്ലിമുണ്ട എന്നിവർ സംസാരിച്ചു.

Read More

മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു എന്നതിനർഥം കേസ് ഇല്ലാതായി എന്നല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്

കൽപ്പറ്റ: സമയബന്ധിത കസ്റ്റഡിയിൽ അടുത്ത 3 ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു എന്നതിനർഥം കേസ് ഇല്ലാതായി എന്നല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയൻ്റേയും മകൻ്റേയും മരണവും അദ്ദേഹം എഴുതി വെച്ച മരണക്കുറിപ്പും കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പും ഇല്ലാതാകുന്നില്ല. ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതിയായ കേസ് മുന്നോട്ട് പോകും. ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അഞ്ച് പതിറ്റാണ്ട് കാലം കോൺഗ്രസിന് വേണ്ടി…

Read More

അംഗനവാടി കലോത്സവം സംഘടിപ്പിച്ചു

  അമ്പലവയൽ : അമ്പലവയൽ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കിളിക്കൊഞ്ചൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഫ്ളവേഴ്സ് ടോപ് സിംഗർ ഇവാൻ ജിനേഷ് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, എ എസ് വിജയ, ഗ്ലാഡിസ് സ്ക്കറിയ, പി കെ സത്താർ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, ആർ രാജേഷ് എന്നിവർ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ഭാഗ്യലക്ഷ്മി വി ബി നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ കുട്ടികളുടെ…

Read More

കുഞ്ഞോം ഡബ്ലൂ.എം.ഒ ആർട്സ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

കുഞ്ഞോം :ഡബ്ലൂ .എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ കുഞ്ഞോം പതിനേഴാം വാർഷിക എട്ടാം സനദ് ദാന മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാപഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈത്തമി അധ്യക്ഷനായി. മുസ്തഫ മോന്തോൾ,പി. സി ആലികുട്ടി ഹാജി, ഹാഷിർ വാഫി, മിദ്ലാജ് ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

അമ്പലവയലിൽ മെഗാശുചീകരണം നടത്തി.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തും പൂപൊലി ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയും നേതൃത്വം കൊടുത്ത് ജനുവരി 1 മുതൽ 15 വരെ അന്താരാഷ്ട്ര പുഷ്പമേള സംഘടിപ്പിച്ച പൂപൊലിഗ്രൗണ്ടും അമ്പലവയൽ ടൗണും ശുചീകരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, RARS തൊഴിലാളികൾ, കാർഷിക കോളേജിലെ വിദ്യാർത്ഥികൾ, ഇവൻറ് മാനേജ്മെൻറ് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ ഉൾപ്പെടെ 100 കണക്കിനാളുകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു….

Read More

എം.ടി അനുസ്മരണം നടത്തി

മാനന്തവാടി: മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെയും നേതൃത്വത്തിൽ എം.ടി അനുസ്മരണം നടത്തി. എം.ടിയുടെ സുഹൃത്തായ എൻ പി മുഹമ്മദിൻ്റെ മകനും പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എൻ പി ഹാഫിസ് മുഹമ്മദ് എം.ടിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. എം.ടിയെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഏറെ പങ്കുവച്ചുകൊണ്ടുള്ള ഹൃദ്യമായ അനുസ്മരണ പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ടി സുഗതൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ്കുമാർ എസ് ജെ പു.ക.സ ജില്ലാപ്രസിഡണ്ട്…

Read More