Headlines

wenewser-user

പനമരം: എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സി എസ് ആർ ധനസഹായത്തോടെ എച്ച് എൽ എൽ മാനേജ്മെൻറ് അക്കാദമി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കിയ ധ്രുവ പദ്ധതിയുമായി ബന്ധപ്പെട്ട ക്യാമ്പിന്റെ സമാപന സെഷൻ പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജിജോ പ്രമോദ്, അഞ്ജലി എ എസ്, രാഖി മോഹൻ, രജിത രവി, എച്ച് എം എ ഭാരവാഹികൾ, കുടുംബശ്രീ സ്റ്റേറ്റ്…

Read More

കടുവയുടെ ആക്രമണം; പെരിന്തട്ടയിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു

കൽപ്പറ്റ :. പെരിന്തട്ടയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവിന്റെ മരണത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കടുവയുടെ ആക്രമണങ്ങൾക്ക് നേരായ നടപടി ആവശ്യപ്പെട്ടാണ് ദേശീയപാതയിൽ സമരം നടത്തിയത്. പശുക്കിടാവിന്റെ മൃതദേഹവുമായി റോഡിൽ തടഞ്ഞുനിൽക്കുന്ന നാട്ടുകാർ, ഉദ്യോഗസ്ഥരുടെ ഉറപ്പു ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി. സംഭവസ്ഥലത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.*

Read More

കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

ഇന്ന് രാവിലെ കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും പനമരം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ➖➖➖➖➖➖➖➖➖➖

Read More

പനമരത്ത് വീടുകൾ കുത്തി തുറന്ന് മോഷണം 36000 രൂപയോളം നഷ്ടപ്പെട്ടു

പനമരം: കീഞ്ഞികടവ് പ്രദേശത്തെ മൂച്ചി കൂട്ടത്തിൽ മൈമൂനയുടെ വീട്ടിൽ നിന്നും 21000 രൂപയും, തൊട്ടടുത്ത വീട്ടിലെ തിരുവാൾ അജ്‌മലിന്റെ വീട്ടിൽ നിന്നും 15000 രൂപയോളവുമാണ് കളവ് പോയത്. പനമരം എസ് ഐ റസാഖിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധ നടത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Read More

കോടതിവിധിയിലെ സാഹിത്യം “ബ്രാഹ്മണിക്കൽ ഫിക്ഷൻ” ആണെന്ന് പ്രൊഫ. മോഹൻ ഗോപാൽ

കോടതി വിധികൾ നമ്മോട് സംസാരിക്കുന്നതെ ന്ത്? എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി.ലീന ഗീതാ രഘുനാഥ് മോഡറേറ്ററായ സെഷനിൽ ബഹുമാനപ്പെട്ട പാനലിസ്റ്റുകളായ പ്രൊഫ. മോഹൻ ഗോപാൽ, അഡ്വ. പി.വി.ദിനേശനും അഡ്വ. കുര്യാക്കോസ് വർഗീസ്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വർ അപ്രതീക്ഷിതമായാണ് കടന്നുവന്നത്. കോടതി വിധികൾ ഉൾപ്പെടെ എല്ലാ രചനാരീതികളിലും സാഹിത്യം ഉൾക്കൊള്ളുന്നു എന്ന പ്രൊഫ.മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. ന്യായാധിപന്മാർ രചിച്ച സാഹിത്യത്തിന്റെ തനതായ ഒരു വിഭാഗമാണ്. നീതിന്യായ വ്യവസ്ഥയിൽ…

Read More

മാദ്ധ്യമലോകത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ട അന്നാണ് മാദ്ധ്യമ പ്രവർത്തനത്തി​ന്റെ ആത്മാവ് നഷ്ടപ്പെട്ടത് : ജോൺ ബ്രിട്ടാസ് എം പി

മാദ്ധ്യമലോകത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ട അന്നാണ് മാദ്ധ്യമ പ്രവർത്തനത്തി​ന്റെ ആത്മാവ് നഷ്ടപ്പെട്ടത് : ജോൺ ബ്രിട്ടാസ് എം പി മാദ്ധ്യമപ്രവർത്തനവും രാഷ്ട്രീയവും ഒരു തൂവൽ പക്ഷികളാണ്, ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർതിരിക്കാൻ കഴിയില്ല. സാമൂഹിക പ്രതിജ്ഞാബദ്ധതയു ള്ളവരാണ് ഇരുകൂട്ടരും. മാദ്ധ്യമരംഗത്ത് നിന്ന് രാഷ്ട്രീയ ബോധം എന്ന് നഷ്ടപ്പെട്ടുവോ അന്നാണ് മാദ്ധ്യമപ്രവർത്തനത്തി​ന്റെ ആത്മാവ് നഷ്ടപ്പെട്ടത്”, മാധ്യമ പ്രവർത്തകനും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പി​ന്റെ സമാപനദിനത്തിൽ നടന്ന ന്യൂസ് റൂമിൽ നിന്ന് പാർലമെ​ന്റിലേക്ക് എന്ന സെഷനിൽ…

Read More

വായനക്കാർ അത്ഭുതങ്ങൾ കാത്തിരിക്കുന്നവരാണ് കൽപ്പറ്റ നാരായണൻ

മാനന്തവാടി : ദസ്തേവ്സ്കിയും, ക്രിസ്തുവും നിറഞ്ഞു നിൽക്കുന്നതായിരുന്നു “ഒരു മലയാളി വായനക്കാരന്റെ ആത്മകഥ” എന്ന കല്പറ്റ നാരായണന്റെ പ്രഭാഷണം. വയനാട് സാഹിത്യോത്സവത്തിൽ മൂന്നാം ദിനത്തെ പൂർണമാക്കാൻ വയനാടിന്റെ പ്രിയ എഴുത്തുകാരന് കഴിഞ്ഞു. മനുഷ്യർ അദ്ഭുതങ്ങൾ കാത്തിരിക്കുന്നവരാണെന്നും എന്നും, എഴുത്തുകാർ നിഗൂഢതകൾ ഇല്ലാത്ത ലോകത്ത് നിന്ന് ആശ്ചര്യമുള്ളത് സൃഷ്ടിക്കുന്നവരാണെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ഭാഷ മനുഷ്യന് കിട്ടിയ ഏറ്റവും വിലപ്പെട്ട വരമാണ്. എല്ലാവരും കഥപറയുന്നവരാണെന്നും, ഒരു സംഭവത്തെ ഓരോരുത്തരും വിശദീകരിക്കുന്നത് ഓരോ രീതികളിലാവും, അതിൽ ഭാവനയുടെ വ്യത്യസമുണ്ടാകുന്നു.ഈ ഭാവന…

Read More

പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു.

കൽപറ്റ: തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഡ്രീംസ് പ്രാക്ടിക്കൽ പ്രോഗ്രാം ടൈപ്പ് 1 ഡയബറ്റിക് വെൽഫയർ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് ടൈപ്പ് 1 പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു. കൽപറ്റ വ്യാപാര ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് പ്രാക്ടിക്കൽസ് ഡയറക്ടർ ഗോപിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.ടി. മനോജ് കുമാർ , (ലക്ചറർ, ഡയറ്റ്, വയനാട്) ടൈപ്പ്…

Read More

ജീവിക്കുന്നതും സങ്കൽപ്പിക്കുന്നതുമായിട്ടുള്ള ജീവിതങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് കവിത: ഒ.പി. സുരേഷ്

മാനന്തവാടി : പുതിയ ലോകങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ കവിതകളുടെ അവതരണത്തോടെ വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിലെ കവിയരങ്ങും ചർച്ചയും നടന്നു. കൽപ്പറ്റ നാരായണൻ, വീരാൻകുട്ടി, ഒ പി സുരേഷ്, അമ്മുദീപ, അബ്ദുൽ സലാം എന്നിവർ കവിതളവതരിപ്പിച്ചു. നാലുപേരും അവരവരുടെ ഓരോ കവിതകൾ വായിച്ചുകൊണ്ട് കവിയരങ്ങ് ആരംഭിച്ചു. ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടിലുള്ള കണ്ണാടികളെ പറ്റി എഴുതിയ കണ്ണാടി എന്ന കവിത കല്പറ്റ നാരായണൻ ചൊല്ലി. രാമായണത്തിലെ ശൂർപ്പണഖ എന്ന കഥാപാത്രത്തെ ആസ്പദമാക്കി എഴുതിയ “ശൂർപ്പണഖ” നൽകുന്നത്…

Read More

മെത്താംഫിറ്റാമിനുമായി നാല് പേര്‍ പിടിയില്‍

കാട്ടിക്കുളം: കാറില്‍ കടത്തുകയായിരുന്ന 60.077 ഗ്രാം മെത്താംഫിറ്റാമിനുമായി നാല് പേര്‍ എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് കസബ നാലുകുടിപ്പപറമ്പില്‍ റിസ്വാന്‍ (28), താമരശേരി ഉണ്ണികുളം കേളോത്തുപൊയില്‍ കെ.പി. ഷിഹാബ്(29), പാലക്കാട് ഷൊര്‍ണൂര്‍ കള്ളിയംകുന്നത്ത് കെ. മുഹമ്മദ് റാഷിദ്(27), കോഴിക്കോട് കക്കോടി കമലക്കുന്നുമ്മല്‍ റമീഷാ ബര്‍സ(20)എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശിയും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ കെഎ 05 എഎല്‍ 5581 നമ്പര്‍ മാരുതി വാഗണര്‍ കാറില്‍ പരിശോധനയിലാണ് മയുക്കുമരുന്ന് കണ്ടെത്തിയത്….

Read More