wenewser-user

ഗുരുദേവദർശനങ്ങൾ കാലികപ്രസക്തം: ജുനൈദ് കൈപ്പാണി

പുൽപ്പള്ളി: വൈരവും പരസ്പര അനാദരവും സൃഷ്ടിച്ച് ജനങ്ങളെ വിഭാഗീയതയിലാഴ്‌ത്തി മുതലെടുക്കുന്ന ശക്തികളെ നേരിടാനുള്ള ഊർജ്ജമാണ് ശ്രീനാരായണ ഗുരുദേവന്റെ സ്മൃതിയും മഹിത ദർശനങ്ങളുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. പുൽപ്പള്ളി ജയശ്രീ ആർട്സ് & സയൻസ് കോളേജ് തെയ്യാറാക്കിയ ‘ചിരികൾക്കിടയിൽ’ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ശിവഗിരിമഠം സന്ന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ആദ്യപ്രതി ഏറ്റുവാങ്ങി. ‘വിദ്യകൊണ്ടു സ്വതന്ത്രരാവൂ’ എന്ന ശ്രീനാരായണ ഗുരു ഉദ്ബോധിപ്പിച്ചതിന്റെ…

Read More

ഗതാഗത നിയമ ലംഘനം; എ ഐ ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം

തിരുവനന്തപുരം : കേന്ദ്രമോട്ടോർ വാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രം എ ഐ ക്യാമറ വഴി പിഴ ചുമത്തിയാൽ മതിയെന്ന് ഗതാഗത കമ്മിഷണറുട നിർദേശം. മൊബൈലിൽ ചിത്രമെടുത്ത് ഇ-ചെലാൻ വഴി മറ്റ് നിയമ ലംഘനങ്ങൾക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടൽ. വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ- ഫിറ്റ്നസ് കാലാവധി കഴിയുക, പുക പരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങൾ നിർത്തി പരിശോധിക്കുന്ന…

Read More

എംഡിഎംഎയും, ഒരു പാക്കറ്റ് ഹാൻസും പിടികൂടി

പനമരം: ഹാൻസ് കടത്തുന്നതായി ലഭിച്ച സൂചനയെ തുടർന്ന് പനമരം പോലീസ് നടത്തിയ വാഹന പരിശോധനയിൽ യുവാവിൽ നിന്നും 2.587 ഗ്രാം എംഡിഎംഎ യും, ഒരു പാക്കറ്റ് ഹാൻസും പിടികൂടി. തോണിച്ചാൽ പയിങ്ങാട്ടിരി പള്ളിക്കണ്ടി വീട്ടിൽ അജ്മൽ (27) നെയാണ് പനമരം പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഉപയോഗിച്ച കെ എൽ 10 കെ 7661 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് എംഡിഎംഎ നൽകിയത് താമരശ്ശേരി സ്വദേശിയാണെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെ കുറിച്ചും പോലീസ്…

Read More

മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ.

ബത്തേരി :മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി 2 പേർ പിടിയിൽ. അടിവാരം നൂറാംതോട് വലിയറക്കൽ ബാബു, വീരാജ്പേട്ട ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.909 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കർണ്ണാടക ആർ. ടി.സി ബസിലാണ് ഇവർ കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ബത്തേരി പോലീസും ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.

Read More

എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി

അമ്പലവയൽ: മഞ്ഞപ്പാറയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. നെല്ലാറച്ചാൽ സ്വദേശികളായ അബ്‌ദുൾ ജലീൽ(35), അബ്‌ദുൾ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ജലീലും അസീസും സഞ്ചരിച്ചിരുന്ന കെഎൽ 12-8333 നമ്പർ പൾസർ ബൈക്കിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. സിവിൽ പോലീസ് ഓഫീസർ സുരേഷ്.ജി,അജൽ.കെ,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്,ജയൻ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Read More

ഫുട്ബോൾതാരങ്ങൾക്ക് വെള്ളമുണ്ടയിൽ ഗ്രാമാദരംനൽകി

വെള്ളമുണ്ട: ഏപ്രിൽ ആദ്യവാരം എറണാകുളത്ത് വെച്ച്‌ നടന്ന സംസ്‌ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ വയനാട് ജില്ലക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ താരങ്ങൾക്കും ടീം മാനേജേർമാർക്കും ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ ഗ്രാമാദര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.മണികണ്ഠൻ, മംഗലശ്ശേരി നാരായണൻ,വി. കെ ശ്രീധരൻ,സാലിം എസ്.റ്റി.ത്രീ, എം. നാരായണൻ, പ്രദീപ്‌…

Read More

മുണ്ടക്കൈ- ചൂരൽ മല പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ

കൽപ്പറ്റ : ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് എൽസ്റ്റൺ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും ഏകപക്ഷീയവുമായാണ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്ന് എൽസ്റ്റൺ പറയുന്നു. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ തന്നെ ദുരന്തനിവാരണ നിയമം 2013 പ്രകാരം നഷ്ടപരിഹാരം ലഭിക്കണം. അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കൽ തടയണമെന്നാണ് എല്‍സ്റ്റണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 549 കോടി രൂപയാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Read More

പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്.

കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണി മത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേർന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു….

Read More

ദു:ഖവെള്ളിയാഴ്ച രക്തദാനം നടത്തി ടീം ജ്യോതിർഗമയ

മാനന്തവാടി: യേശുവിൻ്റെ ക്രൂശ് മരണത്തെ അനുസ്മരിച്ച് ദു:ഖവെള്ളിയാഴ്ച ടീം ജ്യോതിർഗമയ രക്തദാനം നടത്തി. 16-ാം വാർഷിക ആചരണത്തിൻ്റെ ഭാഗമായി തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ പൊതു പ്രവർത്തകരായ സി. അഖിൽ പ്രേം, രാജേഷ് മo ത്തിൽ, ജോയി പോൾ,…

Read More

പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി

മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പുഴയിൽ അടിഞ്ഞു കൂടിയ കല്ല്, മണൽ, മണ്ണ് എന്നിവ കോരി നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുക. കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി പുഴയുടെ ഗതി തിരിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻ‌തൂക്കം നൽകുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം…

Read More