wenewser-user

ആദർശ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു.

പടിഞ്ഞാറത്തറ : ഏപ്രിൽ 26 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിൽ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്തിൻ്റെ ആദർശ സമ്മേനത്തിന്റെ സ്വാഗത സംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ എസ് സഖാഫി ഉൽഘാടനം ചെയ്തു, സോൺ പ്രസിഡണ്ട് അലി സഖാഫി, നൗഷാദ് സഖാഫി, നാസർ ഫൈസി, ബഷീർ മുസ്ലിയാർ, ഫീല് കുപ്പാടിത്തറ, ഇസ്മാഈൽ സഖാഫി, ബഷീർ മുസ്ലിയാർ സംബന്ധിച്ചു

Read More

പുഞ്ചിരിമട്ടം ദുരന്തം : വാഴവറ്റയില്‍ മാനന്തവാടി രൂപത നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിത കുടുംബങ്ങള്‍ക്ക് മാനന്തവാടി രൂപത നിർമിച്ചുനല്‍കുന്ന വീടുകളുടെ അടിസ്ഥാനശില വെഞ്ചരിപ്പുകർമം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴവറ്റ സെന്‍റ് സെബാസ്റ്റ്യൻസ് എല്‍പി സ്കൂളില്‍ ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും. ഇതോടുനുബന്ധിച്ചു ചേരുന്ന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തന റിപ്പോർട്ട് വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍ അവതരിപ്പിക്കും. ഭവന പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമാവകാശ…

Read More

രാഷ്ട്രീയ വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: കെ കെ അഹമ്മദ് ഹാജി

മുട്ടിൽ : രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടത് പുതിയ കാലത്ത് അനിവാര്യമാണെന്നും പുതുതലമുറ രാഷ്ട്രീയ ബോധമുള്ളവരായി മാറണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. സീതി സാഹിബ് അക്കാദമി സംഘടിപ്പിച്ച പൊളിറ്റിക്കൽ സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സായാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തിലൊരിക്കൽ രണ്ട് സെഷനുകളായാണ് ക്ലാസ് സംഘടിപ്പിക്കുക. സെപ്തംബറിൽ നടക്കുന്ന കോൺ വൊക്കേഷനിൽ ആദ്യ ബാച്ച് കോഴ്സ് പൂർത്തിയാക്കി , സർട്ടിഫിക്കറ്റ് കൈപ്പറ്റും. ചടങ്ങിൽ…

Read More

വെള്ളച്ചാലിൽ പശുക്കുട്ടിയെ പുള്ളിപ്പുലി കൊന്നു

വെള്ളച്ചാൽ: വെള്ളച്ചാൽ ഓപ്പമറ്റം റെജിയുടെ 6 മാസത്തോളം പ്രായമുള്ള പശുക്കുട്ടിയെ പുള്ളിപ്പുലി കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. പറമ്പിൽ കെട്ടി നിർത്തിയ പശുക്കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തി കുറച്ച് ഭാഗം ഭക്ഷിച്ച നിലയിലാണ്. നൂൽപ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

Read More

അഖിൽ മണിമക്ക് ജില്ലാ ഡിവിഷന്റെ അനുമോദാനം

വെള്ളമുണ്ട:അസോസിയേഷൻ ഓഫ് ചാർട്ടേർട് സർട്ടിഫൈഡ് അക്കൗണ്ടന്റ് (എ.സി.സി.എ )പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഖിൽ മണിമയെ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദരപത്രം നൽകി ആദരിച്ചു. പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ നടന്ന ചടങ്ങിൽ എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Read More

വരദൂരിൽ വാഹനാപകടം യുവതി മരിച്ചു

  വരദൂർ വലിയ പാലത്തിന് സമീപം വാഹനാപകടം: പാലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചൽ ഗുരുതരാവസ്ഥയിൽ. അഞ്ചലിനെ മേപ്പാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

കബനിപുഴയിൽ യുവാവ് മുങ്ങിമരിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ പാതിരി കരിമ്പിൻകൊല്ലി മനോജിന്റെ മകൻ ജിതിൻ (26) ആണ് മുങ്ങി മരിച്ചത്. ഉച്ചക്ക് ശേഷം പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപത്ത് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ളൂരിൽ സ്റ്റെറൈൽ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. അവധിക്ക് നാട്ടിൽ വന്നതാണ്. അമ്മ ഗിരിജ. സഹോദരി ഗ്രീഷ്മ

Read More

പരിസ്ഥിതി സെമിനാർ 21 ന് , കെ.എൻ.എഖാദർ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

മാനന്തവാടി: ലീഗ് ഫോർ എൻവി യോൺമെന്റൽ പ്രൊട്ടക്ഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 21 ന് കൊയിലേരി Clay Club ൽ വെച്ച് ജില്ല പരിസ്ഥി സെമിനാർ നടത്തും. മാർച്ച് 22ലോക ജലദിനത്തിൽ ആരംഭിച്ച ജല ജാഗ്രത കാമ്പയിനാണ് ഭൗമദിനത്തോടെ സമാപിക്കുന്നത്. പരിപാടി എൽ.ഇ.പി സംസ്ഥാന പ്രസിഡന്റ് കെ.എൻ.എ ഖാദർ Ex MLA ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി വിഷയങ്ങൾ ജനകീയ ചർച്ചയാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രസംഗം, ഉപന്യാസം, റീൽസ് മൽസരങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം…

Read More

ന്യുനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങൾ ഇല്ലാതാക്കരുത്: എം എസ് എം

കൽപറ്റ: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാംസ്‌ക്കാരിക മുന്നേറ്റങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന് കെ എൻ എം വിദ്യാർഥി വിഭാഗമായ എം എസ് എം സംസ്ഥാന സമിതി വയനാട്ടിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കാമ്പസുകളിൽ ഭയമില്ലാതെ പഠിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടു വരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ, രാജ്യത്തെ ഉന്നത കലായങ്ങളിൽ അങ്ങേയറ്റത്തെ വംശീയ വിദ്വേഷ അജണ്ടകൾ വളർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്…

Read More

തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും; 26 ന് തൊഴിലാളി സംഘടന നേതാക്കളുമായി യോഗം ചേരും

കൽപ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ അതിജീവിതര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലുള്‍പ്പെട്ട് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് വിവിധ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്തൊഴിലാളി സംഘടനകള്‍ നടത്തിയ സമരത്തിന്റെ…

Read More