wenewser-user

എം .ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് മൗന ജാഥ നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എം .ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് പുൽപ്പള്ളി ടൗണിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി യൂണിറ്റ് പബ്ലിക് ലൈബ്രറി അംഗങ്ങൾ മൗന ജാഥ നടത്തി. വായനശാല ഭാരവാഹികളായ പി .യു . മർക്കോസ്, വിജയൻ. കെ.എസ്, എൻസത്യാനന്തൻ, എ .ശിവദാസൻ, ജമുന .ജി. മൗന ജാഥ ക്ക് നേതൃത്വം നൽകി.

Read More

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം, ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ചൂരൽമല- മുണ്ടക്കെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ഹാരിസൺ മലയാളം, എൽസ്‌റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ ഹർജിയാണ് തള്ളിയത്. ലാൻഡ് അക്വിസിഷൻ നിയമ പ്രകാരം നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.ഹർജികളിന്മേൽ നവംബർ 26നാണ് വാദം…

Read More

സഹപ്രവർത്തകർക്ക് കൈത്താങ്ങായി പൊലീസ് അസോസിയേഷൻ

മീനങ്ങാടി: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി വീടുകളുടെ തറക്കല്ലിടൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. മേപ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പെലീസ് ഓഫിസർ ബിൻസിയ നസ്റിൻ, കൽപറ്റ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനസ്, കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷിഹാബുദ്ദീൻ എന്നിവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. ഇതിന് ആവശ്യമായ ഒമ്പത് സെൻ്റ് സ്ഥലം വീതം മീനങ്ങാടി…

Read More

വോട്ടർ ഫോർഡ് വൈക്കിംഗ്‌സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് മുണ്ടക്കൈ സ്കൂളിനെ ചേർത്തുപിടിച്ചു

കൽപ്പറ്റ: മുണ്ടക്കൈ, വയനാട്- അയർലണ്ടിലെ വോട്ടർഫോർഡ് വൈക്കിംഗ്‌സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് മുണ്ടക്കൈയിലെ മണ്ണിടിച്ചിൽ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുണ്ടക്കൈ ഗവണ്മെന്റ് എൽപി സ്കൂളിലേക്ക് (GLPS മുണ്ടക്കൈ) സാമ്പത്തിക സഹായം കൈമാറി. സ്കൂളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും വീണ്ടെടുപ്പ് ശ്രമങ്ങൾക്കും പിന്തുണ നൽകുന്ന തരത്തിൽ ക്ലബ്ബ് ചെക്ക് കൈമാറി. ഈ സംരംഭം സാധ്യമാകുന്നത് കല്പറ്റ എംഎൽഎ ടി. സിദ്ദീക്കിന്റെ ശ്രമങ്ങളിലൂടെ ആണ്. മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷം വയനാട് പുനർനിർമ്മിക്കാനുള്ള സഹായം അഭ്യർത്ഥിച്ച് അയർലണ്ടിലെ വോട്ടർഫോർഡ് വൈക്കിംഗ്‌സ് പ്രതിനിധികളെയും അയർലണ്ട്…

Read More

സീതി സാഹിബിന്റെ വഴിയെ സഞ്ചരിച്ച നേതാവാണ് ജമാൽ സാഹിബ് : പി കെ അബൂബക്കർ.

മുട്ടിൽ: കെ എം സീതി സാഹിബിന്റെ ധിഷണാപരമായ സാമൂഹിക ഇടപെടൽ മാതൃകയാക്കിയ മഹാ മനീഷിയായിരുന്നു എം എ മുഹമ്മദ് ജമാൽ സാഹിബെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി കെ അബൂബക്കർ അഭിപ്രായപ്പെട്ടു. സീതി സാഹിബ് അക്കാദമി വയനാട് സംഘടിപ്പിച്ച ജമാൽ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വയനാടിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ , പ്രത്യേകിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ജമാൽ സാഹിബിന്റെ പങ്ക് കാലാന്തരങ്ങൾ കഴിഞ്ഞാലും വിസ്മരിക്കാൻ കഴിയാത്തതാണെന്നും ന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

വിദ്യാർഥികൾ മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കണം:കെ ദേവകി

കൽപറ്റ:ആധുനിക കാലത്തിൽ പുതു തലമുറയ്ക്കു നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിനൊപ്പം വളർത്തികൊണ്ടു വരണമെന്ന് വയനാട് എഡിഎം കെ ദേവകി. കൽപറ്റ എം സി എഫ് പബ്ലിക് സ്കൂളിലെ പത്താം തരം വിദ്യാർഥികളെയും, എം സി എഫ് എക്സലെൻസ് അക്കാദമിയിലെ പന്ത്രണ്ടാംതരം വിദ്യാർഥികളെയും അനു മോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം സി എഫ് പ്രസിഡന്റ്‌ ഡോ ജമാലുദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ നീതു ജെ…

Read More

ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു

മുട്ടിൽ : എൻ എസ് എസ് നടത്തുന്ന അമൃത് മിഷന്റെ ഭാഗമായി ജല വിഭവ സംരക്ഷണം ,ദ്രവ മാലിന്യ സംസ്കരണം ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു ഒവി എച്ച് എസ് വി എച്ച് എസ് ഇ വിഭാഗം നടത്തിയ പരിപാടിയിൽ അവബോധ റാലി,ഫ്ലാഷ് മോബ്, കടകളിൽ വെള്ളത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഡാംഗ്ലർ തൂക്കലും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കൊട്ടാരം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് മിഥിലാജ്,അനീസ് എ കെ,സുരേഷ്…

Read More

മൻമോഹൻ സിങിന്റെ സംസ്‌കാരം നാളെ; ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും

ദൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം കോൺഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിലാണ് മൻമോഹൻ സിങിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളർച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീർഘദർശിയാണ് വിടവാങ്ങിയത്. 1932 സെപ്റ്റംബർ 26ന് പഞ്ചാബിലാണ് ഡോ മൻമോഹൻ സിംഗ് ജനിച്ചത്. പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക…

Read More

കെ ജെ ബേബിയുടെ ഓർമ്മകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം

അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിൻ്റെ ശബ്ദമായിരുന്ന കെ ജെ ബേബി എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭയാണ്. സെപ്റ്റംബർ ഒന്നിന്, ലോകത്തോട് വിട പറഞ്ഞ വ്യക്തിത്വത്തിനോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിലെ ബേബിമൻറം എന്ന പരിപാടി. വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികകല്ലാണ് കെ ജെ ബേബിയുടെ ജീവിതമെന്ന് ദേവസ്യ നടുവയൽ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി എന്ന സംഘടനയിലൂടെ ആദിവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ സാമൂഹികപ്രവർത്തനങ്ങൾ, കനവ് എന്ന ബദൽ…

Read More

ജീവിതത്തിൽ സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” സി കെ ജാനു

ദ്വാരക: “ദൈനംദിന ജീവിതത്തിന്റെ കഷ്ടപാടുകളിൽ നിന്ന് സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” എന്ന് സികെ ജാനു വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംപതിപ്പിന്റെ ആദ്യ ദിനത്തിൽ അടിമമക്ക എന്ന ആത്മകഥയെ ആസ്പദമാക്കി നടന്ന സംഭാഷണത്തിൽ കുസുമം ജോസഫുമായി സംസാരിക്കുകയായിരുന്നു സി കെ ജാനു. പത്തൊൻപതാംവയസ്സിൽ തുടങ്ങി ഇന്നീ നിമിഷം വരെയും നീണ്ടു നിൽക്കുന്ന സമരപോരാട്ടങ്ങളുടെ നേർകാഴ്ചകളെപറ്റി ചർച്ചയിൽ സി കെ ജാനു വ്യക്തമാക്കി. പത്തൊൻപതാംവയസ്സിലെ തന്റെ ആദ്യ സമരത്തിൽ തന്നെ 10 കുടുംബങ്ങൾക്ക് ഭൂമി…

Read More