wenewser-user

ഫോറസ്റ്റ് ഓഫിസ് മാർച്ച് നടത്തി

തലപ്പുഴ : അതിരൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം കാണുക ഫെൻസിംഗ് നടപ്പിലാക്കുക നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക വനനിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് തലപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി DCC ജനറൽ സെക്രട്ടറി സിൽവി തോമസ് ഉത്ഘാടനം ചെയ്തു കെ.വി. ജോൺസൺ അധ്യക്ഷത വഹിച്ചു എം.ജി.ബിജു ജോസ് പാറയ്ക്കൽ മീനാക്ഷി രാമൻ അസ്സിസ് വാളാട് എം.ജി ബാബു വിപിൻ ചന്ദ്ര മാസ്റ്റർ നിയാസ് പേര്യ സന്തോഷ് എന്നിവർ…

Read More

അകാരണമായി കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചതിനെതിരെ കമ്പളക്കാട് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

വ്യാപാരിയെ അകാരണമായി ബിൽഡിംഗ് ഓണറും മകനും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കമ്പളക്കാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ ജനറൽ സെക്രട്ടറി താരിഖ് കടവൻ ട്രഷറർ സി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. അകാരണമായി വ്യാപാരിയെ മർദ്ദിച്ച ബിൽഡിങ് ഓണർക്കെതിരെയും മകനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ പ്രകടനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു

Read More

ആദിവാസി സ്ത്രീയുടെ മൃതശരീരം ഓട്ടോറിക്ഷയിൽ കൊണ്ട് പോയ സംഭവം; ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണം – പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതശരീരം ആംബുലൻസ് ലഭ്യമാവാതെ ഓട്ടോറിക്ഷയിൽ കൊണ്ട് പോവേണ്ടി വന്ന സംഭവത്തിൽ ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ട നടപടി ഉന്നതർക്ക് പഴിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഉന്നതർക്ക് രക്ഷപെടാൻ കഴിയില്ല. ഇനിയൊരിക്കലും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയാണ് അവശ്യംമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച പ്രിയങ്ക, ആദിവാസി മേഖലയിൽ അടിസ്ഥാന…

Read More

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിലെ (പുറ്റാട് 15-ാം വാർഡ്) പാണ്ഡ്യൻകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 22 കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉൽഘാടനം നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെസ്സി ജോർജ്, ഷീജ ബാബു, അബ്രഹാം എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ടി ബി സെനു സ്വാഗതവും കുടിവെള്ളപദ്ധതി കമ്മറ്റി സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Read More

പ്രതിഷേധ മാർച്ചും, ധർണയും സംഘടിപ്പിച്ചു

മാനന്തവാടി:- വയനാട് അതിദുർബല ആദിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ അതിദുർബല ആദിവാസി വിഭാഗമായ അടിയസമുദായത്തിലെ മാതൻ എന്ന കോളനി നിവാസിയെ കാറിൽ കെട്ടി വലിച്ചതിലും ചുണ്ട എന്ന പണിയെ സമുദായത്തിലെ ആദിവാസി വയോധികയുടെ മൃതശരീരം മറവ് ചെയ്യുന്നതിനായി ട്രൈബൽ വകുപ്പ് ആംബുലൻസ് വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചും, മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് പ്രതിഷേധ ധർണയും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. മണിക്കുട്ടൻ പണിയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അമ്മിണി കെ വയനാട് ധർണ്ണ അധ്യക്ഷ…

Read More

പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍.

സുല്‍ത്താന്‍ ബത്തേരി : പത്രവായന സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജനുവരി 26ന് കോഴിക്കോട് ചേരുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. മോയിന്‍ കോട്ടത്തറ, ബിജു ജോസഫ് പുല്‍പ്പള്ളി, സുധാകരന്‍ കല്‍പ്പറ്റ, പ്രസാദ് പൂതാടി, ടോമി മക്കിയാട്, കെ.എം. ജോസ് വടുവന്‍ചാല്‍, മര്‍ക്കോസ് തിന പുരം, ഷെരീഫ് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു….

Read More

എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: പയ്യംമ്പള്ളിയിൽ ആദിവാസി മധ്യവയസ്കനെ വലിച്ചിഴച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, എടവക പഞ്ചായത്തിലെ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ട് പോയതിൽ സമഗ്രാന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം.ടി, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ, എടവക…

Read More

ഓസ്കാർ ജൂറി അംഗം പി.സി സനത്തുമായി സംവാദം സംഘടിപ്പിച്ചു

പഴശ്ശി ഗ്രന്ഥാലയം ദൃഷ്ടിദോഷം ചലച്ചിത്രവേദി ഷോർട്ട് ഫിലിം ഓസ്കാർ ജൂറി അംഗം പി സി സനത്തുമായി മുഖാമുഖം സംഘടിപ്പിച്ചു. ഷോർട്ട് ഫിലിം മേഖലയിലെ സവിശേഷതകളെക്കുറിച്ചും അതിന് വേണ്ടിയുള്ള കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സിനിമകൾ മുന്നോട്ട് വെക്കേണ്ട മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം ദീർഘനേരം സംസാരിച്ചു. ഫിലിം സംഘടിപ്പിക്കുവാൻ വേണ്ടി തെരഞ്ഞെടുത്ത അക്കാദമിക്ക് കമ്മിറ്റിക്കാരും സംഘാടകരും സിനിമാപ്രേമികളും പ്രേക്ഷകരുമടങ്ങുന്ന സദസിനോട് 2 തവണ വിഷ്വൽ എഫക്ടിന് ദേശീയ അവാർഡ് നേടിയ പി.സി സന്നത്ത് രണ്ട് മണിക്കൂറിൽ ഏറെനേരം സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ്…

Read More

കാറിൽ യുവാവിനെ വലിച്ചിഴച്ച പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മാനന്തവാടി : കൂടൽ കടവിൽ മാതനെന്ന യുവാവിനെ കാറിൻ്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പോരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങളിൽ കാണുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷിക്കപ്പെടുന്നവരാണ്.(ക്രൈം നമ്പർ: 1158/2024). ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. മാനന്തവാടി പോലീസ് സ്‌റ്റേഷൻ, ഫോൺ: 04935 240232…

Read More

‘നീ എന്റേത് മാത്രം’ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വെള്ളമുണ്ട: ‘നീ എന്റേത് മാത്രം’ മ്യൂസിക്കൽ ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സംവിധായകൻ ചാർലി ജോസ്,വിനോദ് കുമാർ മക്കിയാട്,ഫ്രാങ്ക്ലിൻ പ്രസാദ്,മോഹനൻ ഇ. എൻ , അജി എസ്.വി,രാഹുൽ കെ, സിദ്ധാർഥ് പി.എസ്, രാഖിൻ മരിയ തുടങ്ങിയവർ സംബന്ധിച്ചു.

Read More