wenewser-user

    കാട്ടാന  ആക്രമണം; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

    സുൽത്താൻ ബത്തേരി : വയനാട്ടിൽ ജനവാസ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായി തുടരുന്നതിനിടെ, കാട്ടാന ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രക്കാരിയായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. നൂൽപ്പുഴ വടക്കനാട് വച്ച് പള്ളിവയൽ സ്വദേശി ജുബി (40) ആണ് ആനയുടെ മുൻപിൽ അകപ്പെട്ടത്. രാവിലെ 5.30-ഓടെ ജോലിക്കായി സ്കൂട്ടറിൽ ബത്തേരിയിലേക്ക് പോകുന്നതിനിടെ താമരക്കുളത്തിന് സമീപം വച്ചായിരുന്നു സംഭവം. പാതയോരത്തുണ്ടായിരുന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് സ്കൂട്ടർ അടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ ജുബിയുടെ ഇരു കാൽമുട്ടുകൾക്കും പരിക്കേറ്റു. സ്കൂട്ടർ തകർത്ത ശേഷം ആന…

    Read More

      പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമുളവാക്കുന്നു; മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ

      കമ്പളക്കാട്: സാധാരണക്കാരന് ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിന് ജില്ലയുടെ മധ്യഭാഗത്ത് 50 ഏക്കർ ദാന ഭൂമി ഉണ്ടായിരിക്കേ പുതിയ ഭൂമിക്ക് വേണ്ടിയുള്ള നെട്ടോട്ടം പരിഹാസ്യമാണെന്ന് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ വയനാട്ടിലെ ജന ഹിതം മാനിക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് ആക്ഷൻ കമ്മിറ്റി നേതൃത്വം കൊടുക്കും. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി യൂസഫ് ഉദ്ഘാടനം…

      Read More

        മേപ്പാടി മീനാക്ഷി എസ്റ്റേറ്റിൽ ആർ.സ്പിക്ക് കരുത്ത്; ആർ.ജെ.ഡി വിട്ട് 100 പേർ ആർ.എസ്.പിയിൽ

        മേപ്പാടി: മീനാക്ഷി എസ്റ്റേറ്റിൽ നടന്ന സ്വീകരണ യോഗത്തിൽ ആർ ജെ ഡി യിൽ നിന്നും നൂറോളം സഖാക്കൾ ഔദ്വോഗികമായി ആർ . എസ് പി യിൽ ചേർന്നു ആർ എസി പി കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർഗ്ഗീയ ശക്തികൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ജനാധിപത്യവും മത നിരപേക്ഷതയും സംരക്ഷിക്കാൻ ആർ എസ് . പീ…

        Read More

          നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ ആദരിച്ചു

          പനമരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉന്നത വിജയം നേടിയ ശാദിയ പി.കെ.യെ കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ശാദിയയുടെ നേട്ടം പ്രദേശത്തിനാകെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കൈതക്കൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. പോക്കർ ഹാജി ശാദിയയ്ക്ക് സ്നേഹോപഹാരം കൈമാറി. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ശാഖാ പ്രസിഡന്റ്…

          Read More

            സ്വകാര്യ പാചക തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രാബല്യത്തിൽ വരുത്തുക.

            കൽപ്പറ്റ: സ്വകാര്യ പാചക തൊഴിലാളി കൾക്കും കാറ്റഗറിംഗ് തൊഴിലാളി കൾക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംഗ് കേറ്റ് റിംഗ് വർക്കേഴ്സ് യൂനിയൻ (എസ് ടിയു) ജില്ലാ കൺസർവേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നസീർ വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. എസ് ടിയു പ്രസിഡന്റ് സി.മൊയ്തീൻകുട്ടി ഉൽഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സി.മുഹമ്മദ് ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. സംഘടന കൾ അനിവാര്യ മായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തൊഴിലാളി കൾ സംഘടിച്ച് എസ്…

            Read More

              ചന്ദ്രനെ തേടി… ശാസ്ത്രചിറകുകൾ വിരിച്ച് ചാന്ദ്രദിനാഘോഷം

              സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് അസംപ്ഷൻ എ.യു.പി. സ്കൂൾ, സുൽത്താൻ ബത്തേരിയിൽ വൈവിധ്യമാർന്ന ശാസ്ത്രപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്രത്തോടും ചന്ദ്രപര്യവേഷണത്തോടും ശാസ്ത്രീയ ചിന്തയോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് നിർമാണ മത്സരം, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്ത് അവരുടെ സർഗാത്മകതയും ശാസ്ത്രീയ അറിവും പ്രകടിപ്പിച്ചു. പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ചന്ദ്രദിന സന്ദേശം നൽകി. അധ്യാപകരായ സി. സിമി, ചരിസ്മ…

              Read More

                രക്തം വാർന്ന് ആദിവാസി ബാലൻ മരണപ്പെട്ട സംഭവം; ഹൈവേ പോലീസിനെതിരെ ഉയർന്ന ആരോപണത്തിൽ സമഗ്രാന്വേഷണം നടത്തണം: യങ് ഡെമോക്രാറ്റ്സ്

                കൽപ്പറ്റ: സുൽത്താൻ ബത്തേരി പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി വിദ്യാർത്ഥി മനു രക്തം വാർന്ന് മരണപ്പെട്ട സംഭവം അത്യന്തം ദാരുണമാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ഹൈവേ പോലീസിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതര ആരോപണങ്ങളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പരിക്കേറ്റ കുട്ടിയുമായി പിതാവ് റോഡരികിൽ ആംബുലൻസിനായി കാത്തുനിന്നപ്പോൾ ഹൈവേ പോലീസിന്റെ വാഹനം നിർത്തി വിവരങ്ങൾ അന്വേഷിച്ചെങ്കിലും, രക്തസ്രാവമുണ്ടായിരുന്നതിനാൽ കുട്ടിയെ വാഹനത്തിൽ കയറ്റാൻ തയ്യാറായില്ലെന്ന ഗുരുതര ആരോപണമാണ്…

                Read More

                  ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ് നിർമ്മാണം നടത്തി കണിയാമ്പറ്റ ജി.യു.പി. സ്കൂൾ വിദ്യാർത്ഥികൾ

                  കണിയാമ്പറ്റ: ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ വേറിട്ട പ്രതിരോധവുമായി കണിയാമ്പറ്റ ഗവ.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രതീകാത്മക റോക്കറ്റ് നിർമ്മാണം നടത്തി. എക്സൈസ് വിമുക്തി മിഷന്റെ ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കെ.യു. സിനി അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് ഹെഡ്മിസ്ട്രസ്സിൽ നിന്ന്…

                  Read More

                    ലഹരിവിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു.

                    പുൽപ്പള്ളി: കോര്‍പ്പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സി മാനന്തവാടി രൂപതയും മദ്യലഹരി വിമുക്‌ത സമിതി മാനന്തവാടി രൂപതയും കാത്തലിക്ക്‌ ടീച്ചേഴ്‌സ് ഗില്‍ഡ്‌ മാനന്തവാടി രൂപതയും സംയുക്‌തമായി സംഘടിക്കുന്ന ലഹരി വിരുദ്ധ മാസാചരണ പരിപാടി ബിയോണ്ട്‌ ദ ബസ്സിന്റെ ലോഗോ പ്രകാശനവും ലഹരി വിമുക്‌തം എന്റെ കബനിഗിരി ക്യാമ്പയിനിങ്ങിന്റെ ഉദ്‌ഘാടനവും സംഘടിപ്പിച്ചു.സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഔദ്യോഗിക ലോഗോ പുല്‍പള്ളി പോലീസ്‌ സ്‌റ്റേഷന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ പോലീസ്‌ ബെന്നി തോമസ്‌ പ്രകാശനം ചെയ്‌തു. കബനിഗിരിയെ ലഹരി വിമുക്‌തമാക്കാനുള്ള പദ്ധതിയായ…

                    Read More

                      വയനാട് കള്ളാ‌ടി മണ്ണിടിച്ചില്‍ ദുരന്തം : പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

                      കല്‍പ്പറ്റ : പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും ദുരന്തത്തില്‍ പരിക്കേറ്റവരെ കാണുകയും ചെയ്യും.മണ്ണിടിച്ചില്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുല്‍ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം.   കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സർക്കാർ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലില്‍…

                      Read More