എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്‌ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
ബത്തേരി :ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ ഇനിയും എംഎൽഎ പദവിയിൽ കടിച്ചുതൂങ്ങരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. വിജയന്റെ മകനെ പിരിച്ചുവിട്ട് മറ്റൊരാൾക്ക് നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശക്കത്താണ് പുറത്തുവന്നത്. ഔദ്യോഗിക പദവിയുടെ ദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണിത്. എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. മകനെ പിരിച്ചുവിട്ട ആഘാതം തനിക്ക്…
