വയനാട്ടിലെ ജനങ്ങൾ ജപ്തി ഭീക്ഷണി മൂലം ആത്മഹത്യയുടെ വക്കിൽ .
കൽപ്പറ്റ: വയനാട്ടിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ബാങ്കുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക് വേണ്ടി കടമെടുത്ത് തിരിച്ചടക്കാൻ കഴിയാത്തതിൻറെ പേരിൽ ബാങ്കുകളിൽ നിന്നും ജപ്തി നടപടികൾ സ്വീകരിക്കുകയും കർഷകര്‍ക്ക് വീടും സ്ഥലവും ഉപേക്ഷിച്ചു ഇറങ്ങി പോകേണ്ട സ്ഥിതിയിലും, ആത്മഹത്യയുടെ വക്കിലുമാണ്. ജില്ലയിലെ സി.പി.എം. ഭരിക്കുന്ന പനമരം കാർഷിക വികസന ബാങ്കിൽ നിന്നും കാർഷിക കടം എടുത്തവർക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ ത്രിശ്ശില്ലേരിയിലെ പ്ലാമൂല വീട്ടിൽ താമസിക്കുന്ന വി.വി. നാരായണ വാര്യർ എന്ന…
